ബൈക്ക് ഇടിച്ചതിനുള്ള വൈരാഗ്യം; ടെക്കിയെ വെട്ടികൊന്നു, പോലീസിന് നേരെയും പ്രതിയുടെ ആക്രമണം!

  • Posted By: Akshay
Subscribe to Oneindia Malayalam

ബെംഗളൂരു: പ്രണോയ് മിശ്ര എന്ന് ടെക്കിയെ കുത്തികൊന്ന കേസിൽ ഒരാൾ പോലീസ് പിടിയിൽ. തിങ്കളാഴ്ച രാവിലെയായിരുന്നു ബെംഗളൂരു ചോക്ലേറ്റ് ഫാക്ടറിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കാർത്തിക് (24) നെയാണ് അറസ്റ്റ് ചെയ്തത്. കാമുകിയെ കാണാൻ പ്രണോയ് മിശ്ര പോകുന്നതിനിടയിൽ കാർത്തികിന്റെ ബൈക്കിൽ ഇടിച്ചു. തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ പ്രണോയ് മിശ്രയെ കുത്തികൊല്ലുകയായിരുന്നു. കാർത്തിക് ക്രിമിനൽ റെക്കോർഡ് ഉള്ള വ്യക്തിയാണെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവിൽ ടെക്കിയെ വെട്ടി കൊന്നു; സംഭവം കാമുകിയെ കാണാൻ പോകുംവഴി, മൃഗീയ കൊലപാതകം!

കൂട്ട നടപടി അസാധാരണം; രാഷ്ട്രീയ പ്രേരിതമെന്ന് ചെന്നിത്തല, ലക്ഷ്യം വേങ്ങര ഉപതിരഞ്ഞെടുപ്പ്?

മനസാക്ഷി കുത്തില്ല; തകര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ നൂറ് മടങ്ങ് ശക്തിയോടെ മടങ്ങിവരുമെന്ന് ഉമ്മൻചാണ്ടി

കാർത്തികിനെ നാടകീയമായ രംഗങ്ങളിലൂടെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിയിൽ കാർത്തിക് പോലീസിനെ ആക്രമിച്ചു. കാർത്തികിന്റെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കുപറ്റിയെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ എംബി ബോറോലിങ്ക പറഞ്ഞു. രക്തം വാർന്നാണ് പ്രണോയ് മിശ്ര മരിച്ചത്. പ്രണോയ് വാടകയ്ക്ക് താമസിക്കുന്ന വീടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്.

Crime

ഞായറാഴ്ച തന്റെ സുഹൃത്തായ ബാൾബിരിന്റെ വീട്ടിൽ ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാർട്ടിക്ക് ശേഷം സുഹൃത്ത് പ്രണയിന്റെ അദ്ദേഹത്തിന്റെ വാടക വീട്ടിൽ കൊണ്ടുചെന്ന് വിടുകയും ചെയ്തിരുന്നു. പിന്നീട് പ്രണയി തന്റെ കാമുകിയെ വിളിച്ച് അൽപ്പ സമയത്തിനകം നമുക്ക് കാണാമെന്ന് പറഞ്ഞു. കാമുകിയെ കാണാൻ പോകുന്ന വഴി, ചോക്ലേറ്റ് ഹാക്ടറിക്ക് അടുത്ത് എത്തിയപ്പോൾ രണ്ട് ബൈക്കുകളിൽ വന്ന അക്രമി സംഘം പ്രണയിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മഡിവാള പോലീസ് വ്യക്തമാക്കിയിരുന്നു.

English summary
Pranoy Mishra, a 28-year-old techie working with software major Accenture in Bengaluru, was stabbed multiple times early on Monday morning because his two-wheeler had scraped against another in a Bengaluru suburb. Karthik, who has a criminal record, and his friend, who were on the other two-wheeler, followed the techie and stabbed him, the police said, describing the killing as a case of road rage.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്