കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല:യുവാവ് അത്മഹത്യ ചെയ്തു

  • By Aswathi
Google Oneindia Malayalam News

ലഖ്‌നൊ: താനൊരു പൗരനാണെന്നും വോട്ടവകാശം എന്റെ ജന്മാവകാശമാണെന്നും ഓരോ ആളും ഓര്‍ക്കുന്നത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ്. നേതാക്കളെക്കാള്‍ മുളിലാണ് അപ്പോള്‍ ഓരോ പൗരന്റെയും സ്ഥാനം. അഞ്ച് വര്‍ഷത്തെ പ്രതിഷേധവും ആവേശവും മനസ്സില്‍ വച്ച് അവര്‍ വിധിയെഴുതും.

അതിന് അവസരം ലഭിച്ചില്ലെങ്കിലുള്ള രോക്ഷം ഒന്നാലോചിച്ചു നോക്കു. ജനാധിപത്യത്തെ പുച്ഛിച്ച് വോട്ട് ചെയ്യാതിരിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക. വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഉത്തരപ്രദേശില്‍ നാല്‍പതുകാരന്‍ ജീവനൊടുക്കി.

suicide

വെള്ളിയാഴ്ച ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഔന്‍സ മണ്ഡലത്തിലാണ് സംഭവം. ഹരിസിങ് എന്നായാളാണ് തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

വോട്ട് രേഖപ്പെടുത്താനായി ഹരി സിങ് രാവിലെ തന്നെ ഭാര്യ താര ദേവിയുമൊത്ത് രാം ബരോസ് ഇന്റര്‍ കോളേജ് 311 ആം നമ്പര്‍ പോളിങ് ബൂത്തില്‍ എത്തിയിരുന്നു. തിരഞ്ഞെടുപ്പ് സ്ലിപ്പും തിരിച്ചറിയല്‍ കാര്‍ഡുമായി സിങ്ങും പോളിങ് ബൂത്തിനു പുറത്ത് തന്റെ ഊഴം കാത്തിരുന്നു. എന്നാല്‍ പേരു വിളിച്ചില്ല.

അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഹരിസിങിന്റെ പേരില്ല. തനിക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന മനസ്സിലാക്കിയ സിങ് പോളിങ് ബൂത്തിന് മുന്നില്‍ തന്നെ ആത്മഹത്യ ചെയ്തു.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു. ഇയാള്‍ക്ക് മാനസികമായി പ്രശ്‌നങ്ങളുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
In a bizarre incident a voter Hari Singh (40) committed suicide outside a polling booth in Devchara town of Aonla Lok Sabha seat located in Bareilly district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X