Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടിയെ കാമുകന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ സമ്മർദ്ദം ചെലുത്തി': ഷീസനെതിരെ നടിയുടെ അമ്മ

മുംബൈ: സീരിയല്‍ നടി തുനിഷ ശർമ്മയുടെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കുന്നു. ജീവനൊടുക്കുന്നതിനു തൊട്ടുമുൻപ് മുൻ കാമുകനും നടനുമായ ഷീസൻ ഖാനുമായി നടി 15 മിനിറ്റ് നേരിട്ട് സംസാരിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഷൂട്ടിങ് സെറ്റിലെ മേക്കപ്പ് റൂമിൽ വെച്ചായിരുന്നു ഈ സംഭാഷണം. ഇതിന് ശേഷം നടി കൂടുതല്‍ അസ്വസ്ഥനായിരുന്നു.

തുടർന്നാണ് സെറ്റിലെ തന്നെ മറ്റൊരു മുറിയില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷീസനും തുനിഷയും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ ഇവരുടെ ഫോണുകളിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിനിടയിലാണ് ഷീസനെതിരെ ഗുരുതര ആരോപണവുമായി തുനിഷയുടെ അമ്മ വനിത ശർമ്മ രംഗത്ത് എത്തിയിരിക്കുന്നത്.

ഇസ്ലാം മതം സ്വീകരിക്കാന്‍ തന്റെ മകള്‍ക്ക്

ഇസ്ലാം മതം സ്വീകരിക്കാന്‍ തന്റെ മകള്‍ക്ക് കാമുകന്‍ ഷീസാ ഖാനില്‍ നിന്നും സമ്മർദം ഉണ്ടായിരുന്നുവെന്നാണ് വനിത ശർമ്മയുടെ വെളിപ്പെടുത്തല്‍. തുനിഷയെ തന്റെ മുൻ കാമുകൻ ഷീസൻ ഖാൻ പല തരത്തില്‍ ഉപദ്രവിച്ചിരുന്നുവെന്നാണ് അന്തരിച്ച താരത്തിന്റെ മാതാവ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കിയത്. തുനിഷയുടെ മരണത്തിന് പിന്നാലെ ഷീസന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അവളുടെ ആഗ്രഹത്തിന് വിരുദ്ധമായി പലതും

അവളുടെ ആഗ്രഹത്തിന് വിരുദ്ധമായി പലതും ചെയ്യാൻ നിർബന്ധിതനയാക്കുകയും ഇസ്ലാം മതം സ്വീകരിക്കാന്‍ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്നും അവർ പറഞ്ഞു. കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവലെ നടിയുടെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരിൽ നിന്ന് 25 ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിച്ച് തരുമെന്ന് ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് വനിതാ ശർമ്മയുടെ വിവാദ ആരോപണങ്ങളെന്നതും ശ്രദ്ധേയമാണ്.

വസായിലെ ഒരു സീരിയല്‍ ഷൂട്ടിങ് ലൊക്കേഷനിൽ

വസായിലെ ഒരു സീരിയല്‍ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ഡിസംബർ 24 നായിരുന്നു തുനിഷ (20) ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് മുന്‍ കാമുകനും സഹതാരവുമായ ഷീസാനെ അറസ്റ്റ് ചെയ്തത്. മകളുടെ മരണത്തിന് ഉത്തരവാദിയ മുന്‍ കാമുകനാണെന്ന വനിത ശർമ്മയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഖാന്റെ കൂടെ സ്റ്റുഡിയോയിൽ വച്ച് ഉച്ചഭക്ഷണം കഴിച്ച തുനിഷ പിന്നീട് മേക്കപ്പ് റൂമിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Hair Care: തൈര് മുടിയുടെ ശക്തി മരുന്ന്: മുടിക്ക് വളർച്ചയും തിളക്കവും മാത്രമല്ല, താരനും അകറ്റും

 “ശനിയാഴ്‌ച വൈകുന്നേരം 4.10 ഓടെ

"ശനിയാഴ്‌ച വൈകുന്നേരം 4.10 ഓടെ ഏകദേശം 3-4 പേർ തുനിഷ ശർമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ എത്തിയിരുന്നു. അവളുടെ സഹനടൻ ഷീസാൻ ഖാനും അവർക്കൊപ്പമുണ്ടായിരുന്നു, എങ്ങനെയും അവളെ രക്ഷിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.'' -എന്നാണ് വസായിലെ എഫ്ബി ആശുപത്രിയിലെ ഡോക്ടർ ഹണി മിത്തൽ വ്യക്തമാക്കിയത്.

അവൻ തുടർച്ചയായി കരഞ്ഞുകൊണ്ടിരുന്നു

അവൻ തുടർച്ചയായി കരഞ്ഞുകൊണ്ടിരുന്നു. പക്ഷേ അവളുടെ ശരീരം തണുത്തിരുന്നു, ഞങ്ങൾ അവളുടെ കണ്ണുകൾ പരിശോധിച്ചപ്പോൾ ഒരു അനക്കവുമില്ല. ഞങ്ങൾ ഒരു സ്ഥിരീകരണ പരിശോധനയും ഇസിജിയും നടത്തി. പക്ഷെ അവിടെ എത്തുന്നതിന് മുമ്പ് തന്നെ അവള്‍ മരിച്ചിരുന്നു. ശാരീരിക പരിശോധനയിൽ കഴുത്ത് ഞെരിച്ചതിന്റെ പാടും കണ്ടെത്തി. ആരോ അവളെ കഴുത്തു ഞെരിച്ചു, അല്ലെങ്കിൽ അവൾ തൂങ്ങിമരിച്ചു എന്ന് ഞങ്ങള്‍ വിധിയെഴുതി. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചെന്നും ഡോക്ടർ വ്യക്തമാക്കുന്നു

തുനിഷ ശര്‍മ്മയുടെ മരണം കൊലപാതകമാണെന്ന്

അതേസമയം, നടി തുനിഷ ശര്‍മ്മയുടെ മരണം കൊലപാതകമാണെന്ന് അവകാശപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്തെത്തി. തുനിഷ ശര്‍മ്മയ്ക്ക് ഒറ്റയ്ക്ക് ജീവിതം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും അതൊരു കൊലപാതകമാണ്. ഒന്നില്‍ കൂടുതല്‍ സ്ത്രീകളുമായി അവരുടെ അനുവാദമില്ലാതെ ബന്ധം സൂക്ഷിക്കുന്നുണ്ടെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നും നടി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+