Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിൽ നാടകീയ നീക്കം; പുതിയ നിയമനം..പിന്നാലെ രാജിവെച്ച് 8 ബിജെപി എംഎൽഎമാർ..തിരിച്ചടിച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത; ബംഗാളിൽ ഇക്കുറി അധികാരം പിടിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാൽ ബിജെപി മോഹങ്ങളെ തച്ചുടച്ച് കൂറ്റൻ ഭൂരിപക്ഷത്തോടെ മമതയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് തന്നെ ഭരണം നിലർത്തി.ഇതോടെ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിലേക്ക് കളംമാറ്റി ചവിട്ടിയ പല നേതാക്കളും തൃണമൂലിലേക്ക് മടങ്ങിയിരുന്നു. ഇക്കൂട്ടത്തിൽ മുതിർന്ന നേതാവും മമതയുടെ മുൻ വിശ്വസ്തനുമായിരുന്ന മുകുൾ റോയിയും തിരിച്ചെത്തിരുന്നു.

ഇപ്പോഴിതാ മടങ്ങിയതെത്തിയ മുകുൾ റോയിയ്ക്ക് തൃണമൂൽ കോൺഗ്രസ് നൽകിയ പുതിയ പദവി ബംഗാളിൽ നാടകീയ നീക്കങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് . വിശദാംശങ്ങൾ ഇങ്ങനെ

1

മുകുള്‍ റോയിയെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷനാക്കിയ നടപടിയാണ് സംഭവങ്ങളുടെ തുടക്കം. നടപടിയിൽ പ്രതിഷേധിച്ച് 8 ബിജെപി എംഎൽഎമാർ രാജിവെച്ചു. ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചയാളെ പിഎസി കമ്മിറ്റി അധ്യക്ഷനാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബിജെപി നിലപാട് .

 2

മുകൾ റോയി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചയാണ്. തിരഞ്ഞെടുപ്പിന് ശേഷം മുകുൾ റോയി തൃണമൂലിലേക്ക് പോയി. അദ്ദേഹം ഇപ്പോൾ ബിജെപി എംഎൽഎ അല്ല. അങ്ങനെയൊരാളെ പ്രധാന ചുമതയിൽ നിയമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്,പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

3

ചട്ടപ്രകാരം പ്രതിപക്ഷ പാർട്ടിയുടെ എംഎൽഎയാണ് പിഎസ്സി അധ്യക്ഷനാകേണ്ടതെന്നും സുവേന്ദു വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സുവേന്ദു പറഞ്ഞു. പാര്‍ട്ടി എംഎല്‍എയായ അശോക് ലാഹിരിയെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷനാക്കണമെന്നതാണ് ബിജെപി ആവശ്യം.

4


അതേസമയം വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണർ ജഗദീപ് ദൻകറിനെ കണ്ട് പരാതി നൽകി. പരാതിയുടെ പകർപ്പ് പ്രസിഡന്റിനും ലോക്സഭ സ്പീക്കർക്കും നൽകുമെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി.

5

അതിനിടെ ബിജെപി നടപടിയ്ക്കെതിരെ തൃണമൂൽ തിരിച്ചടിച്ചു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ മുഴുവൻ തകര്‍ത്തെറിഞ്ഞ ബിജെപിയ്ക്ക് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന് നിയമസഭയിലെ തൃണമൂൽ ഡെപ്യൂട്ട് ചീഫ് വിപ്പ് തപസ് റോയി പ്രതികരിച്ചു.

6

2017 ലായിരുന്നു തൃണമൂൽ കോൺഗ്രസ് വിട്ട് മുകുൾ റോയി ബിജെപിയിലെത്തിയത്. തുടർന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായിരുന്നു മുകുൾ. എന്നാൽ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ അദ്ദേഹം തൃണമൂലിലേക്ക് മടങ്ങിയെത്തി. ബിജെപിയിലെ ഭിന്നതകളെ തുടർന്നായിരുന്നു കളംമാറ്റം.

7

കൂറുമാറിയെങ്കിലും റോയി രാജിവെച്ചിട്ടില്ല. അതിനാൽ മുകുൾ റോയിയെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കണമെന്നതാണ് ബിജെപിയുടെ ആവശ്യം. തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ കൃഷ്ണനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് മുകുള്‍ റോയ് നിയമസഭയിലേക്കെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+