22 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയിലേക്ക് യാത്രാക്കപ്പല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

  • Written By:
Subscribe to Oneindia Malayalam

മുംബൈ: 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കടല്‍ വഴിയുള്ള ഗതാഗത സംവിധാനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയിരിക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സൗദിയിലേക്കുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനിയിലാണെന്നാണ് അദ്ദേഹം പറഞ്ഞത്.

സൗദിയിലേക്ക് കപ്പല്‍ ഗതാഗതം വീണ്ടും ആരംഭിക്കുന്നതോടെ വിമാന യാത്രയുടെ പകുതി ചെലവില്‍ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെത്താമെന്നും, വിശ്വാസികള്‍ക്ക് ഏറെ ഉപകാരപ്രദമായ തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2018ലെ ഹജ്ജ് നയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമിതി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുംബൈ ഹജ്ജ് ഹൗസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം.

പുനരാരംഭിക്കാന്‍ ആലോചിക്കുന്നു...

പുനരാരംഭിക്കാന്‍ ആലോചിക്കുന്നു...

1995ലാണ് മുംബൈ-ജിദ്ദ കപ്പല്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമാകുന്ന കപ്പല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഹജ്ജ് നയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉന്നതാധികാര സമിതി കപ്പല്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

അയ്യായിരത്തിലധികം പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാം...

അയ്യായിരത്തിലധികം പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാം...

വിമാന യാത്രയ്ക്ക് വേണ്ടി വരുന്നതിന്റെ പകുതി തുക മാത്രമേ കപ്പല്‍ യാത്രയ്ക്ക് ആവശ്യമായി വരുകയുള്ളു. മുംബൈയില്‍ നിന്നും ജിദ്ദയിലേക്കുള്ള 2300 നോട്ടിക്കല്‍ മൈല്‍ ദൂരമാണുള്ളത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് മുംബൈയില്‍ നിന്നും കപ്പല്‍ വഴി ജിദ്ദയിലെത്താം. മുന്‍പ് പത്തോ പതിനഞ്ചോ ദിവസമെടുത്താണ് യാത്രക്കപ്പലുകള്‍ ജിദ്ദയിലെത്തിയിരുന്നത്.

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന...

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന...

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുള്ളത്. 1700725 പേരാണ് ഈ വര്‍ഷം ഹജ്ജിനായി ഇന്ത്യയില്‍ നിന്നും പോകുന്നത്. ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട സൗദി വര്‍ദ്ധിപ്പിച്ചതാണ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായത്.

യാത്ര പ്രശ്‌നം പരിഹരിക്കാന്‍...

യാത്ര പ്രശ്‌നം പരിഹരിക്കാന്‍...

നിലവില്‍ രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ നിന്നുമാണ് ഹജ്ജ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത്. പുതിയ ഹജ്ജ് നയത്തില്‍ തീര്‍ത്ഥാടകരുടെ യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

English summary
After 22 years, India mulling resuming sea route option for Haj .
Please Wait while comments are loading...