കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിലും കുഴി വിവാദം, മേൽപാലത്തിൽ രൂപപ്പെട്ടത് ഭീമൻ ദ്വാരം, കാഴ്ചയിൽ താഴത്തെ റോഡും വ്യക്തം

Google Oneindia Malayalam News

നഗരത്തിലെ സുമനഹള്ളി മേൽപ്പാലത്തിലാണ് വലിയൊരു ദ്വാരം രൂപപ്പെട്ടിരിക്കുന്നത്. ഗോരഗുണ്ടെപാൾയയ്ക്കും നായണ്ടഹള്ളിക്കും ഇടയിലുള്ള ഔട്ടർ റിങ് റോഡിലുള്ള നാലുവരി മേൽപാലത്തിലാണ് ഗുരതരമായ പിഴവ് രൂപപ്പെട്ടത്. ഇതോടെ മേൽപാലത്തിലെ കെട്ടിവാർത്ത കമ്പികൾ ഉൾപ്പടെ പുറത്ത് കാണം.

താഴെയുള്ള റോഡ് കാണാവുന്ന തരത്തിലാണ് വലിയ ദ്വാരം രൂപപ്പെട്ടിരിക്കുന്നത്. കമ്പകൾ ഉൾപ്പട്ടെ നിലനിൽക്കുന്നുണ്ടെങ്കിലും .സിമന്റും കല്ലും അടർന്ന് താഴത്തെ റോഡിലേക്ക് വീണിട്ടുണ്ട്. 12 വർഷം പഴക്കമുള്ളതാണ് ഈ മേൽപ്പാലം.അതേസമയം തകർന്ന ഭാഗം ബാരിക്കേഡുചെയ്‌ത ശേഷം ഗതാഗം പുനസ്ഥാപിക്കുകയാണ് അധികൃതർ ചെയ്തത്.

bendaluru

മേൽപാലത്തിൽ ബാരിക്കേഡ് ഉയർന്നതോടെ നഗരത്തിലെ ഗതാഗതാവും സ്തംഭിച്ചു. അതേസമയം രൂക്ഷമായ വിമർശനമാണ് കുഴിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. നിരവധി പേർ സർക്കാരിനെ പരിഹസിച്ചും രംഗത്തെത്തുന്നുണ്ട്. 'ബെംഗളൂരുവിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലായ സ്ഥലം','നഗരത്തിലെ മുൻനിര കുഴിയാണിത്. നിരവധി കടകളും സ്കൂളുകളും അടുത്തുതന്നെയുണ്ട്'.'അത്ഭുതകരമായി ഡിസൈൻ ചെയ്തെടുത്ത കുഴി, കൃത്യമായ സ്ഥലം. എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസ കമന്റുകൾ.

പശുവുമായി ബിജെപി എംഎല്‍എ നിയമസഭയില്‍; ഓടിരക്ഷപ്പെട്ട് പശു, പിന്നീട് സംഭവിച്ചത്പശുവുമായി ബിജെപി എംഎല്‍എ നിയമസഭയില്‍; ഓടിരക്ഷപ്പെട്ട് പശു, പിന്നീട് സംഭവിച്ചത്

നഗരത്തിലെ മേൽപ്പാലത്തിൽ ദ്വാരം പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. 2019 നവംബറിൽ സമാനമായ ഒന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. വ്യാഴാഴ്ചയോടെ അറ്റകുറ്റ പണികൾ ആരംഭിക്കുമെന്നാണ് ബെംഗളൂരു ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ വിശദീകരണം. പാലത്തിന്റെ ഘടനയിലോ മറ്റോ യാതൊരു പ്രശ്നങ്ങളും ഇല്ലന്നും ഒരിടത്ത് ബൈൻഡിങ് നഷ്ടമായത് മാത്രമാണെന്നും അതോറിറ്റി പറയുന്നു. അറ്റകുറ്റപ്പണികൾക്ക് രണ്ട് മാസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

'കർണാടക കന്നഡിഗന്', ജോലിയിൽ ഉൾപ്പടെ സംവരണം... എന്താണ് കന്നഡ ഭാഷ ബിൽ? വിശദമായി അറിയാം'കർണാടക കന്നഡിഗന്', ജോലിയിൽ ഉൾപ്പടെ സംവരണം... എന്താണ് കന്നഡ ഭാഷ ബിൽ? വിശദമായി അറിയാം

English summary
A massive hole surfaced on the Sumanahalli flyover on Tuesday possible to see the road below
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X