അരുണാചല്‍ പ്രദേശ് സ്വദേശിയായ 17കാരനെ ചൈനീസ് ആര്‍മി തട്ടിക്കൊണ്ടു പോയി
ദില്ലി: അരുണാചല്‍ പ്രദേശ് നിവാസിയായ 17 കാരനെ അപ്പര്‍ സിയാങ് ജില്ലയില്‍ നിന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ നിന്നുള്ള മിറാം തരോണ്‍ എന്നയാളെ ചൊവ്വാഴ്ച ചൈന തട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ യുവാക്കളും മറ്റുള്ളവരും ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രദേശത്ത് വേട്ടയാടുകയായിരുന്നുവെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു.
പ്രാദേശിക വേട്ടക്കാരുടെ കൂട്ടത്തില്‍ ഈ യുവാവും ഉണ്ടായിരുന്നു. കൂട്ടത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് യുവാവിനെ ചൈനീസ് ആര്‍മി തട്ടിക്കൊണ്ടു പോയതയാി അറിയിച്ചതെന്ന് അപ്പര്‍ സിയാങ്ങിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ശാശ്വത് സൗരഭ് പറഞ്ഞു. വിവരം അറിഞ്ഞയുടന്‍ ഞങ്ങള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, അരുണാചല്‍-ഈസ്റ്റില്‍ നിന്നുള്ള ബി.ജെ.പി എം.പി തപിര്‍ ഗാവോ, സംഭവത്തെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചു. യുവാവിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യന്‍ ഏജന്‍സികളുടെ സഹായം തേടുകയും ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 ജനുവരി 18 ന് സിഡോ ഗ്രാമത്തില്‍ നിന്ന് 17 വയസ്സുള്ള മിറാം തരോണിനെ ചൈനീസ് ആര്‍മി ഇന്ത്യന്‍ പ്രദേശത്തിനുള്ളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. യുവാവിന്റെ സുഹൃത്ത് ചൈനീസ് ആര്‍മിയില്‍ നിന്ന് രക്ഷപ്പെട്ടാണ് വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതെന്ന് എംപി ട്വീറ്റ് ചെയ്തു.
ഇത്തരം സംഭവം ഇതാദ്യമല്ല. 2020 സെപ്റ്റംബറില്‍, ഇന്ത്യന്‍ ആര്‍മിയുടെ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്തിരുന്ന ടാഗിന് ഗോത്രത്തില്‍ നിന്നുള്ള അഞ്ച് യുവാക്കളെ, അരുണാചല്‍ പ്രദേശിനെയും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശത്തെയും വിഭജിക്കുന്ന മക്മോഹന്‍ ലൈനിന്റെ ഇന്ത്യന്‍ ഭാഗത്തെ അപ്പര്‍ സുബന്‍സിരി ജില്ലയില്‍ നിന്ന് കാണാതായിരുന്നു. പിന്നാലെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ സഹോദരന്മാരില് ഒരാള്‍ പിഎല്‍എയുടെ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
1/2
— Tapir Gao (@TapirGao) January 19, 2022
Chinese #PLA has abducted Sh Miram Taron, 17 years of Zido vill. yesterday 18th Jan 2022 from inside Indian territory, Lungta Jor area (China built 3-4 kms road inside India in 2018) under Siyungla area (Bishing village) of Upper Siang dist, Arunachal Pradesh. pic.twitter.com/ecKzGfgjB7
Recommended Video
ഔഷധ സസ്യങ്ങള്‍ ശേഖരിക്കാനുമുള്ള പര്യവേഷണത്തിനിടെയാണ് യുവാക്കള്‍ അതിര്‍ത്തി കടന്ന് പോയതെന്ന് പിന്നീട് വെളിപ്പെട്ടു. 10 ദിവസത്തിന് ശേഷം ചൈനീസ് അധികൃതര്‍ ഇവരെ ഇന്ത്യക്ക് തിരിച്ചയച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം താമസിക്കുന്ന അരുണാചല്‍ പ്രദേശില്‍ നിന്നുള്ള യുവാക്കള്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയുടെ (എല്‍എസി) മറുവശത്തേക്ക് അശ്രദ്ധമായി വഴിതെറ്റുന്ന മൂന്നാമത്തെ സംഭവമാണെന്ന് ഇന്ത്യന്‍ സൈന്യം അന്ന് അറിയിച്ചിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications