കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി ആരോപണം, അരുണ്‍ ജെയ്റ്റ്‌ലി 90കോടി രൂപയുടെ തിരിമറി നടത്തിയെന്ന് എഎപി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ആഞ്ഞടിച്ച് ആംആദ്മി പാര്‍ട്ടി രംഗത്ത്. അരുണ്‍ ജെയ്റ്റ്‌ലി 90 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ക്രിക്കറ്റ് അസോസിയേഷന്‍ ഫണ്ടില്‍ ജെയ്റ്റ്‌ലി തിരിമറി നടത്തിയെന്നാണ് ആംആദ്മി ആരോപിക്കുന്നത്.

അരുണ്‍ ജെയ്റ്റ്‌ലിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആംആദ്മി പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദില്ലി സെക്രട്ടറിയേറ്റില്‍ സിബിഐ റെയ്ഡ് നടത്താനുള്ള കാരണം ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാനായിരുന്നുവെന്നും ആംആദ്മി വ്യക്തമാക്കുന്നു. 1999 മുതല്‍ 2013 വരെയുള്ള കാലത്താണ് ദില്ലി ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ടില്‍ വെട്ടിപ്പ് നടത്തിയത്.

arunjaitley

വ്യാജ കമ്പനികള്‍ വഴിയാണ് വെട്ടിപ്പ് നടന്നതെന്നും എഎപി ആരോപിക്കുന്നു. ഡിഡിസിഎ ട്രഷറര്‍ ആയിരുന്ന നരേന്ദ്ര ബത്രയുമായുള്ള ബന്ധം എന്തായിരുന്നുവെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കണമെന്നും എഎപി ആവശ്യപ്പെട്ടു. ജെയ്റ്റ്‌ലി പ്രസിഡന്റായിരിക്കെ ഡിഡിസിഎയില്‍ നടന്ന വന്‍ അഴിമതിയാണിത്. അരുണ്‍ ജെയ്റ്റ്‌ലി രാജിവെക്കണമെന്നും എഎപി ആവശ്യപ്പെടുന്നു.

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ 57 കോടി വെട്ടിച്ചെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ ആരോപിച്ചു. 24 കോടി രൂപയ്ക്ക് നിര്‍മ്മാണം നടത്താനായിരുന്നു ഡിഡിസിഎയുടെ തീരുമാനം. എന്നാല്‍, നിര്‍മ്മാണത്തിന് ചെലവായത് 114കോടി രൂപയാണത്രേ. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ച എന്‍ജിനീയറിംഗ് പ്രൊജക്ട് ഇന്ത്യയ്ക്ക് 57കോടി രൂപയാണ് നല്‍കിയത്. എന്നാല്‍, ബാക്കി 57കോടി രൂപ എവിടെപ്പോയെന്ന് ഒരു രേഖയുമില്ലെന്നും രാഘവ് ഛദ്ദ ആരോപിച്ചു.

English summary
Escalating its attack on finance minister Arun Jaitley, the Aam Aadmi Party accused him of 'misappropriating funds' from the Delhi District Cricket Association (DDCA) and asked Prime Minister Narendra Modi to sack him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X