പ്രമുഖ നടിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍; മകളെ ക്രൂരമായി പീഡിപ്പിച്ചു, അത് ആത്മഹത്യയല്ല

  • Written By:
Subscribe to Oneindia Malayalam

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നടി പ്രത്യുഷ റെഡ്ഡിയുടെ മരണം. കാമുകനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അവര്‍ ജീവനൊടുക്കി എന്നാണ് ഇതുവരെ നാം കേട്ടത്. പക്ഷേ, നടിയുടെ അമ്മ പറയുന്നു- യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണെന്ന്.

അവതാരകയുടെ പാന്റീസിനകത്ത് എട്ടുകാലി; വേദിയില്‍ വച്ചുതന്നെ വസ്ത്രം അഴിച്ചു, അന്തംവിട്ട് പ്രേക്ഷകര്‍

അന്വേഷണ സംഘത്തെ കുടുക്കി ദിലീപ് ആരാധകര്‍; രഹസ്യമൊഴി എങ്ങനെ? കോടതിയില്‍ പിടിവീഴും!!

സിനിമാ ലോകത്തെ പ്രമുഖരിലേക്ക് വിരല്‍ ചൂണ്ടുകയാണ് സംഭവം. പ്രത്യുഷയെ സമൂഹത്തിലെ ഉന്നതനായ ഒരാള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നതാണെന്നാണ് അമ്മ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ വിവരങ്ങള്‍ കേസ് വീണ്ടും അന്വേഷിക്കുന്നതിന് വഴിവെച്ചേക്കും... അമ്മയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്..

സരോജിനി ദേവി വെളിപ്പെടുത്തുന്നു

സരോജിനി ദേവി വെളിപ്പെടുത്തുന്നു

തെലുങ്ക്-തമിഴ് നടിയായിരുന്ന പ്രത്യുഷ റെഡ്ഡിയുടെ മരണം കൊലപാതകമായിരുന്നുവെന്നാണ് അമ്മ സരോജിനി ദേവി വെളിപ്പെടുത്തുന്നത്. പ്രമുഖനായ വ്യക്തിയാണ് തന്റെ മകളെ ബലാല്‍സംഗം ചെയ്തതെന്നും സരോജിനി പറയുന്നു.

കാമുകന്‍ സിദ്ധാര്‍ഥ

കാമുകന്‍ സിദ്ധാര്‍ഥ

കാമുകന്‍ സിദ്ധാര്‍ഥ റെഡ്ഡിയുമായുള്ള അഭിപ്രായ ഭിന്നതയാണ് പ്രത്യുഷ ജീവനൊടുക്കാന്‍ കാരണമായതെന്നായിരുന്നു വാര്‍ത്ത. 2002ലാണ് പ്രത്യുഷയെ മരിച്ച നിലയില്‍ കണ്ടത്.

മകള്‍ ആത്മഹത്യ ചെയ്യില്ല

മകള്‍ ആത്മഹത്യ ചെയ്യില്ല

തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് സരോജിനി ദേവി വ്യക്തമാക്കുന്നു. അയാള്‍ ബലാല്‍സംഗം ചെയ്തുകൊന്നതാണ്. അതിന് മുമ്പ് രാഷ്ട്രീയ നേതാക്കളും മറ്റും തന്റെ മകളെ കൂട്ടബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നും സരോജിനി ദേവി വെളിപ്പെടുത്തി.

കൂട്ടബലാല്‍സംസഗം

കൂട്ടബലാല്‍സംസഗം

നിരവധി പേര്‍ ചേര്‍ന്ന് മകളെ കൂട്ടബലാല്‍സംസഗം ചെയ്തത് തനിക്കറിയാം. ഒരു തവണയല്ല, പല തവണ പ്രത്യുഷ കൂട്ടമാനഭംഗത്തിന് ഇരയാക്കപ്പെട്ടു. എല്ലാത്തിനും സരോജിനി ദേവി കുറ്റപ്പെടുത്തുന്നത് സിദ്ധാര്‍ഥയെ ആണ്.

സഹായം ചെയ്തുകൊടുത്തു

സഹായം ചെയ്തുകൊടുത്തു

കൂട്ടബലാല്‍സംഗത്തിന് കൂട്ടുനിന്നത് കാമുകനായ സിദ്ധാര്‍ഥ ആയിരുന്നുവെന്ന് നടിയുടെ അമ്മ ആരോപിക്കുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുത്തതു സിദ്ധാര്‍ഥയാണെന്നും അവര്‍ പറഞ്ഞു.

മുമ്പ് കേട്ടത്

മുമ്പ് കേട്ടത്

എന്നാല്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍ മറിച്ചായിരുന്നു. സിദ്ധാര്‍ഥയുമായുള്ള അഭിപ്രായവിത്യാസമാണ് പ്രത്യുഷയുടെ മരണത്തിലേക്ക് നയിച്ചത്. സിദ്ധാര്‍ഥയും പ്രത്യുഷയും തമ്മിലുള്ള വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു എന്നെല്ലാമുള്ള വാര്‍ത്തകളാണ് വന്നിരുന്നത്.

പോലീസ് റിപ്പോര്‍ട്ട്

പോലീസ് റിപ്പോര്‍ട്ട്

എന്നാല്‍ ഇതെല്ലാം വ്യാജമായിരുന്നുവെന്നാണ് സരോജിനി ദേവി പറയുന്നത്. വിവാഹം തങ്ങള്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നില്ല. അത്തരത്തില്‍ പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്തു തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും സരോജിനി ദേവി പറഞ്ഞു.

മറ്റൊരു മൊഴിയും

മറ്റൊരു മൊഴിയും

സരോജിനി ദേവിക്കും പ്രത്യുഷക്കുമിടയില്‍ യാതൊരു കുഴപ്പമോ തര്‍ക്കമോ നിലനിന്നിരുന്നില്ലെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തിയിരുന്നു. പ്രത്യുഷയുടെ വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.

രേണു പറയുന്നത് ഇങ്ങനെ

രേണു പറയുന്നത് ഇങ്ങനെ

മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രത്യുഷ സാമ്പത്തികമായി വളരെ പ്രയാസത്തിലായിരുന്നു. ഒരിക്കല്‍ തന്റെ കൈയില്‍ നിന്നു പോലും പണം കടംവാങ്ങി. കാമുകന്‍ സിദ്ധാര്‍ഥയുമായി പലപ്പോഴും പ്രത്യുഷ തര്‍ക്കിക്കുന്നതും താന്‍ കണ്ടിരുന്നുവെന്ന് ജോലിക്കാരി രേണു പറഞ്ഞു.

സിദ്ധാര്‍ഥിന്റെ എതിര്‍പ്പ്

സിദ്ധാര്‍ഥിന്റെ എതിര്‍പ്പ്

പ്രത്യുഷയുടെ അമ്മ കൂടെയുള്ളത് സിദ്ധാര്‍ഥിന് ഇഷ്ടമുണ്ടായിരുന്നില്ല. ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സരോജിനി ദേവി ഫ്‌ളാറ്റില്‍ നിന്നു പോയി. തുടര്‍ന്നാണ് പുതിയ ജോലിക്കാരിയെ വച്ചത്. പ്രത്യുഷയുടെ കാര്യത്തില്‍ സരോജിനി ദേവിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും അടുത്തിടെ ജോലിക്കാരി മൊഴി നല്‍കിയിട്ടുണ്ട്.

 പ്രത്യുഷയെ മര്‍ദ്ദിച്ചിരുന്നു

പ്രത്യുഷയെ മര്‍ദ്ദിച്ചിരുന്നു

സിദ്ധാര്‍ഥി പലപ്പോഴും പ്രത്യുഷയെ മര്‍ദ്ദിച്ചിരുന്നു. രാത്രി ഏറെ വൈകിയും അവരുടെ മുറിയില്‍ നിന്ന് തര്‍ക്കം കേള്‍ക്കുമായിരുന്നുവെന്നും ജോലിക്കാരി വെളിപ്പെടുത്തി. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടന്നേക്കും.

English summary
Actor Pratyusha was raped and killed, alleges mother
Please Wait while comments are loading...