Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാന്‍ പറഞ്ഞിട്ടില്ല; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ദില്ലി: പോക്സോ കേസിലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പോക്സെ കേസിലെ പ്രതിയോട് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് താന്‍ചോദിച്ചതായി പുറത്ത് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നത്. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഞാന്‍ നിര്‍ദേശിച്ചിട്ടില്ല. വാഹം കഴിക്കാന്‍ പോകുകയാണോ എന്ന് പ്രതിയുടെ അഭിഭാഷകനോട് ചോദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

തന്‍റെ ഈ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണ് ഉണ്ടായത്. സ്ത്രീത്വത്തിന് വളരെ ഉയര്‍ന്ന ബഹുമാനമാണ് സുപ്രീം കോടതി നല്‍കുന്നതെന്നെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇരയെ വിവാഹം കഴിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ചോദിച്ചെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് ചീഫ് ജസ്റ്റിസിനെതിരെ വിവിധ കോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

 cji-

പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ എസ് എ ബോബ്ഡെ നടത്തിയ പരാമര്‍ശത്തിന്‍റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അഭിപ്രായപ്പെട്ടു. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി എടുത്ത് നല്‍കുന്ന തെറ്റായ വ്യാഖ്യാനങ്ങള്‍ കാരണം അര്‍ത്ഥം തന്നെ മാറിപ്പോകുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഈ അഭിപ്രായത്തെ ചീഫ് ജസ്റ്റിസും അനുകൂലിച്ചു.

ആര്യയ്‌ക്കൊപ്പം നടി സയ്യേശയുടെ അടിപൊളി ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+