കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിഥിതൊഴിലാളികളുടെ കാര്യത്തില്‍ ഏറ്റുമുട്ടി കേന്ദ്രവും ആംആദ്മിയും; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട ദുരിതത്തിലായിരിക്കുകയായിരുന്നു കുടിയേറ്റ തൊഴിലാളികള്‍. പിന്നാലെ സ്വന്തം നാടുകളിലേക്ക് എത്തണമെന്ന ആവശ്യമായിരുന്നു ഇവര്‍ പ്രധാനമായും ഉയര്‍ത്തിയത്. നിലവില്‍ ട്രെയിനുകളിലും ബസുകളിലുമായി അതിഥി തൊഴിലാളികളെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

എന്നാല്‍ നിരവധി തൊഴിലാളികള്‍ ഇപ്പോഴും ഇത്തരം സൗകര്യങ്ങളൊന്നും ലഭിക്കാതെ സ്വന്തം നാടുകളിലേക്ക് കിലോമീറ്ററുകളോളം നടന്നു പോവുന്ന സ്ഥിതിവിശേഷമാണ്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി.

മദ്യശാലകളും ബാര്‍ബര്‍ ഷോപ്പുകളും ബുധനാഴ്ച്ച തുറക്കും; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചുമദ്യശാലകളും ബാര്‍ബര്‍ ഷോപ്പുകളും ബുധനാഴ്ച്ച തുറക്കും; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു

ഗതാഗതം

ഗതാഗതം

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ തന്നെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കോണ്‍ഗ്രസ് നിരന്തരം ശബ്ദമുയര്‍ത്തുകയാണ്. അപ്പോഴിത കേന്ദ്രസര്‍ക്കാരിനെതിരെ ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് കിലോമീറ്ററുകളോളം നടന്നു പോകേണ്ട സ്ഥിതി വിശേഷമാണെന്നും കേന്ദ്രസര്‍ക്കാര്‍ പരിമിതമായ അന്തര്‍സംസ്ഥാന ഗതാഗതം അനുവദിച്ചതാണെന്നും ആംആദ്മി കുറ്റപ്പെടുത്തി.

1947 ന് ശേഷം

1947 ന് ശേഷം

1947 ന് ശേഷം ഇത് ആദ്യമായിട്ടായിരിക്കും രാജ്യം കുടിയേറ്റ തൊഴിലാളികളുടെ ഇത്രയും വലിയ പലായത്തിന് സാക്ഷ്യം വഹിക്കുന്നത്. ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വലിയ നഗരങ്ങളില്‍ നിന്നും കിലോമീറ്റിറുകളോളം നടന്ന് സ്വന്തം ഇടങ്ങളിലേക്ക് എത്താന്‍ ശ്രമിക്കുന്നത്. സമീപകാലത്തെ സാഹചര്യം അവരുടെ ജീവിതം തകര്‍ത്തിരിക്കുകയാണ്. അവര്‍ ഒന്നും ഇല്ലാതായി തീരന്നിരിക്കുകയാണ്. ആംആദ്മി വക്താവ് രാഘവ് ചദ്ദ പറഞ്ഞു.

 അവകാശങ്ങള്‍

അവകാശങ്ങള്‍

രാജ്യം മുഴുവന്‍ ഇത് തന്നെയാണ് സ്ഥിതിയെന്നും ലക്ഷക്കണക്കിന് തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയാണെന്നും രാഘവ് ചദ്ദ പറഞ്ഞു. എപ്പോഴും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. അവര്‍ അക്രമിക്കപ്പെടുകയാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബിജെപിക്കാണെന്നും രാഘവ് ചദ്ദ പറഞ്ഞു.

ആഢംബര വിമാനം

ആഢംബര വിമാനം

'ബിജെപി സര്‍ക്കാര്‍ വിദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന സമ്പന്നരെ ആഢംബര വിമാനങ്ങളില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. സമ്പന്നരായ ബിസിനസുകാര്‍ക്കും ഇതേ ആനുകൂല്യം ലഭിക്കുന്നു. അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് നല്ലത് തന്നെ. എന്നാല്‍ ബിജെപി പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒന്നും ചെയ്തില്ല.' രാഘവ് ചദ്ദ കുറ്റപ്പെടുത്തി.

അന്യദേശം

അന്യദേശം

ഈ പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയതെന്നും അവര്‍ അന്നത്തിനായി സ്വന്തം നാട് വിട്ട് അന്യദേശത്തേക്ക് കുടിയേറിയവരാണെന്നും ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി. ബിജെപി സര്‍ക്കാരില്‍ നിന്നും അവര്‍ നേരിടുന്ന അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

 രാംവീണ്‍ സിംഗ്

രാംവീണ്‍ സിംഗ്

ആംആദ്മിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപി എംഎല്‍എ രാംവീണ്‍ സിംഗ് ബദൂരിയാണ് മറുപടി നല്‍കിയത്. രാജ്യത്ത്് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊറോണ പ്രതിരോധത്തില്‍ നിര്‍ണ്ണായകമായിരുന്നുവെന്നും ആംആദ്മിയുടെ നേതൃത്വത്തിലുള്ള ദില്ലി സര്‍ക്കാരും അതിനെ സ്വീകരിച്ചിരിന്നുവെന്നും ബിജെപി വ്യക്തമാക്കി.

Recommended Video

cmsvideo
അതിഥി തൊഴിലാളികള്‍ക്ക് മനസ്സിലായി കേരളം തന്നെ സ്വര്‍ഗം
 ഉത്തരവാദിത്തം

ഉത്തരവാദിത്തം

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവര്‍ക്ക് ആവശ്യത്തിനുള്ള സൗകര്യം ഒരുക്കാത്തത് കൊണ്ടാണ് തൊഴിലാളികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുന്നതെന്നും ബിജെപി പറഞ്ഞു.

English summary
AAP Criticises BJP Government For The Unfortunate Situation of Migrant Workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X