അഫ്ഗാനിസ്ഥാനെ തീവ്രവാദത്തിൻറെ ഉറവിടമാകുന്നതിൽ നിന്ന് തടയണം; ജി 20 ഉച്ചകോടിയിൽ മോദി
ദില്ലി; അഫ്ഗാൻ പ്രദേശം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജി 20 ഉച്ചകോടിയിൽ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ആഗ്രഹിക്കുന്ന മാറ്റം നടപ്പാക്കാനുള്ള കൂട്ടായ ശ്രമം ആഗോള സമൂഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മോദി പറഞ്ഞു. അഫ്ഗാൻ വിഷയം സംബന്ധിച്ച ഉച്ചകോടിയിൽ വെർച്വലായിട്ടായിരുന്നു മോദി പങ്കെടുത്തത്.
അടിയന്തിരവും തടസ്സമില്ലാത്തതുമായ "മാനുഷിക സഹായം അഫ്ഗാനിസ്ഥാന് നൽകണം. രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടത്തിന്റെ ആവശ്യകതയെ കുറിച്ചും മോദി ഊന്നി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2593 അടിസ്ഥാനമാക്കിയുള്ള ഒരു ഏകീകൃത അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനുംനിലയും ജനങ്ങൾ തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമുണ്ട്. അഫ്ഗാനിസ്ഥാനിലെ യുവജങ്ങളുടെയും സ്ത്രീകളുടെയും സാമൂഹിക-സാമ്പത്തിക വികസനത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യ സംഭാവന നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. അഫ്ഗാനിസ്ഥാനിൽ 500 ഓളം വികസന പദ്ധതികൾ ഇന്ത്യ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന അഫ്ഗാൻ ജനതയുടെ വേദന ഓരോ ഇന്ത്യക്കാരനും അനുഭവപ്പെടുന്നുണ്ട്. അഫ്ഗാൻ പ്രദേശം പ്രാദേശികമായോ ആഗോളമായോ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി അടിവരയിട്ടു. മേഖലയിലെ തീവ്രവാദത്തിനും ഭീകരവാദത്തിനും മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്തിനുമെതിരായ ആഗോള സമൂഹത്തിന്റെ സംയുക്ത പോരാട്ടം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. .കഴിഞ്ഞ 20 വർഷത്തെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും തീവ്രമായ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും വേണ്ടി, അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ സുപ്രധാന പങ്കിന് അദ്ദേഹം പിന്തുണ അറിയിച്ചു

നിലവിൽ ജി 20 പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇറ്റലിയാണ് യോഗം വിളിച്ചത്, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.ഇന്ത്യ, യുഎസ് , മറ്റ് യൂറോപ്യന് രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുത്തപ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പങ്കെടുത്തിരുന്നില്ല.അതേസമം യുഎസ്- യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ താലിബാൻ പ്രതിനിധികളും ആദ്യമായി പങ്കെടുത്ിരുന്നു. അഫ്‌ഗാനിസ്‌ഥാനിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ അവിടത്തെ സ്ഥിതിഗതികൾ , ഭീകരതയുമായി ബന്ധപ്പെട്ട ആശങ്കകൾ തുടങ്ങിയ വിഷയങ്ങളാണ് യോഗ ത്തിൽ ചർച്ചയായത്.
അതേസമയം ഓഗസ്റ്റ് 30-ന് ഇന്ത്യയുടെ അധ്യക്ഷതയില്‍ യുഎന്‍ സുരക്ഷാസമിതി പാസാക്കിയ പ്രമേയം അഫ്ഗാനില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നി പറയുന്നതായിരുന്നു. അഫ്ഗാനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ആഗോള രാജ്യങ്ങളുടെ ഇടപെടും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.
Recommended Video

അതേസമയം അഫ്ഗാനിസ്ഥാനിലെ സാമ്പത്തികെ തകർച്ചയിൽ നിന്നും കരകയറ്റുന്നതിനായി ലോകം ഒവ്വിക്കണമെന്ന് യു എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ തടയില്ലെന്നുമുള്ള വാഗ്ദാനങ്ങൾ പാലിക്കാൻ താലിബാൻ തയ്യാറാകണം. അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയുടെ എൺപത് ശതമാനവും സ്ത്രീകളുടെ പങ്കാണ്.അവരില്ലാതെ അഫ്ഗാൻ സമ്പദ്‌വ്യവസ്ഥയും സമൂഹവും വീണ്ടെടുക്കാൻ ഒരു വഴിയുമില്ല," അദ്ദേഹം പറഞ്ഞു.ബാങ്കുകൾ അടച്ചുപൂട്ടുന്നു, ആരോഗ്യ സംരക്ഷണം പോലുള്ള അവശ്യ സേവനങ്ങൾ പലയിടത്തും നിർത്തിവച്ചിരിക്കുന്നു. യുഎസിലും മറ്റ് രാജ്യങ്ങളിലും ആസ്തികൾ മരവിപ്പിച്ചിരിക്കുന്നതിനാൽലും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള വിതരണം നിർത്തിവച്ചിരിക്കുന്നതിനാലും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും എല്ലാ രാജ്യങ്ങളും അഫ്ഗാനെ സഹായിക്കണമെ്നും ഗുട്ടറാസ് പറഞ്ഞു.












Click it and Unblock the Notifications