പ്രശസ്ത സിനിമാ നടി ബിവി രാധ അന്തരിച്ചു; അന്ത്യം ബെംഗളൂരുവിൽ, മൃതദേഹം മെഡിക്കൽ പഠനത്തിന്...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

ബെംഗളൂരു: പ്രശസ്ത ദക്ഷിണേന്ത്യൻ സിനിമാ നടി ബെംഗളൂരു വിജയരാധ എന്ന ബിവി രാധ അന്തരിച്ചു. സെപ്റ്റംബർ 10 ഞായറാഴ്ച ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. 70 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാധ, ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്.

ക്രിസ്ത്യാനിയായ താൻ എന്തിനു ബിജെപിയിൽ ചേർന്നു? ഒടുവിൽ ആ ചോദ്യത്തിന് കണ്ണന്താനം ഉത്തരം നൽകി...

വർഷങ്ങൾക്ക് മുൻപ് കാൻസർ ബാധിച്ച രാധ രോഗത്തെ അതിജീവിച്ച് തിരിച്ചുവന്നത് നേരത്തെ വാർത്തയായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് ദാനം ചെയ്യും. രാധയുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി നൽകുന്നത്. താൻ മരിച്ചാൽ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി നൽകണമെന്ന് നേരത്തെ തന്നെ ബിവി രാധ ബന്ധുക്കളോട് പറഞ്ഞിരുന്നു. അന്തരിച്ച പ്രമുഖ കന്നഡ സംവിധായകൻ കെഎസ്എൽ സ്വാമിയാണ് ബിവി രാധയുടെ ഭർത്താവ്.

കന്നഡ സിനിമ...

കന്നഡ സിനിമ...

നവകോടി നാരായൺ എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാജലക്ഷ്മി എന്ന ബിവി രാധ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. 1964ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പ്രമുഖ കന്നഡ‍ നടൻ രാജ്കുമാറായിരുന്നു നായകൻ.

250ഓളം ചിത്രങ്ങൾ...

250ഓളം ചിത്രങ്ങൾ...

ആദ്യ ചിത്രത്തോടെ കന്നഡ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ബിവി രാധ 250ഓളം കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മുന്നൂറോളം ചിത്രങ്ങൾ...

മുന്നൂറോളം ചിത്രങ്ങൾ...

കന്നഡയ്ക്ക് പുറമേ, തമിഴ്, തെലുങ്ക്, മലയാളം, തുളു, ഹിന്ദി ചിത്രങ്ങളിലും ബിവി രാധ അഭിനയിച്ചിട്ടുണ്ട്. ആകെ മുന്നൂറോളം ചിത്രങ്ങളിലാണ് ബിവി രാധ നായികയായി അഭിനയിച്ചത്.

പ്രമുഖരോടൊപ്പം...

പ്രമുഖരോടൊപ്പം...

രാജ്കുമാർ, എംജി രാമചന്ദ്രൻ, ശിവാജി ഗണേഷൻ, എൻടി രാമറാവു, ജെമിനി ഗണേഷൻ, അക്കിനേനി നാഗേശ്വര റാവു, ജയശങ്കർ തുടങ്ങിയ പ്രമുഖ നടന്മാരോടൊപ്പവും ബിവി രാധ അഭിനയിച്ചിട്ടുണ്ട്.

നാടക രംഗത്തും...

നാടക രംഗത്തും...

1996ൽ പുറത്തിറങ്ങിയ താഴമ്പൂ എന്ന ചിത്രത്തിലെ ബിവി രാധയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. സിനിമാ മേഖലയിൽ നിന്നും പിന്മാറിയ ശേഷം ബിവി രാധ നാടക രംഗത്തും സജീവമായിരുന്നു.

പുരസ്ക്കാരങ്ങളും...

പുരസ്ക്കാരങ്ങളും...

കന്നഡ സിനിമാ, നാടക മേഖലകളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ബിവി രാധയ്ക്ക് കനകരത്ന പുരസ്ക്കാരവും
സമ്മാനിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
actress bv radha passed away in bengaluru.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്