എഎപിയുടെ ഏക ലോക്‌സഭാ എംപിയും പാര്‍ട്ടി വിട്ടു; തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ അസ്റ്റിലായതിന് പിന്നാലെ ആംആദ്മി പാര്‍ട്ടിക്ക് അടുത്ത തിരിച്ചടി. പാര്‍ട്ടിയുടെ ഏക ലോക്‌സഭാ അംഗം സുശീല്‍ കുമാര്‍ റിങ്കു പാര്‍ട്ടി വിട്ടിരിക്കുകയാണ്. റിങ്കു ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. റിങ്കുവിനൊപ്പം ജലന്ധര്‍ വെസ്റ്റ് എംഎല്‍എ ശീതല്‍ അംഗുരലും ബിജെപിയില്‍ ചേര്‍ന്നു. ഇരുവരും ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.
2023ല്‍ ജലന്ധര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലാണ് റിങ്കു വിജയിച്ചത്. വന്‍ വിജയമായിരുന്നു എഎപിയുടെ ബാനറല്‍ അദ്ദേഹx നേടിയത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ അദ്ദേഹം മത്സരിക്കുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ റിങ്കുവും അംഗുറലും തമ്മിലായിരുന്നു മത്സരം. അംഗുറല്‍ എഎപി ടിക്കറ്റിലായിരുന്നു മത്സരിച്ചത്. റിങ്കു ആ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. 2023ല്‍ റിങ്കു പക്ഷേ എഎപിയില്‍ ചേരുകയായിരുന്നു. നിലവില്‍ ലോക്‌സഭയില്‍ ഉണ്ടായിരുന്ന ഏക എംപിയെയും ഇതോടെ പാര്‍ട്ടിക്ക് നഷ്ടമായിരിക്കുകയാണ്.
പഞ്ചാബിന്റെ വികസനത്തിന് വേണ്ടിയാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രത്യേകിച്ച് ജലന്ധറില്‍ വന്‍ വികസനം ആവശ്യമാണ്. വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വലിയ അവഗണനയാണ് എഎപി സര്‍ക്കാരില്‍ നിന്നുണ്ടാവുന്നതെന്ന് റിങ്കു ആരോപിച്ചു. അധികാരത്തിനായി തനിക്ക് മോഹമില്ല. ജലന്ധറിന്റെ വികസനത്തിനായി പുതിയൊരു പരീക്ഷണമാണ് നടത്തുന്നതെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു.
നേരത്തെ ലുധിയാന എംപിയും കോണ്‍ഗ്രസ് നേതാവുമായ രവനീത് സിംഗ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്‍ സിംഗിന്റെ പേരക്കുട്ടിയാണ് ബിട്ടു. സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ പ്രചാരണത്തിന് നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ബിയാന്‍ സിംഗ്.


Click it and Unblock the Notifications