കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാംഘട്ടം; എല്ലാ കണ്ണുകളും അമേഠിയില്‍

Google Oneindia Malayalam News

ദില്ലി: 2014 ലോക് സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന എട്ടാം ഘട്ടത്തില്‍ ബുധനാഴ്ച ഏഴ് സംസ്ഥാനങ്ങള്‍ ബൂത്തിലെത്തും. ഉത്തര്‍ പ്രദേശ്, ബിഹാര്‍, പശ്ചിബ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളാണ് ബുധനാഴ്ച വോട്ട് കുത്തുക.

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് സീറ്റായ അമേഠിയാണ് എട്ടാം ഘട്ട വോട്ടെടുപ്പിലെ 'സൂപ്പര്‍ മണ്ഡലം'. ബി ജെ പിയിലെ ഗ്ലാമര്‍ സ്ഥാനാര്‍ഥിയായ സ്മൃതി ഇറാനിയാണ് ഇവിടെ രാഹുലിന് വെല്ലുവിളിയാകുക. ആം ആദ്മി പാര്‍ട്ടിയിലെ കുമാര്‍ വിശ്വാസാണ് ഇവിടത്തെ മറ്റൊരു പ്രമുഖ സ്ഥാനാര്‍ഥി. രാഹുലിന് വേണ്ടി സഹോദരി പ്രിയങ്ക ഗാന്ധിയും സ്മൃതി ഇറാനിക്ക് വേണ്ടി നരേന്ദ്ര മോദിയും വോട്ട് പിടിക്കാനെത്തിയതോടെയാണ് അമേഠി ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.

Rahul Gandhi and Smriti Irani

രാഹുല്‍ ഗാന്ധിയുടെ കസിന്‍ സഹോദരനും ബി ജെ പി എം പിയുമായ വരുണ്‍ ഗാന്ധിയുടെ സുല്‍ത്താന്‍ പുരി, ബിഹാറില്‍ രാം വിലാസ് പാസ്വാന്‍ മത്സരിക്കുന്ന ഹാജിപൂര്‍, റാബ്രി ദേവിയുടെ സരണ്‍ തുടങ്ങിയവയാണ് എട്ടാം ഘട്ടത്തിലെ മറ്റ് പ്രധാനപ്പെട്ട മണ്ഡലങ്ങള്‍. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സീമാന്ധ്രയില്‍ 25 ഉത്തര്‍ പ്രദേശില്‍ 15, പശ്ചിമ ബംഗാളില്‍ ആറ്, ഉത്തരാഖണ്ഡില്‍ അഞ്ച്, ജമ്മു കാശ്മീരില്‍ രണ്ട്, ഹിമാചല്‍ പ്രദേശില്‍ നാല്, ബിഹാറില്‍ ഏഴും മണ്ഡലങ്ങള്‍ മെയ് ഏഴിന് വോട്ടുകുത്തും. ഏഴ് സംസ്ഥാനങ്ങളിലായി 900 ത്തിനടുത്ത് സ്ഥാനാര്‍ഥികള്‍ ബുധനാഴ്ച ജനവിധി തേടും. മെയ് 12 ന് ഒരുഘട്ടം വോട്ടെടുപ്പോടെ 2014 ലെ പൊതുതിരഞ്ഞെടുപ്പിന് തിരശ്ശീല വീഴും. മെയ് 16 നാണ് വോട്ടെണ്ണല്‍.

English summary
More security for 8th phase of Lok Sabha elections May 7.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X