കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകന്‍ മരിച്ചതിനെ ആപ്പ് കളിയാക്കിയത് വിവാദമാകുന്നു

Google Oneindia Malayalam News

ദില്ലി: തങ്ങളുടെ പാര്‍ട്ടി റാലിയില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും ആം ആദ്മി പാര്‍ട്ടിക്ക് ഒരു കൂസലും ഇല്ല. റാലി നിര്‍ത്തിവെക്കാന്‍ പോലും അരവിന്ദ് കെജ്രിവാളും കൂട്ടരും തയ്യാറായില്ല. അത് മാത്രമല്ല, കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കളിയാക്കുന്ന തരത്തില്‍ വരെ എത്തി ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്.

അടുത്ത തവണ ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമ്പോള്‍ കെജ്രിവാളിനോട് തന്നെ മരത്തില്‍ കയറാന്‍ പറയാം എന്നാണ് പാര്‍ട്ടി സീനിയര്‍ നേതാവ് അശുതോഷ് പറഞ്ഞത്. റാലി നിര്‍ത്താതിരുന്നതിനെയും പാര്‍ട്ടി വക്താവ് കൂടിയായ അശുതോഷ് ന്യായീകരിച്ചു. അപ്പോള്‍ റാലി നിര്‍ത്തിയിരുന്നെങ്കില്‍ അവിടെ തിക്കും തിരക്കുമായി രംഗം വഷളാകുമായിരുന്നു എന്നും അശുതോഷ് പറഞ്ഞു.

ജീവന്‍ പോയത് ഗജേന്ദ്ര സിംഗിന്

ജീവന്‍ പോയത് ഗജേന്ദ്ര സിംഗിന്

രാജസ്ഥാനിലെ ദൗസ ജില്ലയില്‍ നിന്നും കെജ്രിവാളിന്റെ റാലിയില്‍ പങ്കെടുക്കാനായി ദില്ലിയിലെത്തിയതാണ് കര്‍ഷകനായ ഗജേന്ദ്ര സിംഗ്. കെജ്രിവാള്‍ പ്രസംഗിക്കുന്നതിനിടെയാണ് ഇയാള്‍ മരത്തില്‍ കയറി തൂങ്ങിമരിച്ചത്.

രക്ഷിക്കാന്‍ ശ്രമിച്ചത് ആം ആദ്മിക്കാരെന്ന്

രക്ഷിക്കാന്‍ ശ്രമിച്ചത് ആം ആദ്മിക്കാരെന്ന്

ഗജേന്ദ്ര സിംഗിനെ രക്ഷിക്കാന്‍ ശ്രമിച്ചത് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്നാണ് അശുതോഷ് പറയുന്നത്. ഈ സംഭവത്തില്‍ കെജ്രിവാളിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറയുന്നു.

കെജ്രിവാള്‍ മരത്തില്‍ കയറണോ

കെജ്രിവാള്‍ മരത്തില്‍ കയറണോ

അടുത്ത തവണ ഇത്തരം സംഭവം ഉണ്ടായാല്‍ കെജ്രിവാളിനോട് മരത്തില്‍ കയറാന്‍ പറയാം - ഈ പ്രസ്താവന വിവാദമാകുകയും അശുതോഷിന് ഖേദം പ്രകടിപ്പിക്കേണ്ടി വരികയും ചെയ്തു.

കുറ്റം പോലീസിന്

കുറ്റം പോലീസിന്

കര്‍ഷകന്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ തങ്ങള്‍ പോലീസിനോട് അയാളെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല - കര്‍ഷകന്‍ മരിച്ചതില്‍ പോലീസിനെ കുറ്റപ്പെടുത്തുകയാണ് ആപ്പ് നേതാവ് സഞ്ജയ് സിംഗ്

പറഞ്ഞിട്ടും കേട്ടില്ല

പറഞ്ഞിട്ടും കേട്ടില്ല

തങ്ങളുടെ ആവശ്യം പോലീസ് കേട്ടതായി ഭാവിച്ചില്‌ല എന്ന് ആപ്പിന്റെ മറ്റൊരു നേതാവായ കുമാര്‍ വിശ്വാസും ആരോപിക്കുന്നു

English summary
AAP's sarcasm after farmer's suicide: Ashutosh says, will ask CM Kejriwal to climb tree next time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X