യുപിയില്‍ വെളിച്ചം അണയില്ല;24 മണിക്കൂറും വൈദ്യുതി നല്‍കാന്‍ കേന്ദ്രവുമായി കരാര്‍,കേരളം കണ്ടുപഠിക്കണം

  • Written By:
Subscribe to Oneindia Malayalam

ലഖ്‌നൊ: സംസ്ഥാനത്തെ എല്ലാ വീടുകളിലും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാനുള്ള തീരുമാനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഇതിപനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലായിരുന്നു കരാറില്‍ ഒപ്പുവച്ചത്. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ, യുപി ഊര്‍ജ്ജമന്ത്രി ശ്രീകാന്ത് ശര്‍മ എന്നിവരും കരാര്‍ ഒപ്പുവെയ്ക്കുന്നതിന് സാക്ഷികളായിരുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ബി ആര്‍ അംബേദ്കറിന് പ്രണാമം അര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് അംബേദ്കറിന്റെ 125ാം ജന്മദിനമായ ഏപ്രില്‍ 14ന് കേന്ദ്രവുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചത്തെന്നും എല്ലാവരുടേയും തുല്യതയ്ക്ക് നിലകൊണ്ടിരുന്ന ആളായിരുന്നു അദ്ദേഹമെന്നും യോഗി ആതിദ്യ നാഥ് വ്യക്തമാക്കി.

ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍

ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍

ദിവസങ്ങളില്‍ സംസ്ഥാനത്തെ ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് വൈദ്യുതി സംബന്ധിച്ച പരാതികളും പ്രശ്‌നങ്ങളും കൃത്യസമയത്ത് അറിയിക്കുന്നതിനായി 1911 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തനമാരംഭിക്കും.

സോളാറിനെ ആശ്രയിക്കും

സോളാറിനെ ആശ്രയിക്കും

സംസ്ഥാനത്ത് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് കീഴില്‍ 10,000 സോളാര്‍ പാനല്‍ പമ്പുകള്‍ വിതരണം ചെയ്യും. ഇതിന് പുറമേ, എനര്‍ജി എഫിഷ്യന്‍സി ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, ഫാന്‍ എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള നീക്കവും കേന്ദ്രം നടത്തുന്നുണ്ട്. ഇ ഭുക്താന്‍ വഴി ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.

തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ഏപ്രില്‍ 11ന് രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെത്തുന്നത്. കേന്ദ്രവുമായി ഒപ്പുവച്ചിട്ടുള്ള കരാര്‍ 2018 ഓടെ ഉത്തര്‍പ്രദേശിനെ സമ്പൂര്‍ണ്ണമായി വൈദ്യുതി സംസ്ഥാനമായി മാറ്റാമെന്നാണ് കരുതുന്നതെന്നും യോഗി ആദിത്യനാഥ് പറയുന്നു.

സൗജന്യ വൈദ്യുതി

സൗജന്യ വൈദ്യുതി

സംസ്ഥാനത്ത് നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലുമുള്ള ദാരിദ്ര്യരേഖയ്്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ മുഖ്യമന്ത്രി വ്യക്തമാക്കി.

ലക്ഷ്യങ്ങള്‍ വലുത്

ലക്ഷ്യങ്ങള്‍ വലുത്

കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന 24X7 പവര്‍ ഫോര്‍ ഓള്‍ പദ്ധതിയ്ക്ക് നാല് വര്‍ഷത്തിനുള്ളില്‍ വീടുകള്‍, കമേഴ്‌സ്യല്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ളതാണ്.

 ബില്ലും ഡിജിറ്റല്‍

ബില്ലും ഡിജിറ്റല്‍

വൈദ്യുതി ഉപയോക്താക്കള്‍ക്ക് കറന്റ് ബില്‍ ഓണ്‍ലൈനായി അടയ്ക്കുന്നതിനായി ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവും ഉടന്‍ നിലവില്‍ വരും. ഇതിനെല്ലാം പുറമേ കരാറുകാരുടെ അഴിമതി ഇല്ലാതാക്കുന്നതിന് വേണ്ടി ഇ- ടെന്‍ഡര്‍ സംവിധാനവും സംസ്ഥനത്ത് പ്രാബല്യത്തില്‍ വരും.

English summary
The Uttar Pradesh government and the Centre on Friday entered into an agreement which promises to provide 24x7 power supply to all the households in the state.
Please Wait while comments are loading...