നയാപൈസ കൊടുക്കാതെ പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിഞ്ഞത് 603 ദിവസം; കയ്യോടെ പൊക്കിയത് ഇങ്ങനെ
പഞ്ചനക്ഷത്ര ഹോട്ടലിലൊക്കെ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ വളറെ കുറവായിരിക്കും. എല്ലാ സൗകര്യങ്ങളും മതിയാവോളം ആസ്വദിച്ച്, രാജകീയമായ ജീവിതം. എന്നാൽ വാടക ഓർക്കുമ്പോൾ ആ ആഗ്രഹമൊക്കെ താനെ ഇല്ലാതാവുകയും ചെയ്യും.
സാധാരണക്കാരന് താങ്ങാൻ പറ്റവുന്നതിലും അധികമാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വാടക. എന്നാൽ ഇനി പറയാൻ പോകുന്നത് നയാപൈസ കൊടുക്കാതെ രണ്ട് വർഷക്കാലം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ഒരാളെക്കുറിച്ചാണ്. ഒടുവിൽ ഇയാളെ അധികൃതർ കയ്യോടെ പൊക്കുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് വിശദമായി വായിക്കാം.

ഏതാണ്ട് 58 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഹോട്ടലിന് ഉണ്ടായത്. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിന് സമീപമുള്ള എയ്‌റോസിറ്റിയിലെ റോസേറ്റ് ഹൗസ് എന്ന ഹോട്ടലിലാണ് സംഭവം. ഐജിഐ എയർപോർട്ട് പോലീസ് കേസെടുത്തു. ബേർഡ് എയർപോർട്ട് ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധി വിനോദ് മൽഹോയ്രാണ് പരാതി നൽകിയത്.
603 ദിവസമാണ് പ്രതി ഹോട്ടലിൽ താമസിച്ചത്. ഇതിന് 58 ലക്ഷം രൂപ ചെലവായി, എന്നാൽ ഒരു പൈസ പോലും നൽകാതെ ചെക്ക് ഔട്ട് ചെയ്യുകയും ചെ്യതു. ഹോട്ടൽ ജീവനക്കാരന്റെ സഹായത്തോടെയാണ് ഇയാൾ ഹോട്ടൽ അധികൃതരെ പറ്റിച്ചത്. റൂം നിരക്ക് തീരുമാനിക്കാൻ അധികാരമുള്ള ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് ഡിപ്പാർട്ട്മെന്റ് മേധാവി പ്രേം പ്രകാശിന് എല്ലാ അതിഥികളുടെയും കുടിശ്ശിക കണ്ടെത്താനായി ഹോട്ടൽ കംപ്യൂട്ടർ സംവിധാനം ആക്സസ് ചെയ്യാൻ അനുമതി നൽകിയിരുന്നു.
ഇതുവഴി ഹോട്ടൽ മാനദണ്ഡങ്ങൾ ലംഘിച്ച് ദത്തയ്ക്ക് പണം നൽകാതെ താമസിക്കാൻ സഹായം ചെയ്തത് ഇയാളാണെന്നാണ് കരുതുന്നത്. അതിഥികളുടെ താമവും സന്ദർശനവും അവരുടെ അക്കൗണ്ടുകൾ നിരീക്ഷിക്കുകയും ചെയ്യുന്ന ഇൻ-ഹൗസ് സോഫ്‌റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമം കാണിച്ചതിന് ദത്തയിൽ നിന്ന് പ്രകാശിന് പണം ലഭിച്ചിട്ടുണ്ടാകാമെന്ന് ഹോട്ടൽ മാനേജ്‌മെന്റ് സംശയിക്കുന്നു.
2019 മെയ് 30 ന് ചെക്ക് ഇൻ ചെയ്‌ത അങ്കുഷ് ദത്ത ഒരു ദിവസത്തേക്കാണ് മുറി എടുത്തത്. എന്നാൽ മെയ് 31 ന് ചെക്ക് ഔട്ട് ചെയ്യേണ്ടിയിരുന്ന ഇയാൾ തന്റെ താമസം 2021 ജനുവരി 22 വരെ നീട്ടിക്കൊണ്ടിരുന്നു. എഫ്‌ഐആർ പ്രകാരം 2019 മെയ് 30 മുതൽ 2019 ഒക്‌ടോബർ 25 വരെ കുടിശ്ശികയുള്ള പേയ്‌മെന്റ് റിപ്പോർട്ടുകളൊന്നും പ്രകാശ് ഉണ്ടാക്കിയിട്ടില്ല.
ഒക്ടോബർ 25ന് ശേഷം കുടിശ്ശികയുള്ള പേയ്‌മെന്റ് റിപ്പോർട്ട് ഉണ്ടാക്കിയപ്പോഴും, മറ്റ് അതിഥികളുടെ തീർപ്പാക്കാത്ത ബില്ലുകൾ കൂട്ടിച്ചേർത്ത് അയാൾ അത് വ്യാജമായി ഉണ്ടാക്കി. ദത്തയുടെ കുടിശ്ശിക മറയ്ക്കാനായിരുന്നു ഇത്. ദത്ത 10 ലക്ഷം, 7 ലക്ഷം, 20 ലക്ഷം എന്നിങ്ങനെ മൂന്ന് ചെക്കുകൾ വിവിധ തീയതികളിലായി നൽകിയെങ്കിലും അവയെല്ലാം ബൗൺസ് ആയി.
എന്നാൽ പ്രകാശ് ഇക്കാര്യം ഹോട്ടൽ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയില്ല. ക്രിമിനൽ കുറ്റങ്ങൾ, ക്രിമിനൽ വിശ്വാസ വഞ്ചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അക്കൗണ്ടുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്ത ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ഹോട്ടൽ അധികൃതർ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications