കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയത്തെ കുറിച്ച് ആദ്യമായി മനസ് തുറന്ന് വിജയ്; പോളിങ് ബൂത്തിലേക്ക് സൈക്കിളില്‍ പോയത്?...

Google Oneindia Malayalam News

ചെന്നൈ: ഒട്ടേറെ ആരാധകരുള്ള നടനാണ് വിജയ്. പത്ത് വര്‍ഷത്തിന് ശേഷം അദ്ദേഹം ആദ്യമായി ഒരു അഭിമുഖം നല്‍കിയിരിക്കുകയാണ്. വിജയില്‍ നിന്ന് അറിയാന്‍ എല്ലാവരും കൊതിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. മതവിശ്വാസം, രാഷ്ട്രീയം, തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സൈക്കിളില്‍ പോയ വിവാദം, അച്ഛനുമായുള്ള തര്‍ക്കം, ഇത്രയും കാലം എന്തുകൊണ്ട് ഒരു അഭിമുഖം നല്‍കിയില്ല...

തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് വിജയ് മറുപടി നല്‍കിയത്. രാഷ്ട്രീയത്തിലിറങ്ങുമെന്ന വ്യക്തമായ സൂചനയും അദ്ദേഹം നല്‍കി. വിജയുടെ പുതിയ ചിത്രം ബീസ്റ്റിന്റെ സംവിധായകന്‍ നെല്‍സണുമായുള്ള അഭിമുഖം വൈറലായി കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

നടിയില്‍ നിന്ന് മന്ത്രി പദവിയിലേക്ക്; ശ്രീലത എന്ന പെണ്‍കുട്ടി റോജയായ കഥ... മിന്നിത്തിളങ്ങിയ ജീവിതംനടിയില്‍ നിന്ന് മന്ത്രി പദവിയിലേക്ക്; ശ്രീലത എന്ന പെണ്‍കുട്ടി റോജയായ കഥ... മിന്നിത്തിളങ്ങിയ ജീവിതം

1

മനപ്പൂര്‍വമല്ല ഇത്രയും കാലം ഒരു അഭിമുഖം നല്‍കാതിരുന്നത്. പത്ത് വര്‍ഷം മുമ്പ് അഭിമുഖം നല്‍കിയ വേളയില്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. എന്തിന് അങ്ങനെ പറഞ്ഞു എന്ന് ഏറ്റവും അടുപ്പമുള്ളവര്‍ പോലും ചോദിച്ചു. ഞാന്‍ കരുതിയതല്ല ആളുകള്‍ മനസിലാക്കിയത്. അതാണ് അഭിമുഖങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം. ഇപ്പോള്‍ കാര്യങ്ങള്‍ വിശദമായി പറയാന്‍ അവസരം ലഭിച്ചിരിക്കുന്നു.

2

പിതാവ് എസ്എ ചന്ദ്രശേഖറുമായി തര്‍ക്കമുണ്ട് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വിജയ് നല്‍കിയ മറുപടി ഇങ്ങനെ- പിതാവിനെ ആരാധിക്കുന്ന മകനാണ് ഞാന്‍. ദൈവവും അച്ഛനും തമ്മിലുള്ള വ്യത്യാസം, ദൈവത്തെ കാണാനാകില്ല, അച്ഛനെ നമുക്ക് കാണാം എന്നതാണെന്നും വിജയ് പറഞ്ഞു. മകന്‍ ജാസന്‍ സഞ്ജയിയെ കുറിച്ചും വിജയ് സംസാരിച്ചു. മകന് താല്‍പ്പര്യമില്ലെങ്കില്‍ സിനിമാ മേഖലയിലേക്ക് വരുന്നതിന് താന്‍ നിര്‍ബന്ധിക്കില്ലെന്ന് വിജയ് പറഞ്ഞു.

3

പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒരിക്കല്‍ മകനെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമ പറഞ്ഞിരുന്നു. സഞ്ജയ് ഓകെ പറയണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, രണ്ടു വര്‍ഷം കഴിഞ്ഞ് നോക്കാമെന്നായിരുന്നു മകന്റെ മറുപടി. ഞാന്‍ നിര്‍ബന്ധിച്ചില്ലെന്നും വിജയ് പറഞ്ഞു. സ്‌ക്രിപ്റ്റ് നോക്കിയാണ് ഞാന്‍ സിനിമ തിരഞ്ഞെടുക്കുന്നത്. കൊമേഷ്യല്‍ എന്റര്‍ടൈനറിനുള്ള എല്ലാം സ്‌ക്രിപ്റ്റിലുണ്ടോ എന്ന് ഞാന്‍ നോക്കാറുണ്ടെന്നും വിജയ് പറഞ്ഞു.

4

ഇളയ ദളപതിയായി വന്നു, ദളപതിയായി മാറി, ഇനി തലൈവന്‍ ആകുമോ എന്നായിരുന്നു നെല്‍സന്റെ ഒരു ചോദ്യം. അതിന് വിജയ് നല്‍കിയ മറുപടി ഇങ്ങനെ- എല്ലാ പേരുകളും എനിക്ക് ആരാധകര്‍ തന്നതാണ്. സാഹചര്യത്തിന് അനുസരിച്ച് എല്ലാ പേരുകളും വന്നുചേരുകയായിരുന്നു. സാഹചര്യം തന്നോട് തലൈവന്‍ ആകണമെന്ന് ആവശ്യപ്പെട്ടാല്‍ തലൈവന്‍ ആകുമെന്നും രാഷ്ട്രീയ പ്രവേശനത്തിലേക്ക് സൂചന നല്‍കി വിജയ് പറഞ്ഞു.

കാവ്യ മാധവനെ ചോദ്യം ചെയ്യല്‍ ആലുവയിലെ വീട്ടില്‍; തിങ്കളാഴ്ച ഹാജരാകില്ല, പറ്റില്ലെന്ന് കാവ്യകാവ്യ മാധവനെ ചോദ്യം ചെയ്യല്‍ ആലുവയിലെ വീട്ടില്‍; തിങ്കളാഴ്ച ഹാജരാകില്ല, പറ്റില്ലെന്ന് കാവ്യ

5

2021ല്‍ വോട്ട് രേഖപ്പെടുത്താന്‍ സൈക്കിളില്‍ വിജയ് വന്നത് വലിയ ചര്‍ച്ചയായിരുന്നു. എണ്ണവിലയില്‍ പ്രതിഷേധിച്ചാണ് വിജയ് അങ്ങനെ ചെയ്തത് എന്നായിരുന്നു ഒരു വാദം. എന്നാല്‍ വിജയ് നല്‍കിയ മറുപടി ഇങ്ങനെ- രാഷ്ട്രീയപ്രേരിതമായ ഒരു തീരുമാനം ആയിരുന്നില്ല അത്. വോട്ട് ചെയ്യാനായി ഇറങ്ങിയപ്പോള്‍ പുറത്ത് സൈക്കിളിരിക്കുന്നത് കണ്ടു. എന്റെ വീടിന്റെ അടുത്തായിരുന്നു പോളിങ് ബൂത്ത്. എന്നാല്‍ സൈക്കിളില്‍ പോകാമെന്ന് കരുതിയെന്നേയുള്ളൂവെന്നും വിജയ് പറഞ്ഞു.

6

ബീസ്റ്റിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ജോര്‍ജിയയില്‍ പോയപ്പോള്‍ വിജയ് ചര്‍ച്ച് സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്‍കിയ മറുപടി ഇങ്ങനെ- ഞാന്‍ വിശ്വാസിയാണ്. ചര്‍ച്ചിലും ക്ഷേത്രത്തിലും ദര്‍ഗയിലും പോകാറുണ്ട്. തുപ്പാക്കി ചിത്രീകരണ വേളയിലാണ് അമീന്‍ പീര്‍ ദര്‍ഗയില്‍ പോയതെന്നും വിജയ് ഓര്‍ത്തെടുത്തു.

എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ജുക്കുട്ടിയെ; ചേര്‍ത്ത് നിര്‍ത്തി സീമ... നടിയുടെ എവര്‍ഗ്രീന്‍ ചിത്രങ്ങള്‍

7

എന്റെ അമ്മ ഹിന്ദുവാണ്. അച്ഛന്‍ ക്രിസ്ത്യാനിയും. ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. വിശ്വാസത്തിന്റെ പേരില്‍ യാതൊരു നിയന്ത്രണവും ഞാന്‍ നേരിട്ടിട്ടില്ല. എല്ലാ ആരാധനാലയങ്ങളിലും പോയിട്ടുണ്ട്. അതേ പോലെ തന്നെയാണ് എന്റെ മക്കളെയും ഞാന്‍ പഠിപ്പിക്കുന്നതെന്നും വിജയ് പറഞ്ഞു. വിജയുടെ പുതിയ ചിത്രം ബീസ്റ്റ് ഏപ്രില്‍ 13നാണ് റിലീസ്.

Recommended Video

cmsvideo
രാഷ്ട്രീയത്തെ കുറിച്ച് ആദ്യമായി മനസ് തുറന്ന് വിജയ് | Oneindia Malayalam

English summary
Actor Vijay Interview: Vijay Open Up About Politics, Religion, Family, Cinema...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X