'കിക്ക് കിട്ടുന്നില്ല'; മദ്യ ഷോപ്പിനെതിരെ മന്ത്രിക്ക് പരാതി; വെളളമാണോ ചേര്‍ത്തെന്ന് സംശയം
മധ്യപ്രദേശ്: മദ്യം കഴിച്ചിട്ട് കിക്ക് കിട്ടുന്നില്ല എന്ന കാരണം പറഞ്ഞ് മദ്യ ഷോപ്പിനെതിരെ പരാതി. സംസ്ഥാന ആഭ്യന്തര മന്ത്രി ഡോ. നരോറ്റം മിശ്രയ്ക്കാണ് പരാതി ലഭിച്ചത്. മദ്യ വിൽപ്പനശാലയ്‌ക്ക് എതിരെ നടപടി എടുക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.വാഹന പാർക്കിംഗ് ഓപ്പറേറ്ററായ ലോകേന്ദ്ര സോഥിയ എന്നായാളാണ് പരാതിയുമായി രംഗത്ത് വന്നത്. വളരെ അപൂർവ്വമായ ഈ പരാതി പോലീസിനെ കുഴക്കുന്നതായിരുന്നു. മധ്യ പ്രദേശിലെ ഉജ്ജയിനിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ഏപ്രിൽ 12 - ന് രണ്ടു കുപ്പി മദ്യം വാങ്ങി കുടിച്ചിട്ടും ലഹരി ഇല്ലാതെ വന്നതോടെ ആണ് മദ്യത്തിൽ വെള്ളം ചേർത്തതായി ലോകേന്ദ്ര സത്യയ്ക്ക് സംശയം തോന്നി. ഇതിന് പിന്നാലെ, ലോകേന്ദ്ര സത്യ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, തനിക്ക് മദ്യപിച്ചിട്ടും ലഹരി കിട്ടുന്നില്ല എന്ന് ഇയാൾ മദ്യം വാങ്ങിയ കടയിലെ ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ, തന്റെ പരാതി കേൾക്കാൻ ഇവർ തയാറായില്ലെന്ന് ലോകേന്ദ്ര സത്യ വ്യക്തമാക്കി. ഇതിന്റെ പേരിൽ എന്തു വേണമെങ്കിലും ചെയ്യാനും ഇവർ വെല്ലുവിളിച്ചു. ഇതോടെ ആണ് മന്ത്രിക്കും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കാന്‍ ലോകേന്ദ്ര തീരുമാനിച്ച് രംഗത്ത് വന്നത്.
ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിക്ക് പുറമേയാണ് ഇവിടെ വിൽക്കുന്ന മദ്യത്തിൽ വെള്ളം ചേർക്കുന്നതായി സംശയമുണ്ടെന്നു കാട്ടി എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ലോകേന്ദ്ര പരാതി നൽകിയിട്ടുണ്ട്. പരാതിക്ക് തെളിവായി അന്ന് വാങ്ങിയ രണ്ടു കുപ്പി മദ്യവും ഇയാൾ ഹാജരാക്കിയിട്ടുണ്ട്. മദ്യം പരിശോധിച്ച് തന്റെ വാദം ശരിയാണെന്ന് കണ്ടെത്തിയാൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്നാണ് ഇയാളുടെ ആവശ്യം.
കഴിക്കണോ തുപ്പണോ ?.... തലസ്ഥാനത്തെ ഭക്ഷണ പ്രിയർക്ക് ഇത് തിരിച്ചടി! പണം കൊടുത്ത് പണി വാങ്ങുന്നു!
വർഷങ്ങളായി മദ്യപിക്കുന്ന ആളാണ് താൻ. മദ്യത്തിന്റെ രുചിയും ഗുണവും തനിക്ക് നന്നായി അറിയാം. ഈ വഞ്ചനയ്ക്ക് എതിരെ പരാതിയുമായി ഞാന്‍ ഉപഭോക്തൃഫോറത്തെ സമീപിക്കും. അവശേഷിച്ച രണ്ട് കുപ്പി തെളിവിനായി എന്റെ കയ്യിലുണ്ട്. ലോകേന്ദ്ര വ്യക്തമാക്കുന്നു.