കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ആം ആദ്മിക്കാര്‍ പെരുകുന്നുവെന്ന്

  • By Aswathi
Google Oneindia Malayalam News

പനാജി: ആം ആദാമി പാര്‍ട്ടി കൂടുതല്‍ ജനകീയമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പേരില്‍ വ്യാജന്മാാര്‍ കൂടുന്നു. ഗോവയില്‍ വ്യാജ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പെരുകുന്നതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.

പാര്‍ട്ടിയുടെ പേരില്‍ സംഭാവന പിരിക്കുന്നതായി ചിലര്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗരൂകരാകണമെന്നും ഗോവയിലെ എ എ പി വക്താവ് വാല്‍മീകി നായിക് പറഞ്ഞു.

aam-admi-party-logo

അതേ സമയം ഇത്തരത്തില്‍ പണം തട്ടുന്ന വ്യാജന്മാരെ കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും നായിക് വ്യക്തമാക്കി. ഗോവയില്‍ പാര്‍ട്ടി ഉടന്‍ തന്നെ ഫണ്ട് പിരിവ് തുടങ്ങും. പാര്‍ട്ടിയില്‍ സംഭാവനയായി ലഭിക്കുന്ന ഓരോ രൂപയും സംഭാവ നല്‍കിയ ആളുടെ പേരിനോടൊപ്പം പാര്‍ട്ടി വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും- വാല്‍മീകി നായിക് പറഞ്ഞു.

ഗോവയിലെ കാസിനോകളില്‍നിന്നും ഖനി ഉടമകളില്‍ നിന്നും റിയല്‍ എസ്‌റ്റേറ്റ് മുതലാളിമാരില്‍ നിന്നും പാര്‍ട്ടി സംഭാവന പിരിച്ചെടുക്കുന്നുണ്ടെങ്കില്‍ വ്യക്തപരമായി താനതിന് എതിരാണെന്ന് മറ്റൊരു ആം ആദ്മി വക്താവായ ഓസ്‌കാര്‍ റിബല്‍ പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനം എടുക്കുമെന്നും റിബല്‍ അറയിച്ചു.

English summary
The Aam Aadmi Party state-unit has cautioned people against possible fraudsters in Goa, who are seeking donations in the name of the AAP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X