കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി, സംഭവം ദുരഭിമാനക്കൊലയോ!!!

  • By Sandra
Google Oneindia Malayalam News

മുംബൈ: ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. യുവതിയെയും ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷമാണ് അക്രമി വീടുവിട്ടത്. വിജയ് ശങ്കര്‍ യാദവ് (30), സൂഫിയ അബ്രാര്‍ മന്‍സൂരി എന്ന പ്രിയ വിജയ് ശങ്കര്‍ യാദവ് (22) എന്നിവരാണ് കൊല്ലപ്പെട്ടത്. താനെയിലായിരുന്നു സംഭവം. സംഭവം ദുരഭിമാനക്കൊലയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഷില്‍ ദെയ്ഗര്‍ പൊലീസും താനെ ക്രൈം ബ്രാഞ്ചും സംയുക്തമായാണ് കേസില്‍ അന്വേഷണം നടത്തുന്നത്. മുസ്ലിമായിരുന്ന സൂഫിയ ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു എന്നാണ് ആരോപണമുണ്ട് എന്നാല്‍ ഇക്കാര്യം യുവാവിന്റെ വീട്ടുകാര്‍ നിഷേധിച്ചിട്ടുണ്ട്.

 ബന്ധുക്കള്‍ക്ക് വേണ്ടി

യുവതിയുടെ കുടുംബത്തെ കണ്ടെത്തുന്നതിനായി ഒരു സംഘം പൊലീസ് ഉത്തര്‍പ്രദേശിലേയ്ക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ ചില ബന്ധുക്കള്‍ വീട് സന്ദര്‍ശിച്ചിരുന്നുവെന്നാണ് സമീപ വാസികള്‍ നല്‍കുന്ന വിവരം.

ഉത്തര്‍പ്രദേശില്‍ നിന്ന്

സാഗര്‍ ബില്‍ഡിംഗിലെ നാലാം നമ്പര്‍ മുറിയില്‍ താമസിക്കുന്ന ദമ്പതികള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. വ്യാഴാഴ്ചയാണ് യുവതിയും ഭര്‍ത്താവുമുംബൈയിലെ ദെയ്ഗറിലെ വീട്ടില്‍ വച്ച് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

പൊലീസ് കണ്ടെത്തല്‍

മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരിച്ചിട്ട് 48 മണിക്കൂര്‍ പിന്നിട്ടുവെന്ന് വ്യക്തമാക്കുന്നു.

കുഞ്ഞിനെയും

സ്ത്രീയുടെ വയറ്റില്‍ അമര്‍ത്തി കുഞ്ഞിനെ അപായപ്പെടുത്താന്‍ ശ്രമിച്ച ശേഷമാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. ശ്വാസം മുട്ടി മരിച്ച കുഞ്ഞിന്റെ കാലുകള്‍ പുറത്തുവന്നിരുന്നു.

കൊന്നതിങ്ങനെ

യുവതിയെ മൂന്ന് പ്രാവശ്യം കുത്തിയും ഭര്‍ത്താവിനെ കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയിട്ടുള്ളത്. സംഭവം നടക്കുന്നതിന് മുമ്പ് കുറച്ച് പേര്‍ ഇവരെ കാണാനെത്തിയിരുന്നതായി സമീപവാസികള്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്.

വിവാഹം

കാമുകനൊപ്പം ഒളിച്ചോടി ദെയ്ഗിലെത്തിയ യുവതി 2015ലാണ് വിവാഹിതയായത്. വിവാഹത്തില്‍ യുവാവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെങ്കിലും യുവതിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

English summary
9-month pregnant lady stabbs to death in 'honour killing'. 22 year old women and her husband and baby killed in womb. Police launch investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X