Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി; ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷയെ ആന്റി കറപ്ഷന്‍ ബ്യൂറോ ചോദ്യം ചെയ്തു

ദില്ലി: എംഎല്‍എമാര്‍ക്കെതിരെ ഗുരുതരമായ ആരോപണം നേരിടുന്ന ആം ആദ്മി പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി ദില്ലി വനിതാ കമ്മീഷനും. കമ്മീഷനില്‍ അനധികൃത നിയമനം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ(എബിസി), വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ ചോദ്യം ചെയ്തു.

എബിസിയുടെ ഒരുസംഘം ഉദ്യോഗസ്ഥര്‍ ദില്ലി ഓഫീസിലെത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്. സപ്തംബര്‍ 19ന് എബിസി സംഘം ചോദ്യം ചെയ്യുമെന്ന് സ്വാതിക്ക് നോട്ടീസ് നല്‍കിയിരുന്നു. മുന്‍ വനിതാ കമ്മീഷന്‍ അംഗം ബര്‍ക്ക ശുക്ല സിങ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണവും ചോദ്യം ചെയ്യലും.

swati-maliwal

85 പേര്‍ക്ക് യാതൊരുവിധ റിക്രൂട്ട്‌മെന്റ് നിയമങ്ങളും പാലിക്കാതെ വനിതാ കമ്മീഷനില്‍ ജോലി നല്‍കിയതെന്നാണ് ബര്‍ക്കയുടെ പരാതി. ഇവരുടെ പേരുവിവരങ്ങളും ബര്‍ക്ക കൈമാറിയിട്ടുണ്ട്. അതേസമയം, ബര്‍ക്കയുടെ ആരോപണം സ്വാതി നേരത്തെ തന്നെ നിഷേധിച്ചിരുന്നു. തന്റെ ഓഫീസിലേക്ക് ആവശ്യമുള്ളവരെ നിശ്ചിത യോഗ്യതപ്രകാരമാണ് നിയമിച്ചതെന്നാണ് സ്വാതിയുടെ വിശദീകരണം.

9 വര്‍ഷം ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്നു ബര്‍ക്ക ശുക്ല. ഇക്കാലയളവില്‍ അവര്‍ ഒരു കേസ് മാത്രമാണ് കൈകാര്യം ചെയ്തതെന്ന് സ്വാതി പറയുന്നു. മാത്രമല്ല, കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടും അത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്റ്റാഫുകളെ നിയമിക്കുന്നതില്‍ ബര്‍ക്ക യാതൊന്നും ചെയ്തില്ലെന്നും സ്വാതിയുടെ ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+