കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലീഷില്‍ സംസാരിക്കൂ... ഇന്ത്യയില്‍ ഇങ്ങനെയാണ് എന്ന് മറുപടി... അപമാനിക്കപ്പെട്ടെന്ന് നടന്‍ സിദ്ധാര്‍ഥ്

Google Oneindia Malayalam News

ചെന്നൈ: പലതവണ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുള്ള പേരാണ് നടന്‍ സിദ്ധാര്‍ഥിന്റെത്. ബിജെപിയെ നിശിതമായി വിമര്‍ശിക്കുന്ന സിദ്ധാര്‍ഥിന്റെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചര്‍ച്ചയായിരുന്നു. അടുത്തിടെ കായിക താരം സെയ്‌ന നഹ്‌വാളിനെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് പോലീസ് സിദ്ധാര്‍ഥിനെതിരെ കേസെടുത്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വീണ്ടും വാര്‍ത്തകളളില്‍ നിറഞ്ഞിരിക്കുകയാണ്. മധുര വിമാനത്താവളത്തില്‍ താന്‍ നേരിട്ട അനുഭവം പറഞ്ഞാണ് അദ്ദേഹത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി. തമിഴ്‌നാട്ടില്‍ ഹിന്ദി വിരുദ്ധ വികാരം ശക്തമായി നിലനില്‍ക്കവെയാണ് സിദ്ധാര്‍ഥിന്റെ വികാരഭരിതമായ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഒരു യാത്രകഴിഞ്ഞ് തിരിച്ചുവരികയായിരുന്നു സിദ്ധാര്‍ഥും മാതാപിതാക്കളും. മധുര വിമാനത്താവളത്തില്‍ ഇറങ്ങി വരുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു പരിശോധിച്ചു. അച്ഛന്‍െയും അമ്മയുടെയും ബാഗാണ് പരിശോധിച്ചത്. ഇതിലുള്ള കോയിനുകള്‍ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്താണ് പറയുന്നത് എന്ന് മാതാപിതാക്കള്‍ക്ക് മനസിലായില്ല...

2

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹിന്ദിയിലാണ് സംസാരിച്ചത്. എന്നാല്‍ തന്റെ പ്രായമായ മാതാപിതാക്കള്‍ക്ക് ഹിന്ദി അറിയില്ല. അവര്‍ ഇംഗ്ലീഷില്‍ മറുപടി പറയുന്നുണ്ടായിരുന്നു. കാര്യങ്ങള്‍ തിരക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഹിന്ദിയില്‍ ചോദിച്ചുകൊണ്ടേയിരുന്നു. തിരക്കില്ലാത്ത സമയമായിട്ടും 20 മിനുട്ടോളം ഇത് തുടര്‍ന്നു. ഏറെ നേരം അപമാനിക്കപ്പെട്ടുവെന്നും സിദ്ധാര്‍ഥ് പറയുന്നു.

3

ഉദ്യോഗസ്ഥരുടെ പെരുമാറ്റം സഹിക്കവയ്യാതെ വന്നപ്പോള്‍ പ്രതിഷേധിച്ചു. ഇത് ഇന്ത്യയാണെന്നും ഇവിടെ ഇങ്ങനെയാണെന്നുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ മറുപടി എന്നും സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിശദീകരിക്കുന്നു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ വിമാനത്താവളങ്ങളുടെ സുരക്ഷ സിഐഎസ്എഫിനാണ്.

4

അതേസമയം, ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്തയച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ തമിഴര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണം എന്നാവശ്യപ്പെട്ടാണ് കത്ത്. ഇതും സിദ്ധാര്‍ഥിന്റെ അനുഭവവും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. അതേസമയം, പ്രാദേശിക ഭാഷ അറിയുന്നവരെ സംസ്ഥാനങ്ങളില്‍ ജോലിക്ക് നിയോഗിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിച്ചു.

5

കഴിഞ്ഞ ജനുവരിയിലും സിദ്ധാര്‍ഥ് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സയ്‌ന നെഹ്‌വാളിനെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് പോലീസ് അദ്ദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹത്തിന് പഞ്ചാബില്‍ സുരക്ഷാ വീഴ്ചയുണ്ടായ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സയ്‌നയുടെ ട്വീറ്റ്. ഇതിന് പ്രതികരണമായി സിദ്ധാര്‍ഥ് പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്.

6

സിദ്ധാര്‍ഥിനെതിരെ കേസെടുക്കണമെന്ന് അന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരമാണ് സിദ്ധാര്‍ഥിനെതിരെ പോലീസ് കേസെടുത്തത്. ഇതോടെ സിദ്ധാര്‍ഥ് മാപ്പ് പറയുകയും വിവാദങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു.

വീണ്ടും ആശ്ചര്യപ്പെടുത്തി ഖത്തര്‍!! ഫുട്‌ബോളിന് വാങ്ങിയ ബസുകള്‍ ദാനം ചെയ്യും, സീറ്റുകളുംവീണ്ടും ആശ്ചര്യപ്പെടുത്തി ഖത്തര്‍!! ഫുട്‌ബോളിന് വാങ്ങിയ ബസുകള്‍ ദാനം ചെയ്യും, സീറ്റുകളും

7

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ ഒട്ടേറെ സിനിമകള്‍ ചെയ്ത നടനാണ് സിദ്ധാര്‍ഥ്. ആമിര്‍ ഖാനൊപ്പമുള്ള റംഗ് ദേ ബസന്തി എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല്‍ ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 ആണ് ഇനി സിദ്ധാര്‍ഥിന്റേതായി പുറത്തുവരാനുള്ളത്. ഈ സിനിമയില്‍ സിദ്ധാര്‍ഥിന് ശ്രദ്ധേയമായ വേഷമുണ്ട്. ഇന്ത്യന്‍ വന്‍ ഹിറ്റായിരുന്നതിനാല്‍ ഇന്ത്യന്‍ 2 സമാനമായ ഹിറ്റ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം തെറ്റെന്ന് നടി തൃഷ; വിവാഹ ചോദ്യങ്ങള്‍ക്കും മറുപടികോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം തെറ്റെന്ന് നടി തൃഷ; വിവാഹ ചോദ്യങ്ങള്‍ക്കും മറുപടി

English summary
Actor Siddharth Write Up About His Bad Experience From Officials in Madurai Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X