കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്ജി അംഗത്വത്തിനായി കാത്തിരുന്ന ഇന്ത്യക്ക് തിരിച്ചടി; നിലപാട് മയപ്പെടുത്താതെ ചൈന

Google Oneindia Malayalam News

ദില്ലി: ആണവ വിതരണ ഗ്രൂപ്പിലെ അംഗത്വത്തിനായുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിച്ചടി. ഇന്തയുടെ എസ്എന്‍ജി ക്ലബ് അംഗത്വത്തിന് മങ്ങലേല്‍പ്പിക്കുന്നത് പാകിസ്താനൊപ്പം ചേര്‍ന്ന് ഇന്ത്യക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ചൈനയാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന സാമ്പത്തിക ചര്‍ച്ചയ്‌ക്കൊടുവിലും ഇന്ത്യക്കെതിരായ നിലപാട് മയപ്പെടുത്താന്‍ ചൈന തയ്യാറായിട്ടില്ല.

വ്യവസായ മേഖലയിലെ ചൈനയുടെ ആശങ്കാ ജനകമായ നയങ്ങളും ദക്ഷിണ ചൈന കടലിടുക്കിലെ അസ്വാരസ്യങ്ങളുമെല്ലാം യുഎസ് ഊന്നി പറഞ്ഞപ്പോള്‍ ചൈനയുടെ പ്രതികരണം പോസിറ്റീവ് ആയ ഒന്നായിരുന്നില്ല. ചര്‍ച്ചയില്‍ ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം ഉയര്‍ന്നു വന്നെങ്കിലും നിലപാട് മയപ്പെടുത്താന്‍ ചൈന തയ്യാറായിരുന്നില്ല.

NSG

ഇന്ത്യ എന്‍പിടി ഉടമ്പടിയില്‍ ഒപ്പുവെക്കാമെങ്കില്‍ ആണവ ക്ലബ് അംഗത്വത്തെ പാന്താങ്ങാമെന്നാണ് ചൈനയുടെ നലപാട്. അമണ്വായുധങ്ങല്‍ പെരുപ്പികാതിരിക്കാനുള്ളതാണ് എന്‍പിടി ഉടമ്പടി. വിവേചനാധികാരം ഉപയോഗിച്ച് ഇന്ത്യ ഇതുവരെ എന്‍പിടി ഉടമ്പടിയില്‍ ഒപ്പ് വെച്ചിട്ടില്ല.

ചൈന-യുഎസ് ചര്‍ച്ചകള്‍ ജൂണ്‍ ഒമ്പതിനും 24നും നടക്കുന്ന വിയന്ന ആണവ ക്ലബ് മീറ്റിങ് ഗുണം ചെയ്യുമെന്നായിരുന്നു ഇന്ത്യ കരുതിയിരുന്നത്. എന്നാല്‍ ചൈനയുടെ കടുംപിടുത്തം വിയ്‌നയില്‍ നടക്കുന്ന എന്‍എസ്ജി അംഗരാജ്യങ്ങളുടെ പ്ലീനറി മീറ്റിങ് വെല്ലുവിളിയാകും.

English summary
As PM Narendra Modi Lands In Washington, A Setback In Beijing For India's NSG Bid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X