88 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി!! അധ്യാപികമാര്‍ക്കെതിരേ കേസ്, കാരണം ഒരു കുറിപ്പ്

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  വിദ്യാർഥിനികളുടെ വസ്ത്രമഴിപ്പിച്ച നടപടി വിവാദമാകുന്നു | Oneindia Malayalam

  ഇറ്റനഗര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി ശിക്ഷിച്ച അധ്യാപികമാരുടെ നടപടി വിവാദത്തില്‍. അരുണാചല്‍ പ്രദേശിലാണ് സംഭവം. പാപ്പും പരെ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ വിദ്യാര്‍ഥിനികള്‍ക്കാണ് ക്രൂരമായ നടപടിക്കു വിധേയരാവേണ്ടി വന്നത്.

  ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന 88 വിദ്യാര്‍ഥിനികളെയാണ് വിവസ്ത്രരാക്കി ശിക്ഷിച്ചത്. നവംബര്‍ 27നു വിദ്യാര്‍ഥിനികള്‍ ഇക്കാര്യം വിദ്യാര്‍ഥി സംഘടനയെ അറിയിച്ചതോടെയാണ് വിവാദ സംഭവത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. ഇതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

  ശിക്ഷയ്ക്കു കാരണം

  ശിക്ഷയ്ക്കു കാരണം

  സ്‌കൂളിലെ പ്രധാന അധ്യാപകനെ കുറിച്ച് അശ്ലീല വാക്കുകള്‍ എഴുതിയ കുറിപ്പ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ഇത്രയുമധികം വിദ്യാര്‍ഥിനികള്‍ക്കു ക്രൂരമായ ശിക്ഷ നേരിടേണ്ടിവന്നത്. മോശം വാക്കുകളെഴുതിയ കടലാസ് വിദ്യാര്‍ഥിനികളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
  മൂന്നു അധ്യാപികമാര്‍ ചേര്‍ന്നാണ് തങ്ങളോട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ നിര്‍ദേശിച്ചതെന്നു വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പറയുന്നു.

  പരാതി നല്‍കിയത്

  പരാതി നല്‍കിയത്

  വിദ്യാര്‍ഥി സംഘടന നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്‌കൂളിലെ അധ്യാപികമാര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു. ഇറ്റാനഗറിലുള്ള വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് കേസ് കൈമാറിയതായും പാപ്പും പരെ എസ്പി തമ്മെ അമോ അറിയിച്ചു.
  അന്വേഷണത്തിന്റെ ഭാഗമായി ശിക്ഷ നേരിട്ട വിദ്യാര്‍ഥിനികളെയും അവരുടെ രക്ഷിതാക്കളെയും സ്‌കൂളിലെ അധ്യാപികമാരെയും വനിതാ പോലീസ് സ്‌റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   വിദ്യാര്‍ഥി സംഘടന പറയുന്നത്

  വിദ്യാര്‍ഥി സംഘടന പറയുന്നത്

  ഓള്‍ പാപ്പും പരെ ഡിസ്ട്രിക്റ്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എപിപിഡിഎസ്‌യു) പ്രതിനിധികള്‍ കഴിഞ്ഞ ദിവസം സ്‌കൂളിലെ അധ്യാപികമാരെയും വിദ്യാര്‍ഥിനികളെയും നേരില്‍ കണ്ടു സംസാരിച്ചിരുന്നു.
  ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വിദ്യാര്‍ഥിനിയാണ് സ്‌കൂളിലെ പ്രധാന അധ്യാപകനെയും ഒരു വിദ്യാര്‍ഥിനിയെയും ചേര്‍ന്ന് അശ്ലീല വാക്കുകള്‍ എഴുതിയതെന്നും വ്യക്തമമായതായി എപിപിഡിഎസ്‌യു അറിയിച്ചു.

  വിശദീകരണം തേടി

  വിശദീകരണം തേടി

  അശ്ലീല വാക്കുകളോട് കൂടിയ കടലാസ് ലഭിച്ച ശേഷം മൂന്ന് അധ്യാപികമാരും ചേര്‍ന്ന് വിദ്യാര്‍ഥിനികളോട് വിശദീകരണം തേടുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷയുടെ ഭാഗമായി 88 വിദ്യാര്‍ഥിനികളോട് വിവസ്ത്രരായി നില്‍ക്കാന്‍ അധ്യാപികമാര്‍ ആവശ്യപ്പെട്ടത്.
  സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളുമായി സംസാരിക്കുക പോലും ചെയ്യാതെയാണ് ഇത്രയും ക്രൂരമായ നടപടിയിലേക്കു അധ്യാപികമാര്‍ നീങ്ങിയതെനന്നും എപിപിഡിഎസ്‌യു ആരോപിക്കുന്നു.

  പ്രതിഷേധം രേഖപ്പെടുത്തി

  പ്രതിഷേധം രേഖപ്പെടുത്തി

  സംഭവം വലിയ വിവാദമായതോടെ അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എപിസിസി) പ്രതിഷേധം രേഖപ്പെടുത്തി. അധ്യാപികമാരുടെ ഭാഗത്തു നിന്നുണ്ടായ ഇത്തരം ഹീനമായ നടപടി വിദ്യാര്‍ഥിനികളുടെ ഭാവിയെ തന്നെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
  സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ നടപടി നിയമത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

  ബാലാവകാശ ലംഘനം

  ബാലാവകാശ ലംഘനം

  വിദ്യാര്‍ഥകളെ നേര്‍വഴിക്കു നടത്തുകയെന്നത് ഒരു അധ്യാപകന്റെ കടമയാണ്. ഇതിനായി വിവസ്ത്രരാക്കി ശിക്ഷിക്കുകയെന്നത് ഒരിക്കലും ശരിയായ നടപടിയല്ല. ഇത്തരത്തിലുള്ള ശിക്ഷാ നടപടികള്‍ ബാലാവകാശ ലംഘനത്തില്‍ പെട്ടതാണെന്നും ബാല പീഡനത്തിന്റെ പരിധിയിലേക്ക് ഇതും വരുമെന്നും കോണ്‍ഗ്രസിന്റെ വാര്‍ത്താ കുറിപ്പില്‍ വിശദീകരിക്കുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Students of a girls' school in Arunachal Pradesh were allegedly forced to undress by three teachers as a punishment for writing vulgar words against the head teacher.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്