500 കിലോ ഭാരമുള്ള യുവതി ശനിയാഴ്ച ഇന്ത്യയിലെത്തും; പ്രാര്‍ഥനയോടെ ലോകം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതിയെന്ന് വിലയിരുത്തപ്പെടുന്ന 500 കിലോ ഭാരമുള്ള ഈജിപ്ഷന്‍ ഇമാന്‍ അബ്ദിലാത്തിഫ് ശനിയാഴ്ച ഇന്ത്യയിലെത്തുമ്പോള്‍ ലോകമെമ്പാടുമുള്ളവര്‍ പ്രാര്‍ഥനയിലാണ്. അമിതഭാരംമൂലം സ്വയം അനങ്ങാന്‍ പോലും വിഷമിക്കുന്ന ഇമാന്‍ ഭാരം കുറയ്ക്കുന്ന സര്‍ജറിക്കായാണ് ഇന്ത്യയിലെത്തുന്നത്.

പ്രത്യേകം തയ്യാര്‍ ചെയ്ത ഈജിപ്ത് എയറിലാണ് ഇമാന്‍ മുംബൈയിലെത്തുക. അവിടെ സൈഫീ ആശുപത്രിയില്‍ ഇമാനുവേണ്ടി പ്രത്യേക വിഭാഗം തന്നെ പണിതുകഴിഞ്ഞു. ഇവിടെവെച്ച് പ്രത്യേക ഡോക്ടര്‍മാര്‍ ഇമാനെ പ്രാഥമിക പരിശോധനകള്‍ക്കും പിന്നീട് സര്‍ജറിക്കും വിധേയയാകുമെന്നാണ് റിപ്പോര്‍ട്ട്.

500kgegyptianwoman

ഓപ്പറേഷന് മുന്‍പ് ഇമാന്റെ ശാരീരികസ്ഥിതിയെക്കുറിച്ച് ഗൗരവകരമായ പരിശോധനകള്‍ നടത്തുമെന്നാണ് ആശുപത്രിയിലെ ഡോ. മുഫസല്‍ ലക്ദവാല പറയുന്നത്. ആശുപത്രിയില്‍ ഇമാനെ പരിചരിക്കാനായി പ്രത്യേക ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ലോകമെങ്ങുമുള്ളവര്‍ ശ്രദ്ധിക്കുന്ന വിഷയമായതിനാല്‍ ഏരെ പ്രാധാന്യത്തോടെയാണ് ഇമാന്റെ കേസ് ആശുപത്രി കൈകാര്യം ചെയ്യുന്നത്.

പലതരം പ്രശ്‌നങ്ങളുള്ള ഇമാന്റെ ചികിത്സ മാസങ്ങളോളം നീണ്ടുനില്‍ക്കും. ലോകത്തെ പല ഡോക്ടര്‍മാരും കൈയ്യൊഴിഞ്ഞതോടെയാണ് ഇമാന്റെ സഹോദരി ഷൈമ, ഡോ. മുഫസല്‍ ലക്ദവാലയെ സമീപിക്കുന്നത്. സഹോദരിയുടെ ഭാരം പൂര്‍ണായും കുറയുമെന്നും ഏതൊരു മനുഷ്യനെപ്പോലെയും അവര്‍ക്ക് ജീവിക്കാന്‍ കഴിയുമെന്നുമാണ് സഹോദരിയുടെ പ്രതീക്ഷ.


English summary
500kg Egyptian woman will arrive in Mumbai on Saturday for obesity surgery
Please Wait while comments are loading...