ഹരിയാനയില്‍ ഗെയിം തുടങ്ങി എഎപി; പഴയ സുഹൃത്തുക്കളെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ നീക്കം
ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ നീക്കങ്ങളുമായി ആംആദ്മി പാര്‍ട്ടി. പഞ്ചാബിന് പിന്നാലെ ഹരിയാനയില്‍ ശക്തമായ പോരാട്ടത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. ഇവിടെയും കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെയാണ് വളരാനായി എഎപി ഉപയോഗിക്കുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വര്‍ കോണ്‍ഗ്രസിലുള്ള തന്റെ പന്റെ പഴയ സുഹൃത്തുക്കളെ കൂറുമാറ്റിക്കാന്‍ ശക്തമായ നീക്കങ്ങള്‍ നടത്തുകയാണ്. ഹരിയാന കോണ്‍ഗ്രസില്‍ പുതിയ സംസ്ഥാന അധ്യക്ഷന്‍ വന്നതോടെ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. വിമത ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന നേതാക്കളെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം.
അജയ് ദേവ്ഗണ് ബിജെപിയുടെ മുഖപത്രം പോലെ സംസാരിക്കരുത്; ഒറ്റക്കെട്ടായി ദക്ഷിണേന്ത്യ, ഹിന്ദി വിവാദം
എഎപി ചേരാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നുവെന്ന് അശോക് തന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് കുമാരി സെല്‍ജയ്ക്ക് പകരം പുതിയ സംസ്ഥാന അധ്യക്ഷ ഹരിയാനയില്‍ എത്തിയിരിക്കുകയാണ്. ഭൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തിലുള്ള ക്യാമ്പിനാണ് ഇത്തവണ അധ്യക്ഷ സ്ഥാനം ലഭിച്ചിരിക്കുന്നത്. അതേസമയം ഒരു വ്യക്തിക്ക് ഒരു പദവി എന്ന തീരുമാനം ശക്തമായി നടപ്പാക്കി കൊണ്ടായിരിക്കും ഇനി ഫ്രാന്‍സിലെയും കാര്യങ്ങള്‍. ബുധനാഴ്ച്ചയാണ് കോണ്‍ഗ്രസ് അടിമുടി പൊളിച്ചെഴുതിയത്. ഭൂപീന്ദര്‍ സിംഗിന്റെ വിശ്വസ്തന്‍ ഉദയ്ബനിനെയാണ് അധ്യക്ഷനായി തിരഞ്ഞെടുത്തത്. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിരുന്നു.
അതേസമയം സീനിയര്‍ നേതാവായ കുല്‍ദീപ് ബിഷ്‌ണോയ്. കടുത്ത രോഷത്തിലാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ പദവിയൊന്നും ലഭിച്ചില്ല. താന്‍ അതൃപ്തിയിലാണെന്ന് അദ്ദേഹം തുറന്ന് പ്രഖ്യാപിച്ചു. എന്നാല്‍ എല്ലാവരോടും ക്ഷമ കാണിക്കണമെന്് തന്‍വര്‍ പറഞ്ഞു. ഹരിയാനയില്‍ നിന്നുള്ളവര്‍ ഒരു കാര്യം മനസ്സിലാക്കണം. അവര്‍ സത്യസന്ധമായി ഇടപെടണം. അതേസമയം കുമാരി സെല്‍ജയെ പെട്ടെന്ന് മാറ്റിയതില്‍ സഹതാപമുണ്ട്. ആദ്യം സെല്‍ജയുടെ രാജ്യസഭാ സീറ്റ് പോയി. ഇപ്പോഴിതാ അധ്യക്ഷ സ്ഥാനവും ഇല്ലാതായെന്ന് തന്‍വര്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് വിട്ട തന്‍വര്‍ തൃണമൂലിനൊപ്പം ചേര്‍ന്നിരുന്നു. ഇതെല്ലാം പ്രശാന്ത് കിഷോറിന്റെ നിര്‍ദേശപ്രകാരമായിരുന്നു.
എഎപിയെ വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് തന്‍വര്‍ പഞ്ഞു. അതിനായി കോണ്‍ഗ്രസില്‍ നിന്നടക്കമുള്ള നേതാക്കളെ കൊണ്ടുവരുമെന്ന് തന്‍വര്‍ പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അത് കാണാന്‍ സാധിക്കും. ഹരിയാനയില്‍ പ്രതിപക്ഷത്തിന്റെ റോളാണ് എഎപി ഏറ്റെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സമയം അവസാനിച്ചിരിക്കുകയാണ്. അവര്‍ക്കിനി ഒന്നും ചെയ്യാനില്ല. എല്ലാവരും എഎപിയില്‍ ചേരുന്നതാണ് നല്ലത്. തന്റെ പഴയ നല്ല സുഹൃത്തുക്കളെല്ലാം എഎപിയിലേക്ക് വരും. വലിയൊരു തരംഗമുണ്ടാകും. ഹരിയാനയിലെ അടുത്ത സര്‍ക്കാര്‍ എഎപി രൂപീകരിക്കുമെനനും തന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ജി23 നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരുത്ത് പകരുന്നവരാണ്. കോണ്‍ഗ്രസിനെ അവര്‍ ഇല്ലാതാക്കുമെന്നും തന്‍വര്‍ പറഞ്ഞു.
പ്രശാന്ത് കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നു; ഒരിക്കലും വരില്ല, സത്യമായി രാഹുല്‍ ഗാന്ധിയുടെ പ്രവചനം