ആരുഷി വധക്കേസ്: അലഹബാദ് ഹൈക്കോടതിയുടെ വിധി ഇന്ന്

Subscribe to Oneindia Malayalam

ദില്ലി: കോളിളക്കം സൃഷ്ടിച്ച ആരുഷി വധക്കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി ഇന്ന്. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാര്‍ എന്നിവര്‍ ചേര്‍ന്നു സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിക്കുക.

ഓവര്‍ ലോഡഡ്, ഫേസ്ബുക്ക് സൈറ്റും ആപ്പും ഡൗണ്‍, ഓര്‍ക്കൂട്ടിന്റെ ഗതിയാകുമോ?

കോളേജ് അധ്യാപകരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധന, 22 മുതല്‍ 28 ശതമാനം വരെ

2008 മെയ്‌ 15, 16 എന്നീ ദിവസങ്ങളിലായാണ് രാജേഷ്- നൂപുര്‍ ദമ്പതികളുടെ ഏകമകളായ ആരുഷിയും വീട്ടുജോലിക്കാരനായ ഹേമരാജും കൊല്ലപ്പെട്ടത്. നോയിഡയിലെ വീട്ടില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസില്‍ ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് രാജേഷ് തല്‍വാറിനും നൂപുര്‍ തല്‍വാറിനും 2013 ല്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

aarushi-talwar

ആരുഷി വധം തല്‍വാര്‍ എന്ന പേരില്‍ സിനിമയായിട്ടുണ്ട്. ആരുഷി വധവുമായി ബന്ധപ്പെട്ട് ആദ്യം വീട്ടുജോലിക്കാരനായ ഹേമരാജിനെയാണ് പോലീസ് സംശയിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസ തന്നെ ഇയാളും കൊല്ലപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം മാതാപിതാക്കളിലേക്ക് നീണ്ടത്.

English summary
Aarushi murder case: Allahabad High Court likely to pronounce judgment today
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്