കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത ആശുപത്രിയില്‍ കഴിഞ്ഞത് 75 ദിനങ്ങള്‍, സെപ്തംബര്‍ 22 മുതല്‍ ഡിസംബര്‍ 5വരെ സംഭവിച്ചത്....

ജയലളിതയുടെ ആരോഗ്യസ്ഥിതി പൂര്‍ണ്ണമായി മെച്ചപ്പെട്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രഖ്യാപിച്ചത്

  • By Sandra
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ശക്തമായ പനിയും നിര്‍ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യസ്ഥിതി പൂര്‍ണ്ണമായി മെച്ചപ്പെട്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രഖ്യാപിച്ചത്.

ഞായറാഴ്ച വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിത ഗുരുതരാവസ്ഥയിലായെന്ന് ജയയെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കിയത്. നേരത്തെ ജയലളിതയുടെ ചികിത്സയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ലണ്ടനിലുള്ള ഡോ. റിച്ചാര്‍ഡ് ബീലിന്റെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ നടക്കുന്ന ചികിത്സ. ഇതിന് പുറമേ ദില്ലി എയിംസില്‍ നിന്നുള്ള ഒരു സംഘവും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.

സെപ്തംബര്‍ 22

സെപ്തംബര്‍ 22

ശക്തമായ പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 സെപ്തംബര്‍ 24

സെപ്തംബര്‍ 24

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെനന്നും ഡയറ്റിലാണെന്നും ആശുപത്രി വ്യക്തമാക്കി.

സെപ്തംബര്‍ 29

സെപ്തംബര്‍ 29

സെപ്തംബര്‍ 29ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ജയലളിത ചികിത്സയോട് പ്രതികരിക്കുന്നതായും സുകം പ്രാപിയ്ക്കാന്‍ കൂടുതല്‍ ദിവസം അനിവാര്യമാണെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 1

ഒക്ടോബര്‍ 1

ജയലളിതയുടെ ആരോഗ്യനിലയില്‍ ഭേദപ്പെട്ട പുരോഗതിയുണ്ടായെന്നും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ പ്രാപ്തയായെന്നും വ്യക്തമാക്കിയ എഡിഎംകെ തലൈവിയുടെ പേരില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ടു.

ഒക്ടോബര്‍ 2

ഒക്ടോബര്‍ 2

ലണ്ടനിലെ ശ്വാസകോശ രോഗ വിദ്ഗദന്‍ ഡോ. റിച്ചാര്‍ഡ് ബീലില്‍ നിന്ന് ചികിത്സ സംബന്ധിച്ച വിദഗ്‌ദോപദേശം തേടി.

ഒക്ടോബര്‍ 6

ഒക്ടോബര്‍ 6

ജയലളിതയുടെ കൂടുതല്‍ ചികിത്സയ്ക്കായി ദില്ലി എയിംസ് ആശുപത്രിയില്‍ നിന്നുള്ള ഒരു സംഘം വിദഗ്ദര്‍ ചെന്നെയിലെ അപ്പോളോ ആശുപത്രിയിലെത്തി.

നവംബര്‍ 3

നവംബര്‍ 3

ജയലളിത പൂര്‍ണ്ണമായും രോഗവിമുക്തയായെന്ന് അപ്പോളോ ആശുപത്രി വ്യക്തമാക്കി.

നവംബര്‍ 13

നവംബര്‍ 13

തന്റെ ഔദ്യോഗിക കാര്യ നിര്‍വ്വഹണത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് കാണിച്ച് ജയലളിത കത്ത് ഒപ്പിട്ടുനല്‍കി.

 നവംബര്‍ 19

നവംബര്‍ 19

ശ്വാസകോശത്തിനേറ്റ അണുബാധയെ തുടര്‍ന്ന് ഐസിസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയലളിതയെ ഐസിയുവിലേക്ക് മാറ്റി.

ഡിസംബര്‍ 4

ഡിസംബര്‍ 4

പൂര്‍ണ്ണ ആരോഗ്യവതിയായ ജയലളിത ഉടന്‍ വീട്ടിലേയ്ക്ക് തിരിച്ചുപോകുമെന്ന് എഡിഎംകെ പ്രഖ്യാപിച്ചു. എന്നാല്‍ വൈകിട്ടോടെ ഹൃജയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ഡിസംബര്‍ 5

ഡിസംബര്‍ 5

അപ്പോളോ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജയലളിതയ്ക്ക് ഡോ. റിച്ചാര്‍ഡ് ബീലിന്റെ നിര്‍ദേശപ്രകാരമുള്ള ചികിത്സയാണ് നല്‍കിവരുന്നത്. കൂടുതല്‍ വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിനായി ദില്ലി എയിംസില്‍ നിന്നുള്ള ഒരു വിദഗ്ദ സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

English summary
Tamil Nadu chief minister Jayalalithaa is in hospital since September 22 when she was admitted with fever and dehydration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X