ഒമ്പതു വയസുകാരിയ്ക്ക് പീഡനം: പ്രതി തൂങ്ങിമരിച്ചു, ചോക്ലേറ്റ് നല്‍കി പീഢിപ്പിച്ചു! കുറ്റവാളി 60കാരനോ
ഗുണ്ടൂർ: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച 60 കാരൻ ആത്മഹത്യ ചെയ്തുു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സുബ്ബയ്യ എന്ന 60കാരനെയാണ് വീട്ടിൽ നിന്നും 15 കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കളോട് ഫോണില്‍ പറഞ്ഞതായാണ് വിവരം.
ഒമ്പത് വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ ബുധനാഴ്ച മുതൽ തന്നെ ഗുണ്ടൂരിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. പെൺകുട്ടിയെ പീഡിപ്പിച്ചയാളെ ഉടനടി തൂക്കിക്കൊല്ലുകയോ ജനമധ്യത്തിൽ വച്ച് വെടിവെച്ചുകൊല്ലുകയോ വേണമെന്നാണ് പ്രതിഷേധക്കാർ ആക്രോശിച്ചത്. വ്യാഴാഴ്ച ദേശീയ പാത ഉപരോധിച്ചുകൊണ്ടായിരുന്നു ഗ്രാമീണരുടെ പ്രതിഷേധം. ദേശീയ പാതയിൽ 18 കിലോമീറ്ററോളം വരുന്ന പ്രദേശത്താണ് പ്രതിഷേധത്തോടെ ഗതാഗതം തടസ്സപ്പെട്ടത്. സംഭവത്തോടെ സുബ്ബയ്യ എന്ന ഓട്ടോ ഡ്രൈവറെ കാണാതായിരുന്നു. സമീപവാസിയായ 60 കാരന്‍ ചോക്ലേറ്റ് നൽകിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം കുട്ടിയെ വീട്ടിലെത്തിച്ച ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം ആരോടെങ്കിലും പങ്കുവെച്ചാൽ കൊന്നുകളയുമെന്നായിരുന്നു വൃദ്ധന്റെ ഭീഷണി.

മകൾ വേദനയെക്കുറിച്ച് പരാതി പറഞ്ഞപ്പോഴാണ് സ്വകാര്യ ഭാഗത്ത് രക്തസ്രാവമുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രിയിലെത്തിച്ചതോടെയാണ് ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചത്. ലൈംഗിക അതിക്രമത്തിന് ഇരയായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. സംഭവം പുറത്തറിഞ്ഞതോടെ കടകളടച്ചിട്ട് ഗ്രാമവാസികള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം അതിരുകടന്നതോടെ പ്രദേശത്ത് സുരക്ഷയ്ക്കായി അധിക സേനയെ വിന്യസിച്ചിരുന്നു. വൃദ്ധന്റെ മകനെ പിടികൂടിയ ജനക്കൂട്ടം മര്‍ദ്ദിച്ചിരുന്നു. പോലീസ് എത്തിയാണ് ഇയാളെ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.


Click it and Unblock the Notifications