കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചു; എഎപി നേതാവ് ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പരാതി നല്‍കിയ എഎപി വനിത പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ വിഷം കഴിച്ച ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് മരിച്ചത്.

മോദിയുടെ ഗുജറാത്ത് പിടിക്കാന്‍ കെജ്രിവാള്‍ ഹര്‍ദിക് പട്ടേലിനെ ഒപ്പം കൂട്ടും?മോദിയുടെ ഗുജറാത്ത് പിടിക്കാന്‍ കെജ്രിവാള്‍ ഹര്‍ദിക് പട്ടേലിനെ ഒപ്പം കൂട്ടും?

ഔട്ടര്‍ ദില്ലിയിലെ നരേല പ്രദേശത്ത് താമസിക്കുന്ന വനിത പ്രവര്‍ത്തക പാര്‍ട്ടി പ്രവര്‍ത്തകനായ രമേഷ് വാദ്വായ്ക്ക് എതിരെയാണ് കേസ് നല്‍കിയത്. അനാവശ്യമായി തന്നെ സ്പര്‍ശിച്ചു എന്ന് ആരോപിച്ചാണ് ഇവര്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് യുവതി വിഷാദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

Aam Aadmi Party

വനിതാ പ്രവര്‍ത്തകയുടെ പരാതി എഎപി അവഗണിച്ചതായി ബിജെപി ആരോപിച്ചിരുന്നു. ഒരു എംഎല്‍എയുടെ സംരക്ഷണം ലഭിക്കുന്ന പ്രതി പുറത്തിറങ്ങിയ വിവരം ഇവരെ അലട്ടിയിരുന്നു എന്നാണ് അറിയുന്നത്. ദില്ലി മുഖ്യമന്ത്രിയും എംഎല്‍എ ശരത് ചൗഹാനുമാണ് മരണത്തിന് ഉത്തരവാദികളെന്ന് ബിജെപി ആരോപിച്ചു.

അത്ഭുതം, എഎപി നേതാവിന് ദേശീയ ഗാനം പാടാനറിയില്ല, കേട്ടു നോക്കൂഅത്ഭുതം, എഎപി നേതാവിന് ദേശീയ ഗാനം പാടാനറിയില്ല, കേട്ടു നോക്കൂ

യുവതി എഎപിയില്‍ പരാതി നല്‍കിയിട്ടും അത് അവഗണിച്ചു. ഇത് എഎപിയുടെ സ്ത്രീ വിരുദ്ധ നിലപാടാണെന്നും ബിജെപി പറഞ്ഞു. എന്നാല്‍ പരാതിയില്‍ എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നില്ലെന്നും പെണ്‍കുട്ടിയെ ഉപദ്രവിച്ച വ്യക്തിയുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും എഎപി വക്താവ് ദീപക് ബാജ്‌പേയ് പറഞ്ഞു.

English summary
A woman activist of the Aam Aadmi Party (AAP) in Delhi, who had accused her party colleague of sexually harassing her, committed suicide on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X