കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുകള്‍ പറത്തിയ ആം ആദ്മി നേതാവ് വിവാദത്തില്‍

  • By Gokul
Google Oneindia Malayalam News

ദില്ലി: തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തില്‍ നോട്ടുകള്‍ പറത്തിയ ആം ആദ്മി നേതാവ് വിവാദത്തിലായി. ആം ആദ്മി നേതാവ് നന്ദ് കിഷോര്‍ ബെനിവാളാണ് ദില്ലി കന്റോണ്‍മെന്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിനിടെ കൈയ്യില്‍ കരുതിയിരുന്ന നോട്ടുകെട്ടുകള്‍ മുകളിലേക്കെറിഞ്ഞത്. സംഭവത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ വിമര്‍ശിച്ചു.

പാര്‍ട്ടി നേതാവിന്റെ പ്രവര്‍ത്തി, പദവിക്ക് നിരക്കാത്തതാണെന്ന് ആം ആദ്മി നേതാവ് അതിഷി മാര്‍ലേന കുറ്റപ്പെടുത്തി. സംഭവത്തല്‍ പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരനെന്നുകണ്ടാല്‍ നന്ദ് കിഷോര്‍ ബെനിവാളിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും അതിഷി മര്‍ലേന അറിയിച്ചു.

aap-logo

ഇതാദ്യമായാണ് കന്റോണ്‍മെന്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്നതും വിജയിക്കുന്നതും. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടായിരുന്നു. നഗരത്തില്‍ തെരുവ് വിളക്ക് തെളിയിക്കല്‍, പൊതുജനാരോഗ്യം കൂടാതെ മറ്റു സൗകര്യങ്ങള്‍ ഒരുക്കല്‍ എല്ലാം എട്ടംഗ കന്റോണ്‍മെന്റ് ബോര്‍ഡിന്റെ ചുമതലയാണ്.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നേതാക്കള്‍ വിവാദത്തില്‍ ചെന്നു ചാടുന്നത് ആം ആദ്മിയുടെ പ്രകടനത്തെ സ്വാധീനിക്കും. നേതാക്കള്‍ മിതത്വം പാലിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കണമെന്നും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. ഫിബ്രുവരി 7നാണ് ദില്ലി തെരഞ്ഞെടുപ്പ്.

English summary
AAP delhi leader throw money in air
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X