ബിജെപി അധ്യക്ഷനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് കെസിആർ: പുതിയ പോർമുഖം തുറന്ന് ബിജെപിയും
ഹൈദരാബാദ്: തെലങ്കാനയിലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയിന്റെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി ദേശീയ നേതൃത്വം. ബന്ദി സഞ്ജയിനെ ജനാധിപത്യ വിരുദ്ധമായി അറസ്റ്റ് ചെയ്തെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ ഒരു നീണ്ട നിര തന്നെ ഈ മാസം തെലങ്കാനയിലേക്ക് എത്തിയിരുന്നു.
അതേസമയം ബി ജെ പി അധ്യക്ഷന്റെ അറസ്റ്റ് നിയമപരമാണെന്നാണ് സർക്കാറും ടി ആർ എസും വിശദീകരിക്കുന്നത്. പ്രതിഷേധത്തിന്റെ പേരില്‍ ബിജെപി നേതാക്കള്‍ വ്യാപകമായി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനേയും ഇവർ രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്നു.

തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപിക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും സഞ്ജയിന്റെ അറസ്റ്റ് പാർട്ടി സ്വാധീനം വർധിപ്പിക്കാന്‍ ബി ജെ പിക്ക് വീണുകിട്ടിയ ഒരു അവസരമാമെന്നാ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം 2021 ഡിസംബറിൽ പ്രതിഷേധം നടത്തുന്നതിനിടെ നടപടിക്രമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ അറസ്റ്റ് ചെയ്തപ്പോൾ ന്യായീകരിച്ച് ബിജെപി ദേശീയ നേതൃത്വത്വമാണ് തെലങ്കാനയില്‍ ബന്ദി സഞ്ജയിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കുന്നത് എന്നതാണ് രസകരം.
ഇന് പത്ത് നാള്‍ മാത്രം: അനൂപ് കൃഷ്ണന്‍ ഇഷയ്ക്ക് സ്വന്തമാവും, വൈറലായി പുതിയ ചിത്രങ്ങള്‍

ജനുവരി 2 ന് രാത്രി വൈകിയായിരുന്നു തെലങ്കാന ബി ജെ പി അധ്യക്ഷനും പാർലമെന്റ് അംഗവുമായ ബന്ദി സഞ്ജയിനെ കരീംനഗറിലെ പാർട്ടി ഓഫീസിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ അധ്യാപകരെയും സർക്കാർ ജീവനക്കാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള വിവാദ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. കോവിഡ് -19 മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് സഞ്ജയ്‌യ്‌ക്കൊപ്പം മറ്റ് 11 പേർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സംഘർഷത്തിനിടെ ഒരു പൊതുപ്രവർത്തകനെ ആക്രമിച്ച കേസിലും സഞ്ജയ്‌ക്കെതിരെ കേസുണ്ട്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമെന്നായിരുന്നു ബി ജെ പി നിലപാട്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ഉടൻ തന്നെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കോടതി സഞ്ജയ്‌യെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുക കൂടി ചെയ്തതോടെ , പാർട്ടിയുടെ കേന്ദ്ര നേതൃത്വം തന്നെ തെലങ്കനായിലേക്ക് കുതിച്ചെത്തി പ്രതിഷേധങ്ങളുടെ മുന്‍ നിരയില്‍ അണി നിരക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും സഞ്ജയ് മോചിതനായ ശേഷം ഫോണിൽ സംസാരിക്കുകയും സംസ്ഥാനത്തെ കെ. ചന്ദ്രശേഖർ റാവു (കെസിആർ) സർക്കാരിനെതിരായ പോരാട്ടം തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധത്തിന്റ ഭാഗമായി ജനുവരി അഞ്ചിന് തന്നെ ബി ജെ പി ദേശീയ അധ്യക്ഷന്‍ നദ്ദ തെലങ്കാനയിലെത്തി. ഒരു റാലി നടത്താനായിരുന്നു നദ്ദയുടെ യഥാർത്ഥ പദ്ധതി, എന്നാൽ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ലോക്കൽ പോലീസ് അനുമതി നിഷേധിച്ചു. ഇതും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടവരുത്തി.

"സ്വേച്ഛാധിപത്യ" ടിആർഎസ് ഭരണത്തിനെതിരെ പോരാടാൻ ബിജെപി ഒരു "ധർമ്മയുദ്ധം" ആരംഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം, സംസ്ഥാന സർക്കാർ ജനാധിപത്യത്തെ "കൊലപ്പെടുത്താൻ" ശ്രമിക്കുകയാണെന്നായിരുന്നു ജെപി നദ്ദയുടെ പ്രതികരണം. ഹുസുറാബാദിലെ തോൽവിക്ക് ശേഷം കെ സി ആറിന് മാനസിക സമനില നഷ്ടപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
-
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ











Click it and Unblock the Notifications