Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി ഒരു വീട്, കെസിആര്‍ തന്നെ ബെസ്റ്റ് എന്ന് വീട്ടുടമ, കാരണം ഇതാണ്

ഹൈദരാബാദ്: ഒരു വീട് രണ്ട് സംസ്ഥാനങ്ങളിലായി ഉണ്ടാവുമോ? ഉണ്ട് എന്നാണ് പറയാന്‍ സാധിക്കുക. രണ്ട് സംസ്ഥാനങ്ങളില്‍ നികുതി കൊടുക്കുന്ന ഒരാള്‍ക്കാണ് ഇങ്ങനൊരു അവസ്ഥയുള്ളത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലെ മഹാരാജ്ഗുഡ ഗ്രാമത്തിലെ ഒരു വീടാണ് അമ്പരപ്പിച്ച നിലയിലുള്ളത്.

ഈ വീട് മഹാരാഷ്ട്രയിലും തെലങ്കാനയിലുമായിട്ടാണ് ഉള്ളത്. 53 വര്‍ഷത്തിന് ശേഷം നടത്തിയ സര്‍വേയില്‍ ഈ വീടിന്റെ ഒരു ഭാഗം മഹാരാഷ്ട്രയിലും മറ്റൊരു ഭാഗം തെലങ്കാനയിലുമായിട്ടാണ് ഉള്ളത്. ഈ വീടിന്റെ നാല് മുറികളാണ് തെലങ്കാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്.

1

രണ്ടിടത്ത് നിന്നും ആനുകൂല്യങ്ങള്‍ ഈ വീട്ടുടമസ്ഥന് ലഭിക്കുന്നുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും താന്‍ നികുതി അടയ്ക്കുന്നുണ്ടെന്ന് വീട്ടുടമസ്ഥനായ ഉത്തം പവാര്‍ പറയുന്നു. എന്നാല്‍ മഹാരാഷ്ട്രയെ കുറിച്ച് പറയുമ്പോള്‍ പവാറിന് അത്ര മമതയില്ല. തെലങ്കാന സര്‍ക്കാരില്‍ നിന്നാണ് തനിക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാറുള്ളതെന്ന് ഉത്തം പവാര്‍ തുറന്ന് പറയുന്നു.

1969ലാണ് അതിര്‍ത്തി ഇവിടെ നിര്‍ണയിക്കപ്പെട്ടത്. ആ സമയത്താണ് പവാറിന്റെ വീടിന്റെ പകുതി മഹാരാഷ്ട്രയിലും, ബാക്കി പകുതി തെലങ്കാനയിലുമാണെന്ന് കണ്ടെത്തിയത്. എന്നാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും, ഇവിടെ തന്നെ താമസിക്കാന്‍ സാധിച്ചുവെന്നും പവാര്‍ പറഞ്ഞു.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

രണ്ട് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളിലേക്കും, ഗ്രാമപഞ്ചായത്തുകളിലേക്കും താന്‍ നികുതി അടയ്ക്കുന്നുണ്ട്. പക്ഷേ തെലങ്കാന സര്‍ക്കാരിന്റെ പദ്ധതികളാണ് മെച്ചം. അവരാണ് തനിക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും പവാര്‍ വ്യക്തമാക്കി. അതേസമയം കെ ചന്ദ്രശേഖര റാവുവിന്റെ ഭരണത്തിന് വലിയ ബൂസ്റ്റിംഗാണ് ഈ പ്രതികരണം.

അതേസമയം അടുത്തിടെ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ മഹാരാഷ്ട്രയില്‍ തുടരാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഒരു ഡസനിലേറെ ഗ്രാമങ്ങള്‍ തെലങ്കാനയിലേക്കോ കര്‍ണാടകത്തിലേക്കോ മാറാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവരെ മറ്റൊരു സംസ്ഥാനത്തെ താമസക്കാരായി മാറാന്‍ അനുവദിക്കണമെന്നും സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഉത്തം പവാറിനെ പോലുള്ളവര്‍ക്ക് എവിടെ നില്‍ക്കണമെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ട്. അതേസമയം അടിസ്ഥാന സൗകര്യങ്ങളാണ് ഞങ്ങള്‍ക്ക് വേണ്ടത്. എന്നാല്‍ അതൊന്നും മഹാരാഷ്ട്രയില്‍ ലഭിക്കുന്നില്ല. റോഡുകള്‍, കുടിവെള്ളം, എന്നീ കാര്യങ്ങളാണ് ഗ്രാമവാസികള്‍ക്ക് വേണ്ടത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും, ഒപ്പം സ്‌കൂളുകളും, സാമ്പത്തിക സഹായവും എല്ലാം കെ ചന്ദ്രശേഖര റാവുവിന്റെ കീഴിലാണ് മികച്ചത്.

ടിആര്‍എസ് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നു. തെലങ്കാനയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ കിട്ടുന്നത് കൊണ്ട് ആ സംസ്ഥാനത്തിന്റെ ഭാഗമാവാനാണ് ഇവര്‍ക്ക് താല്‍പര്യം. സീനിയര്‍ പൗരന്മാര്‍ക്ക് ആയിരം രൂപ പെന്‍ഷന്‍ തെലങ്കാന നല്‍കുന്നുണ്ട്. പത്ത് കിലോ റേഷനും ഇതോടൊപ്പം ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+