കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍- സ്വകാര്യ ജോലികളില്‍ കന്നഡിഗര്‍ക്ക് 75% സംവരണം: പദ്ധതിയുമായി യെഡിയൂരപ്പ സര്‍ക്കാര്‍!!

  • By S Swetha
Google Oneindia Malayalam News

ബെംഗളൂരു: സ്വകാര്യ വ്യവസായ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ കന്നഡിഗര്‍ക്ക് 75 ശതമാനം സംവരണം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാന്‍ യെ‍ഡിയൂരപ്പ സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശിലെ സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തിന് സമാനമായിരിക്കും 'കര്‍ണാടക എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ഇന്‍ ഫാക്ടറീസ്, ഷോപ്പ്‌സ്, കമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്, എംഎസ്എംഈസ് ആന്‍ഡ് ജോയിന്റ് വെഞ്ചേഴ്സ് ബില്‍'.

സംസ്ഥാന ബജറ്റ്: സെമി ഹൈസ്പീഡ് റെയിലിന്‍റെ ആകാശ സര്‍വേ കഴിഞ്ഞു, കാസര്‍കോട് എത്താന്‍ 4 മണിക്കൂര്‍സംസ്ഥാന ബജറ്റ്: സെമി ഹൈസ്പീഡ് റെയിലിന്‍റെ ആകാശ സര്‍വേ കഴിഞ്ഞു, കാസര്‍കോട് എത്താന്‍ 4 മണിക്കൂര്‍

പ്രാദേശിക ജനങ്ങള്‍ക്ക് തൊഴില്‍ സാഹചര്യം ഉറപ്പു വരുത്താനാണ് ഇത്തരത്തിലൊരു നിയമം ആലോചിക്കുന്നതെന്നും ഇത് ആര്‍ക്കുമെതിരെയുള്ള വിവേചനമല്ലെന്നും സംസ്ഥാന തൊഴില്‍ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. തങ്ങള്‍ വിവേചനം നേരിടുന്നുവെന്നും മികച്ച ജോലികള്‍ ലഭിക്കുന്നില്ലെന്നും മറ്റുള്ളവര്‍ അവരുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കുന്നതായും ചിന്തിക്കുന്നവരാണ് കന്നഡിഗര്‍. ഇത് ഗുരുതരമായ ആശങ്കയാണ്. അതിനാല്‍ ബന്ധപ്പെട്ടവരുമായും നിയമവിദഗ്ധരുമായും കൂടിയാലോചിച്ച് ഈ ബില്ലില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

yeddyurappa-

അതേസമയം ആരെയെല്ലാമാണ് കന്നഡിഗരായി കണക്കാക്കേണ്ടത് എന്നത് സംബന്ധിച്ചുള്ള നിര്‍വചനത്തിന് അന്തിമരൂപം നല്‍കിയുള്ള വിജ്ഞാപനവും വകുപ്പ് ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. 'കഴിഞ്ഞ 15 വര്‍ഷമായി കര്‍ണാടകയില്‍ താമസിക്കുന്നവരും കന്നഡ അറിയുന്നവരും വായിക്കുന്നവരും എഴുതുന്നവരുമായ ആരെയും ഒരു കന്നഡിഗരായി കണക്കാക്കും.

അതേസമയം കര്‍ണാടകയിലെ ആളുകള്‍ക്ക് കന്നഡ വായിക്കാനും എഴുതാനും അറിഞ്ഞാല്‍ മാത്രം മതി. ഇത്തരത്തിലൊരു നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതയെയും നിയമസാധുതകളെയും കുറിച്ച് നിയമത്തെ എതിര്‍ക്കുന്നവര്‍ ഉള്‍പ്പെടെയുള്ള എല്ലാ ആളുകളെയും ബോധ്യപ്പെടുത്താമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറയുന്നു. എല്ലാവരുടേയും സമവായത്തോടെ നിയമം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വ്യവസായ പ്രമുഖരോടും വിവിധ കമ്പനികളിലെ തലവന്‍മാരോടും ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാഷാ തടസ്സങ്ങള്‍ മൂലം ജോലി സ്ഥലത്തുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കുകയെന്നതാണ് ഇത്തരമൊരു നിയമനിര്‍മ്മാണം നടത്താനുള്ള മറ്റൊരു കാരണമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ സംസ്ഥാന നിയമസഭയുടെ വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബില്‍ അന്തിമ രൂപമായില്ലെന്നതാണ് ഇതിന് കാരണം.

English summary
Yediyurappa Govt to move on 75% Reservation for Kannadigas in Govt and Private Jobs in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X