ഒരു കുരിശ് വീണപ്പോള്‍ പേടിച്ച വിജയന്‍ കണ്ടോ മോദി പറിച്ചെറിഞ്ഞത് 80 ക്ഷേത്രങ്ങള്‍, അതും ഗുജറാത്തില്‍!

  • By: Kishor
Subscribe to Oneindia Malayalam

ഇരട്ടച്ചങ്ക് എന്ന് പേരേയുള്ളൂ, മൂന്നാര്‍ പാപ്പാത്തിചോലയില്‍ കയ്യേറ്റക്കാര്‍ സ്ഥാപിച്ച കുരിശ് പൊളിച്ചതില്‍ കടുത്ത പ്രയാസമാണ് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പാണെങ്കില്‍ അവിടെ ബോര്‍ഡ് സ്ഥാപിച്ചാല്‍ പോരേ എന്തിനാണ് കുരിശ് പൊളിച്ചത് എന്നാണ് മുഖ്യന്റെ ചോദ്യം. - എങ്ങനെയുണ്ട്. ഇടുക്കി കളക്ടറെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തത്രെ.

Read Also: മൂന്നാറില്‍ സംഘി അജണ്ടയെന്ന് ദേശാഭിമാനി.. പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.. ഉളുപ്പുണ്ടോ സഖാക്കളേ!!

എന്നാല്‍ പിണറായി അറിയേണ്ട ഒരു കഥയുണ്ട്. കയ്യേറിയ സ്ഥലത്ത് സ്ഥാപിച്ച 80 ക്ഷേത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ കഥ. ഹിന്ദുത്വ നേതാവ് എന്നൊക്കെ വിളിപ്പേരുള്ള മോദി അമ്പലം പൊളിച്ച് സ്ഥലം വീണ്ടെടുക്കുമ്പോള്‍, കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരു കുരിശ് പൊളിച്ചത് വഴി പോകാനിടയുള്ള വോട്ടുകള്‍ ഓര്‍ത്ത് സങ്കടപ്പെടുകയാണ്. എന്താ കഥ അല്ലേ...

ഗുജറാത്തില്‍ കണ്ട ആ കാഴ്ച

ഗുജറാത്തില്‍ കണ്ട ആ കാഴ്ച

ഇന്ത്യയില്‍ ഒരു അമ്പലം പൊളിക്കാന്‍ കഴിയും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കയ്യേറി പണിത മുന്നൂറോളം അമ്പലങ്ങള്‍ ഒരു മുഖ്യമന്ത്രി ഉത്തരവിട്ടു പൊളിച്ചു കളഞ്ഞിട്ടുണ്ട്. ജെ സി ബി കൊണ്ട് ഒരമ്പലം പൊളിച്ചു കളയുന്നതിനു ഞാന്‍ ദൃക്‌സാക്ഷി ആയിരുന്നു. - ഗുജറാത്തില്‍ കണ്ട ആ കാഴ്ചയെ പറ്റി ശിവന്‍ മുസ്‌രീസ് ഫേസ്ബുക്കില്‍ എഴുതുന്നു.

ഇങ്ങനെയായിരുന്നു ആ സംഭവം

ഇങ്ങനെയായിരുന്നു ആ സംഭവം

രാവിലെ ജോലിക്കു പോകുമ്പോള്‍ റോഡിന്റെ നടുവില്‍ ചിരിച്ചു കൊണ്ട് ഓടക്കുഴലും വായിച്ചു നിന്നിരുന്ന കൃഷ്ണന്‍ ഉച്ചക്ക് ഞാന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ സ്വയം രക്ഷിക്കാനാവാതെ ജെ സി ബി യുടെ ബലിഷ്ഠ കരങ്ങള്‍ക്ക് കീഴടങ്ങുന്ന കാഴ്ച ദാരുണമായിരുന്നു. അല്‍പ്പം ദൂരേ മാറി ദയനീയമായി കൃഷ്ണനെ നോക്കുന്ന പൂജാരി. പിന്നെ കുറച്ചു നാട്ടുകാര്‍.

അതാണ് മുഖ്യമന്ത്രി നരേന്ദ്ര മോദി

അതാണ് മുഖ്യമന്ത്രി നരേന്ദ്ര മോദി

പട പടേന്ന് സംഭവം തീര്‍ത്തു ജെ സി ബിയും ഉദ്യോഗസ്ഥരും പോയി. അത് ചെയ്തതിന്റെ പേരില്‍ ഇന്ന് പിണറായി വിജയന്‍ ശാസിച്ച പോലെ നിയമം നടപ്പിലാക്കിയ ഉദ്യോഗസ്ഥരെ ആ മുഖ്യമന്ത്രി ശാസിച്ചതായി കേട്ടറിവില്ല. വിശ്വ ഹിന്ദു പരിഷദ് നേതാവ് അശോക് സിംഗാള്‍ പാഞ്ഞെത്തിയപ്പോഴേക്കും സംഭവം വെടിപ്പാക്കി വെച്ച ആ മുഖ്യമന്ത്രിയുടെ പേര് നരേന്ദ്ര മോദി എന്നായിരുന്നു.

കഥ പറയുന്നതല്ല ഇത്

കഥ പറയുന്നതല്ല ഇത്

2008 ല്‍ ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് അതിന് ദൃക്‌സാക്ഷിയായ ശിവന്‍ പറയുന്നത്. ഹിന്ദുത്വ പോസ്റ്റര്‍ ബോയ് എന്ന് നരേന്ദ്ര മോദിയെ വിളിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട സംഭവമാണ് ഇത്. അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ മോദി മുഖ്യമന്ത്രിയായിരിക്കേ ഗുജറാത്ത് സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയുടെ ഫലമായിട്ടാണ് ഈ 80 ക്ഷേത്രങ്ങള്‍ തകര്‍ത്തത്.

ചട പടേ ചട പടേന്ന്

ചട പടേ ചട പടേന്ന്

ഒക്ടോബര്‍ 13ന് തുടങ്ങിയ ഒഴിപ്പിക്കല്‍ നടപടി പതിനഞ്ചാം തീയതിയാണ് ഏറ്റവും കര്‍ക്കശമായത്. റോഡിന് ഇരുവശവും ഉണ്ടായിരുന്ന ചെറുക്ഷേത്രങ്ങളാണ് ആദ്യം തകര്‍ത്തത്. കളക്ടറേറ്റ് ഉദ്യോഗസ്ഥരും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമെല്ലാം ഓപ്പറേഷനില്‍ പങ്കാളികളായി. പ്രതിഷേധവുമായി വി എച്ച് പി രംഗത്ത് വരുമ്പോഴേക്കും സര്‍ക്കാര്‍ പ്രതിനിധികള്‍ പണി തീര്‍ത്ത് സ്ഥലം വിട്ടിരുന്നു.

മോദിക്കെതിരെ ഏതിര്‍പ്പുണ്ടായി

മോദിക്കെതിരെ ഏതിര്‍പ്പുണ്ടായി

ഗാന്ധിനഗറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളെ പൊളിക്കാനുള്ള തീരുമാനമെടുത്തത് വിശ്വഹിന്ദു പരിഷത്തുമായി മോദി അകലാന്‍ ഇടയായി. നരേന്ദ്ര മോദിയില്‍ നിന്നും ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത ഒരു നടപടിയായിരുന്നു ഇത് എന്നതും ശ്രദ്ധേയം.

English summary
80 temples demolished in Modi's Gujarat in 2008, why this news is so relevant now?
Please Wait while comments are loading...