ഹിമാചലില്‍ പണി തുടങ്ങി എഎപി, കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുക്കും, ഭരണം പിടിക്കാന്‍ അറ്റകൈ നീക്കം
ദില്ലി: പഞ്ചാബിലെ തോല്‍വി ഇപ്പോഴും കോണ്‍ഗ്രസിന് മറക്കാറായിട്ടില്ല. പക്ഷേ അത് ഇനിയും തുടരുമോ കോണ്‍ഗ്രസ് നേതൃത്വം തന്നെ തന്നെ ആശങ്കപ്പെട്ടിരിക്കുകയാണ്. ഒരു ബദല്‍ കോണ്‍ഗ്രസായി ആംആദ്മി പാര്‍ട്ടി മാറുമോ എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെങ്കിലും സംശയമുണ്ട്. കോണ്‍ഗ്രസിന് പ്രശ്‌നങ്ങളുള്ള സംസ്ഥാനങ്ങളിലേക്കാണ് എഎപി പാര്‍ട്ടി വ്യാപിപ്പിക്കുന്നത്.
ദിലീപിനെ വിളിച്ച ഡിഐജി സഞ്ജയ് കുമാര്‍ പോലീസുകാര്‍ക്ക് അപമാനം, വെളിപ്പെടുത്തലുമായി സംവിധായകന്‍
രാജസ്ഥാനിലും ഗുജറാത്തിലും കോണ്‍ഗ്രസിന് പ്രശ്‌നങ്ങളുണ്ട്. ഇവിടെ സാധ്യത കണ്ട് അവിടെയും പാര്‍ട്ടി തുടങ്ങി കഴിഞ്ഞു. ബംഗാളിലും ഇപ്പോഴിതാ ഹിമാചല്‍ പ്രദേശിലും ആംആദ്മി പാര്‍ട്ടി മത്സരിക്കാന്‍ പോവുകയാണ്. ഹിമാചലില്‍ കോണ്‍ഗ്രസ് ശരിക്കും ഭയത്തിലാണ്. കാരണങ്ങള്‍ പലതാണ്.

എഎപിയുടെ അടുത്ത ടാര്‍ഗറ്റ് ഹിമാചല്‍ പ്രദേശാണ്. അടുത്തിടെ വന്‍ നേട്ടം കോണ്‍ഗ്രസ് ഇവിടെ ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലം അടക്കം പിടിച്ചു. എന്നാല്‍ ഇവിടെ തമ്മിലടി ശക്തമാണ്. നേതാക്കള്‍ തമ്മിലുള്ള കാലുവാരല്‍ ഇവിടെ പ്രതീക്ഷിക്കാം. എഎപിയുടെ വരവോടെ ബിജെപിയും കോണ്‍ഗ്രസിനൊപ്പം ഭയത്തിലാണ്. രണ്ട് പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ ഇവര്‍ക്കൊപ്പം പോകുമെന്നാണ് സൂചന. എഎപി ഇവിടെ ഗ്രൗണ്ട് വര്‍ക്ക് തുടങ്ങി കഴിഞ്ഞു. പ്രശാന്ത് കിഷോറിനെ പോലൊരു തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പോലുമില്ലാതെയാണ് നേട്ടങ്ങള്‍ എഎപിയുണ്ടാക്കുന്നത്. ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ പലര്‍ക്കും സീറ്റുകള്‍ എഎപി ഓഫര്‍ ചെയ്തിട്ടുണ്ട്.

ബിജെപിയേക്കാള്‍ എളുപ്പത്തില്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ മറുകണ്ടം ചാടാനാണ് സാധ്യത. വിഭാഗീയത രൂക്ഷമായിട്ടുള്ള സംസ്ഥാനങ്ങളിലാണ് എഎപി വലവിരിക്കുന്നത്. പ്രധാന എതിരാളികള്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് ഈ നീക്കം. അതേസമയം ഹിമാചല്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കുന്നുണ്ട്. ഇത് കരുത്തറിയാനുള്ള എഎപിയുടെ തന്ത്രമാണ്. അതിന് ശേഷം ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എഎപി മത്സരിക്കും. എഎപിയുടെ സീനിയര്‍ നേതാക്കള്‍ ഹിമാചലിലെത്തിയിട്ടുണ്ട്. ഇവര്‍ ഓരോ ജില്ലകളിലായി പര്യടനം നടത്തി കൊണ്ടിരിക്കുകയാണ്.

ദില്ലിയില്‍ നിന്ന് സീനിയര്‍ ടീമാണ് ഹിമാചലില്‍ എത്തിയത്. കാംഗ്രയിലും ലോവര്‍ ഹിമാചലിലെ മറ്റ് ജില്ലകളിലുമാണ് പര്യടനം നടത്തുന്നത്. പല നേതാക്കളെയും ഇവര്‍ കാണുന്നുണ്ട്. ഇതിനോടകം നിരവധി പേര്‍ എഎപി ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കഴിഞ്ഞു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഇടഞ്ഞ് നില്‍ക്കുന്ന നിരവധി നേതാക്കളാണ് എഎപിയുടെ ദില്ലി ടീമിനെ കണ്ടിരിക്കുന്നത്. അരവിന്ദ് കെജ്രിവാള്‍ വൈകാതെ തന്നെ ഹിമാചലില്‍ സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്. അന്ന് നടത്തുന്ന ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ എഎപിയില്‍ ചേരുമെന്ന് നേതൃത്വം പറയുന്നു. കാംഗ്രയില്‍ നിന്നുള്ള പ്രമുഖ നേതാവ് നരേഷ് വര്‍മാനി എഎപിയില്‍ ചേരുമെന്നാണ് സൂചന.

പഞ്ചാബിലെ മാല്‍വ പോലെ എഎപിയുടെ കോട്ടയായി കാംഗ്രയെ മാറ്റാനാണ് എഎപി ലക്ഷ്യമിടുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ ജയറാം താക്കൂര്‍ സര്‍ക്കാരിനെതിരെ കടുത്ത ജനവിരുദ്ധ വികാരമുണ്ട്. ഇത് അവരെ തോല്‍പ്പിക്കുമെന്ന് ഉറപ്പാണ്. പക്ഷേ കോണ്‍ഗ്രസില്‍ വലിയ തമ്മിലടിയാണ്. ഇത് എഎപിക്ക് കൂടുതല്‍ സാധ്യത നല്‍കുന്നു. ഭരണവിരുദ്ധ വികാരത്തെ ഉപയോഗിച്ച് വോട്ട് പിടിക്കാനും, അതോടൊപ്പം കോണ്‍ഗ്രസ് അനുകൂല വോട്ടുകള്‍ ചോര്‍ത്താനും എഎപിക്ക് സാധിച്ചേക്കും. ശക്തമായൊരു ബദല്‍ പാര്‍ട്ടിയാകാന്‍ എഎപിക്ക് സാധിക്കും. പ്രത്യേകിച്ച് പഞ്ചാബിലെ ഭരണം അവര്‍ക്ക് കൂടുതല്‍ കരുത്ത് പകരും. മറ്റ് സംസ്ഥാനങ്ങളിലും എഎപി ചര്‍ച്ചാ വിഷയമാണ്.

രണ്ടംഗ ടീമാണ് ദില്ലിയില്‍ നിന്ന് എത്തിയത്. ഇവര്‍ കാംഗ്രയില്‍ കൂടുതല്‍ സജീവ പ്രവര്‍ത്തനം നടത്താനാണ് ഒരുങ്ങുന്നത്. ശക്തരായ പ്രാദേശിക നേതാക്കളെ പാര്‍ട്ടി തിരയുന്നത്. ഭഗവന്ത് മന്നിനെ പോലെ ഏറ്റവും ശക്തനായൊരു നേതാവിനെ ബിജെപി ഹിമാചല്‍ പിടിക്കാന്‍ ആവശ്യമാണ്. പല നേതാക്കളോടും അഭിമുഖത്തിന് വരാന്‍ ടീം അംഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂറുമാറ്റാന്‍ തയ്യാറായിട്ടുള്ളവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവിടില്ല. ഇത് രഹസ്യമായി തുടരും. കെജ്രിവാളിന്റെ സന്ദര്‍ശത്തിനനുസരിച്ച് മാത്രമേ ഇവര്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവരൂ. അതേസമയം കോണ്‍ഗ്രസിന് സംസ്ഥാനത്തെ മികച്ച നേതാവായ വീരഭദ്ര സിംഗിനെ നഷ്ടമായതാണ്. അതുപോലൊരു നേതാവിനെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യം,












Click it and Unblock the Notifications