അസം കലാപത്തിന് കാരണം മുസ്ലിം കുടിയേറ്റം
ഗുവാഹത്തി: എന്താണ് അസമിലെ കലാപത്തിന് കാരണം. കേന്ദ്ര ആഭ്യന്തര മന്ത്രി പറയുന്നത് പോലെ വംശഹത്യയാണോ അതോ മറ്റെന്തെങ്കിലുമോ. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറയുന്നത് പോലെയാണ് കാര്യങ്ങളെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമമാണ് അസമില്‍ നടക്കുന്നത്. 32 പേരാണ് അസമിലെ കലാപത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ സ്ത്രീകളും കുട്ടികളും പെടും.
എന്നാല്‍ കോണ്‍ഗ്രസ് പറയുന്നത് പോലെ നരേന്ദ്ര മോദിയുടെ വര്‍ഗീയ ധ്രുവീകരണ നയങ്ങള്‍ അസമില്‍ കലാപം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ കുറവാണ്. മോദിയുടെ അസമിലെ പ്രസംഗങ്ങള്‍ കലാപത്തിന് കാരണമായി എന്നും ആരോപണമുണ്ട്. കോണ്‍ഗ്രസ് വക്താവ് മീം അഫ്‌സല്‍, ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരാണ് അസം കലാപത്തിന്റെ പേരില്‍ മോദിക്ക് നേരെ വിരല്‍ ചൂണ്ടുന്നത്.

വംശീയവും സാമ്പത്തികവും ആയ കാരണങ്ങളല്ല, മുസ്ലിം കുടിയേറ്റമാണ് അസമിലെ കലാപത്തിന് കാരണമെന്നാണ് വണ്‍ ഇന്ത്യയുടെ വായനക്കാരില്‍ ഭൂരിഭാഗവും പറയുന്നത്. വണ്‍ ഇന്ത്യ സര്‍വ്വേയില്‍ പങ്കെടുത്ത 56.62 ശതമാനം ആളുകളും ഈ അഭിപ്രായക്കാരാണ്. വംശീയമായ ആക്രമണമാണ് നടന്നത് എന്ന് അഭിപ്രായം പറഞ്ഞവര്‍ 35.76 ശതമാനം പേരുണ്ട്. ഇത് രണ്ടുമല്ല, സാമ്പത്തികമായ കാരണങ്ങളാണ് കലാപത്തിന് പിന്നില്‍ എന്ന് വിശ്വസിക്കുന്നവര്‍ 7.62 ശതമാനമാണ്.
ബക്‌സ, കൊക്രഝര്‍ മേഖലകളിലെ ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തില്ല എന്നാരോപിച്ചാണ് ഇവരെ ബോഡോ തീവ്രവാദികളുടെ ആക്രമണം. ഭയം മൂലം ജനങ്ങള്‍ പലായനം ചെയ്യുന്നതിനിടെയാണ് ഇരകള്‍ക്ക് സര്‍ക്കാര്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നു എന്ന് വാര്‍ത്ത പരന്നത്. മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പിന്നീട് ഇക്കാര്യം നിഷേധിച്ചെങ്കിലും ആളുകളില്‍ ആശങ്ക പടര്‍ത്താന്‍ ഈ വാര്‍ത്ത കാരണമായി.












Click it and Unblock the Notifications