പത്ത് വര്‍ഷം പീഡനം,12 തവണ വില്‍പ്പനച്ചരക്കായി; ഈ പെണ്‍കുട്ടിയുടെ ഗതി ആര്‍ക്കുമുണ്ടാവരുത്...
ദില്ലി: വീട്ടിലേക്ക് കൊണ്ടുവിടാമെന്ന് പറഞ്ഞ് അവര്‍ കാര്‍ നിര്‍ത്തി വിളിച്ചപ്പോള്‍ 12 വയസുള്ള ഒരു പെണ്‍കുട്ടി വിചാരിച്ചുകാണില്ല അത് വലിയൊരു ദുരിതത്തിലേക്കുള്ള പോക്കാണെന്ന്. വീട്ടിലേക്കല്ല, ദുരിത പൂര്‍വ്വമായൊരു ജീവിതത്തിലേക്കായിരുന്നു ആ യാത്ര. പത്ത് വര്‍ഷത്തെ കൊടിയ പീഡനം, രണ്ട് തവണ വിവാഹം. ഇതെല്ലാം ഒരു കൊച്ചു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചതാണ്.
മൂന്ന് സംസ്ഥാനങ്ങളിലാണ് 12 വയസുകാരി പെണ്‍കുട്ടിയെ കൈമാറിയത്. ഒടുവിലവള്‍ ഒരു പെണ്ണും എത്തിപ്പെടാന്‍ ആഗ്രഹിക്കാത്തയിടത്തുതന്നെ വന്നെത്തി. ദുരിത പൂര്‍വ്വമായ ജീവിതത്തിനിടയാക്കിയ എട്ട് പേരെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത കേട്ടിട്ടും അവര്‍ക്ക് സന്തോഷമില്ല. ഒരു മനുഷായുസില്‍ അനുഭവിക്കേണ്ടതെല്ലാം അവര്‍ അനുഭവിച്ചിരുന്നു. പത്ത് വര്‍ഷം പെണ്‍കുട്ടി അനുഭവിച്ച ദുരന്തങ്ങള്‍ കേട്ടാല്‍ ഞെട്ടും...

പത്ത് വര്‍ഷം
വീട്ടിലേക്ക് പോകുന്ന വഴിയാണ് 2006 ജൂലയില്‍ 12 വയസുകാരിയായ പെണ്‍കുട്ടിയെ ഒരു സംഘം കാറില്‍ കയറ്റി കൊണ്ട് പോയത്. പത്ത് വര്‍ഷത്തിനിടെ നിരവധി പേരാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

വില്‍പ്പന ചരക്ക്
കൊച്ചു പെണ്‍കുട്ടിയാണെന്ന് പോലും നോക്കാതെ കിഴക്കന്‍ ദില്ലിയില്‍ നിന്നുള്ള ആ പെണ്‍കുട്ടിയെ 12 പേര്‍ക്കാണ് സംഘം വിറ്റത്. പലരും ക്രൂര പീഡനത്തിന് ഇരയാക്കി

വിവാഹം
പത്ത് വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ രണ്ട് തവണ ബലമായി വിവാഹം കഴിപ്പിച്ചു. പണം വാങ്ങിയായിരുന്നു പെണ്‍കുട്ടിയെ നല്‍കിയത്.

കൈമാറ്റം ചെയ്തു
പഞ്ചാബ്, ഹരിയാ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങലിലേക്കാണ് പെണ്‍കുട്ടിയെ വിറ്റത്. ഗുജറാത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ഒരാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. പക്ഷെ ഇയാളും അവളെ വിറ്റു.

കുട്ടികള്‍
പഞ്ചാബില്‍ വച്ച് ഒരു ട്രക്ക് ഡ്രൈവര്‍ ബലമായി വിവാഹം കഴിച്ചു. ഇതില്‍ രണ്ട് കുട്ടികളുടെ അമ്മയുമായി. ഇയാള്‍ മരിച്ചപ്പോള്‍ ട്രക്ക് ഡ്രൈവറുടെ ബന്ധു ക്രൂരമായി പീഡിപ്പിച്ചത്രേ.

ബാര്‍ ഡാന്‍സര്‍
2015ല്‍ ട്രക്ക് ഡ്രൈവറുടെ വീട്ടില്‍ നിന്ന് പുറത്താക്കി. ഇതോടെ പെണ്‍കുട്ടി ബാര്‍ ഡാന്‍സറായി മാറി. ഇവിടെ വച്ചും നിരവധി പേര്‍ പെണ്‍തകുട്ടിയെ പീഡിപ്പിച്ചു

ദില്ലിയിലെത്തി
ബാര്‍ നര്‍ത്തകിയായി ജോലി ചെയ്യവെ പരിചയപ്പെട്ട ഒരു സ്ത്രീയാണ് പെണ്‍കുട്ടിയെ തിരികെ ദില്ലിയിലെത്തിയത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ അച്ചനും മകനുമുള്‍പ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications