കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ആംആദ്മിക്ക് തിരിച്ചടി; പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു

  • By Aami Madhu
Google Oneindia Malayalam News

ദില്ലി :നിയമസഭ തിര‍ഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഫിബ്രവരി എട്ടിനാണ് തിരഞ്ഞെടുപ്പ്. പുറത്തുവന്ന സര്‍വ്വേകളിലെല്ലാം ആംആദ്മിയുടെ വിജയമാണ് പ്രവചിക്കുന്നത്. ഇക്കുറി സംസ്ഥാനത്ത് സര്‍പ്രൈസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതേസമയം രാജ്യ തലസ്ഥാനത്ത് ഇത്തവണയെങ്കിലും വിജയം നേടാനാകുമെന്നാണ് ബിജെപി.

ബിജെപി പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്ന സംഭവങ്ങളാണ് ദില്ലിയില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നിരവധി ആംആദ്മി പ്രവര്‍ത്തകാണ് ബിജെപിയില്‍ ചേര്‍ന്നത്.

നിരാശയായിരുന്നു ഫലം

നിരാശയായിരുന്നു ഫലം


രാജ്യതലസ്ഥാനത്ത് അധികാരം ലഭിക്കാത്തതിന്‍റെ നിരാശയിലാണ് ബിജെപി. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ മുഴുവന്‍ സീറ്റുകളിലും ബിജെപി ജയിച്ചെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ നിരാശയായിരുന്നു ഫലം. വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്.

കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന്

കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന്

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ നിയമസഭയില്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമോയെന്ന നിരാശ ബിജെപിക്കുണ്ട്. പുറത്തുവന്ന സര്‍വ്വേകള്‍ ആംആദ്മിയുടെ വിജയമാണ് പ്രവചിക്കുന്നതെങ്കിലും ബിജെപി ഇക്കുറി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന പ്രവചനങ്ങളും ഉണ്ട്.

30 മുതല്‍ 35 വരെ

30 മുതല്‍ 35 വരെ

പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേകളിലും ബിജെപി 30 മുതല്‍ 35 വരെ സീറ്റുകള്‍ നേടാന്‍ സാധ്യത ഉണ്ടെന്നാണ് പ്രവചനം.വലിയ രീതിയിലുള്ള പ്രചരങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ നടക്കുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിജെപിക്കായി പ്രചരണം നയിക്കുന്നത്.

ബിജെപിയില്‍ ചേര്‍ന്നു

ബിജെപിയില്‍ ചേര്‍ന്നു

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന 'ഷെഹീന്‍ബാഗിലൂടെ' 35 സീറ്റുകള്‍ വരെ നേടാന്‍ ആകുമെന്നാണ് ബിജെപയുടെ ആഭ്യന്തര സര്‍വ്വേ ഫലം.അതിനിടെയാണ് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കി നിരവധി ആംആദ്മി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയത്.

എംഎല്‍എമാരും

എംഎല്‍എമാരും

ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി, കേന്ദ്രമന്ത്രി അനുരാഗ് ഠാകുര്‍, കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ആംആദ്മി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രവര്‍ത്തകര്‍ മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഇതുവരെ നാല് ആംആദ്മി എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു

കോണ്‍ഗ്രസിലേക്കും

കോണ്‍ഗ്രസിലേക്കും

മനോജ് കുമാര്‍, ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ് ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ ആദര്‍ശ് ശാസ്ത്രി എന്നിവരാണ് ആംആദ്മിയില്‍ നിന്ന് നേരത്തെ പുറത്തുപോയത്. ഇതില്‍ ആദര്‍ശ് ശാസ്ത്രി പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

English summary
Aam workerss joined BJP in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X