18 മാസം പ്രായമായ കുട്ടിയുടെ കരളില്‍ നിന്നും പുറത്തെടുത്തത് ആറ് ഇഞ്ച് നീളമുള്ള വിരയെ

  • Written By: Anoopa
Subscribe to Oneindia Malayalam

ദില്ലി: 18 മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ കരളില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ആറ് ഇഞ്ച് നീളമുള്ള വിര. ഡല്‍ഹി ജിബി പാന്ത് ഹോസ്പിറ്റലിലാണ് സംഭവം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. ഒന്നര മാസമായി കുട്ടി വിരകളെ ചര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു. പല ഡോക്ടര്‍മാരെ കണ്ട് മരുന്നുകള്‍ മാറിമാറി കഴിച്ചെങ്കിലും മാറ്റം കാണാത്തതിനെത്തുടര്‍ന്നാണ് കുട്ടിയെ ജിബി പാന്ത് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്.

പാരസൈറ്റ് വിഭാഗത്തില്‍പ്പെട്ട വിര പ്രധാനമായും ആമാശയത്തെയാണ് ബാധിക്കാറുള്ളത്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഇവ പടരുന്നത്. മൂന്ന് വയസ്സിനു മുകളില്‍ പ്രായമായ കുട്ടികളുടെ കരളില്‍ നിന്നും ഇത്തരത്തിലുള്ള വിരകളെ പുറത്തെടുത്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടാണെന്ന് ജിബി പാന്ത് ഹോസ്പിറ്റലിലെ ഗോസ്‌ട്രോഎന്ററോളജി വിഭാഗം തലവന്‍ ഡോ.എഎസ് പുരി പറഞ്ഞു.

baby

ലോകത്ത് ഒരു കേസ് മാത്രമേ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അതും ബ്രസീലില്‍. ഒന്നര വയസ്സുള്ള കുട്ടിയുടെ കരളില്‍ നിന്നും അന്ന് പുറത്തെടുത്തത് 9 മില്ലിമീറ്റര്‍ നീളമുള്ള വിരയെ ആണ്. ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മുതിര്‍ന്ന കുട്ടികള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ചാണ് വിരയെ പുറത്തെടുത്തതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

English summary
A rare incident happend in new delhi pulling out a 6-inch worm from an 18-month old boy
Please Wait while comments are loading...