കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ടുംപാടി സൈക്കിള്‍ യാത്ര, അതാ.. ഒരു പുലി കുതിച്ച് ചാടുന്നു: തലനാരിഴക്ക് രക്ഷപ്പെടല്‍, വൈറല്‍ ദൃശ്യം

Google Oneindia Malayalam News

ദേശീയ പാതയിലൂടെ സൈക്കിളില്‍ പോവുകയായിരുന്ന സൈക്കിള്‍ യാത്രക്കരന് മേല്‍ പുള്ളിപ്പുലി കുതിച്ച് ചാടുന്ന ഒരു ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പുലിയുടെ ആക്രമത്തില്‍ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട യുവാവിന്റെ പുറംഭാഗത്ത് ചെറിയ പരിക്കും പറ്റിയിട്ടുണ്ട്.

ആരതി പൊടി ബിഗ് ബോസിലേക്കോ? റോബിന്‍റെ ആ വന്‍ സൂചനയ്ക്ക് പിന്നിലെന്ത്, ചികഞ്ഞ് ആരാധകർആരതി പൊടി ബിഗ് ബോസിലേക്കോ? റോബിന്‍റെ ആ വന്‍ സൂചനയ്ക്ക് പിന്നിലെന്ത്, ചികഞ്ഞ് ആരാധകർ

വീഡിയോ ഇപ്പോഴാണ് വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നതെങ്കിലും ഇത് ഏറെ പഴക്കമുള്ള വീഡിയോ ആണെന്നാണ് വാർത്ത ഏജന്‍സിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നത്.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ

അസമിലെ കാസിരംഗ നാഷണൽ പാർക്കിലാണ് സംഭവം

അസമിലെ കാസിരംഗ നാഷണൽ പാർക്കിലാണ് സംഭവം നടന്നതെന്നും പ്രദേശത്ത് സ്ഥാപിച്ചിരുന്ന സി സി ടിവിയിലാണ് വീഡിയോ പതിഞ്ഞതെന്നും എ എ്‍ ഐയുടെ റിപ്പോർട്ടില്‍ പറയുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുമ്പോൾ, ഓറഞ്ച് നിറത്തിലുള്ള ഫുൾസ്ലീവ് സ്വെറ്റർ ധരിച്ച ഒരാൾ വനത്തിലൂടെ കടന്നുപോകുന്ന ഹൈവേയിലൂടെ സൈക്കിളിൽ പോകുന്നത് കാണാം.

പെട്ടെന്ന്, ഒരു പുള്ളിപ്പുലി കുറ്റിക്കാട്ടിൽ നിന്ന്

പെട്ടെന്ന്, ഒരു പുള്ളിപ്പുലി കുറ്റിക്കാട്ടിൽ നിന്ന് സൈക്കിള്‍ യാത്രക്കാരന് മുകളിലേക്ക് ചാടി വീഴുകയായിരുന്നു. പുലിയുടെ അപ്രതീക്ഷിത അക്രമത്തില്‍ സൈക്കിള്‍ ബാലന്‍സ് കൈവിട്ട് പോയ വ്യക്തി റോഡില്‍ വീഴുകയും ചെയ്തു. പുലി ഉടന്‍ തന്നെ കുറ്റിക്കാട്ടിലേക്ക് മടങ്ങിയപ്പോള്‍ സൈക്കിള്‍ യാത്രക്കരാന്‍ വന്ന വഴിക്ക് തന്നെ മടങ്ങുന്നതുമായി വീഡിയോയില്‍ ഉള്ളത്. ഏതാനും സൈക്കിള്‍ യാത്രികരും കാർ യാത്രികരും സംഭവത്തിന് ദൃക്സാക്ഷികളായിരുന്നു.

സൈക്കിളില്‍ മടങ്ങുന്നതിനിടെ പുലി കടിക്കാന്‍

സൈക്കിളില്‍ മടങ്ങുന്നതിനിടെ പുലി കടിക്കാന്‍ ശ്രമിച്ച പുറം ഭാഗം യുവാവ് പരിശോധിക്കുന്നതും കാണാം. മറ്റ് രണ്ട് സൈക്കിൾ യാത്രക്കാരും അയാളെ കാത്തുനിൽക്കുകയും എന്തെങ്കിലും സഹായം വേണമോയെന്നും ചോദിക്കുന്നുണ്ട്. ട്വിറ്ററില്‍ ഒരു ഐ എഫ് എസ് ഓഫീസർ പങ്കുവെച്ച വീഡിയോയ്ക്ക് 2.5 ലക്ഷത്തിലധികം വ്യൂസും 8,000 ത്തോളം ലൈക്കുകളും നേടിയിട്ടുണ്ട്.

2022 ജനുവരി 19 ന് ഹൽദിബാരി അനിമൽ

2022 ജനുവരി 19 ന് ഹൽദിബാരി അനിമൽ കോറിഡോറിലാണ് സംഭവം നടന്നതെന്നും സൈക്കിൾ യാത്രികന് ആക്രമണത്തിൽ കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ലെന്നും എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സഭവം ഇപ്പോഴും സോഷ്യല്‍ മീഡിയലായി വൈറായിക്കൊണ്ടിരിക്കുകയാണ്.

 'നായികയ്ക്കാള്‍ നിറം കൂടുതല്‍; ജൂനിയർ താരമായ തന്നെ കറുപ്പിച്ച് അഭിനയിപ്പിച്ചു': സൂര്യ ജെ മേനോന്‍ 'നായികയ്ക്കാള്‍ നിറം കൂടുതല്‍; ജൂനിയർ താരമായ തന്നെ കറുപ്പിച്ച് അഭിനയിപ്പിച്ചു': സൂര്യ ജെ മേനോന്‍

English summary
A video of a leopard attack from Kazirangam National Park in Assam is going viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X