കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ സിനിമയെ അനുകരിച്ച് ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയത് ദൗര്‍ഭാഗ്യകരമെന്ന് ഷാരൂഖ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലിയില്‍ നടന്ന സിനിമാ മോഡല്‍ തട്ടിക്കൊണ്ടു പോകലിനെതിരെ പ്രശസ്ത താരം ഷാരൂഖ് ഖാന്‍ പ്രതികരിച്ചു. ഷാരൂഖിന്റെ സിനിമയെ അനുകരിച്ചാണ് സ്‌നാപ്ഡീല്‍ ജീവനക്കാരിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. സംഭവം ദൗര്‍ഭാഗ്യകരമായി പോയെന്ന് ഷാരൂഖ് പറഞ്ഞു. ഷാരൂഖിന്റെ 'ദാര്‍' എന്ന സിനിമയാണ് തട്ടിക്കൊണ്ടു പോകലിന് പ്രചോദനമായത്.

തട്ടിക്കൊണ്ടു പോകലിന് ഷാരൂഖിന്റെ സിനിമയാണ് പ്രചോദനമായതെന്ന് പ്രതി തന്നെയാണ് പോലീസിനോട് കഴിഞ്ഞ ദിവസം പറഞ്ഞത്. സിനിമകള്‍ ആളുകളെ അക്രമികളും മോശക്കാരുമാക്കി തീര്‍ക്കുകയാണെന്ന് പറഞ്ഞ് പലരും രംഗത്തെത്തിയതോടെയാണ് ഷാരൂഖ് പ്രതികരിച്ചത്.

shahrukh

സിനിമ ഒരിക്കലും സാധാരണക്കാരെ വഴിതെറ്റിക്കാറില്ലെന്നാണ് ഷാരൂഖ് പറഞ്ഞത്. അഭിനയവും സിനിമയും നമ്മള്‍ ചിന്തിക്കുന്നതിലുമപ്പുറം സാധാരണക്കാരെ നെഗറ്റീവായി സ്വാധീനിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും ഷാരൂഖ് പ്രതികരിച്ചു. സിനിമയിലൂടെ എന്തൊക്കെ നല്ല കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നു. അതൊന്നും മറന്നു പോകരുതെന്നും ഷാരൂഖ് ഓര്‍മ്മിപ്പിച്ചു.

സ്‌നാപ്ഡീല്‍ ജീവനക്കാരിയായ ദീപ്തി എന്ന യുവതിയെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോകുന്നത്. ഗാസിയാബാദിലായിരുന്നു സംഭവം അരങ്ങേറിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

English summary
Actor Shah Rukh Khan said no filmmaker made a movie with the intention of inspiring people in a negative way and it was 'sad' that viewers were influenced to do wrong things by watching films.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X