കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോം വര്‍ക്ക് ചെയ്യാത്ത കുട്ടിയെ അധ്യാപിക മര്‍ദ്ദിച്ചതിങ്ങനെ

  • By Soorya Chandran
Google Oneindia Malayalam News

ഗാസിയാബാദ്: ഹോം വര്‍ക്ക് ചെയ്യാത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി. ആറ് വയസ്സുള്ള കുട്ടിക്കാണ് അധ്യാപികയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗാസിയാബാദിലെ കൃഷ്ണ പബ്ലിക് ക്‌സൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Ghaziabad Map

എന്നാല്‍ പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ ഏതെങ്കിലും അധ്യാപകന്റെ പേര് പ്രത്യേകം എടുത്ത് പറഞ്ഞിട്ടില്ല. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലും ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുക മാത്രമല്ല, ഉച്ചഭക്ഷണം കഴിക്കാന്‍ പോലും അധ്യാപിക അനുവദിച്ചില്ലത്രെ. കുട്ടിയുടെ ശരീരം മുഴുവന്‍ നീര് വന്ന് വീര്‍ത്തിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആദ്യം മരത്തിന്റെ വടികൊണ്ടും പിന്നീട് സ്റ്റീലിന്റെ റൂളര്‍ കൊണ്ടും മര്‍ദ്ദിച്ചതായി കുട്ടി പറഞ്ഞു. കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ അധ്യാപിക കുട്ടിയുടെ വായില്‍ തുണി തിരുകിയതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

ഇത്രയൊക്കെ ചെയ്തതിന് ശേഷം കുട്ടിയോട് രണ്ട് കൈകളും ഉയര്‍ത്തി എഴുന്നേറ്റ് നില്‍ക്കാനും അധ്യാപിക ആവശ്യപ്പെട്ടുവത്രെ. ഇതിന് മുമ്പും ഈ അധ്യാപികയെക്കുറിച്ച് സമാനമായ പരാതികള്‍ ഉണ്ടായിട്ടുള്ളതായി മര്‍ദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു.ആരോപണ വിധേയയായ അധ്യാപികയെ താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

English summary
A six-year-old child was admitted to a hospital in Ghaziabad after he was mercilessly beaten up with rulers by his teacher for not finishing homework, police said Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X