കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ പറഞ്ഞോളൂ, എന്റെ സമുദായത്തെ പറയരുത്: മോദി

Google Oneindia Malayalam News

ദില്ലി: തന്നെ എത്ര വേണമെങ്കിലും ആക്രമിച്ചോളൂ, പക്ഷേ തന്റെ സമുദായത്തെ ഒന്നും പറയരുതെന്ന് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശിലെ ദോമാരിയഗഞ്ചിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഈ പ്രസ്താവന നടത്തിയത്. തന്റെ മതത്തെയാണ് രാഷ്ട്രീയ എതിരാളികള്‍ ലക്ഷ്യം വെക്കുന്നത് എന്നും മോദി ആരോപിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. അവരുടെ കഴിഞ്ഞ കാലം വെളിപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്തത്. മോശമായ ഒരു പ്രയോഗവും ഞാന്‍ നടത്തിയിട്ടില്ല. കുടുംബത്തിലിരിക്കുന്നവരെ പറഞ്ഞിട്ടില്ല. എന്നാല്‍ എന്റെ സമുദായക്കാരെ മുഴുവന്‍ ആക്രമിക്കുകയാണ് അവര്‍ ചെയ്തത്.

narendra-modi

എന്നെ എത്ര വേണമെങ്കിലും ആക്രമിച്ചോളൂ. പക്ഷേ എന്റെ സമുദായത്തെ പറയരുത് - ബി ജെ പി നേതാക്കളെ വിമര്‍ശിച്ച പ്രിയങ്ക ഗാന്ധിയെ ലക്ഷ്യം വെച്ചായിരുന്നു മോദിയുടെ പ്രസ്താവന. നേരത്തെ, താന്‍ താഴ്ന്ന സമുദായത്തില്‍ നിന്നും വരുന്ന ആളായത് കൊണ്ടാണ് എതിരാളികള്‍ തന്നെ താഴ്ന്ന നിലവാരമുള്ള രാഷ്ട്രീയം കളിക്കുന്നു എന്ന് ആക്ഷേപിക്കുന്നത് എന്ന് മോദി ട്വീറ്റ് ചെയ്തിരുന്നു.

ജാതിസമവാക്യങ്ങള്‍ വിധി നിര്‍ണയിക്കുന്ന ഉത്തര്‍പ്രദേശില്‍ ബോധപൂര്‍വ്വമാണ് മോദി ജാതി പറഞ്ഞുള്ള പ്രചാരണം നടത്തുന്നത് എന്നും പറയുന്നവരുണ്ട്. എട്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളില്‍ വെറും നാല് സീറ്റ് മാത്രമേ കഴിഞ്ഞ തവണ ബി ജെ പിക്ക് കിട്ടിയിരുന്നുള്ളൂ. ഈ മേഖലയില്‍ ബി എസ് പി, എസ് പി പാര്‍ട്ടികള്‍ക്കുള്ള മേല്‍ക്കൈ പ്രതിരോധിക്കാനാണ് മോദിയുടെയും ബി ജെ പിയുടെയും ശ്രമം.

English summary
Narendra Modi says, abuse me but not my community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X