കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതി വെടിയേറ്റ് മരിച്ച സംഭവം: കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവെന്ന് റിപ്പോര്‍ട്ട്, പോലീസ് പറയുന്നു

Google Oneindia Malayalam News

ദില്ലി: നഗരത്തില്‍ 34 കാരി കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റസമ്മതവുമായി ഭര്‍ത്താവ്. താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് കുറ്റസമ്മതം നടത്തിയെന്നാണ് പോലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ചയാണ് 34 കാരിയായ പ്രിയ മെഹ്റയെ കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന് മറ്റൊരു സത്രീയെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നുമാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഭര്‍ത്താവ് പങ്കജ് മിസ്രയും ഒരുവയസുകാരനായ മകനുമൊപ്പം കാറിലിരിക്കുമ്പോഴാണ് പ്രിയയ്ക്ക് വെടിയേറ്റത്.

താന്‍ പലിശക്കാരന് 40 ലക്ഷം രൂപ നല്‍കാനുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതേത്തുടര്‍ന്നാണ് ഭാര്യ കൊല്ലപ്പെട്ടതെന്നുമായിരുന്നു ഭാര്യ വെടിയേറ്റ് മരിച്ചതോടെ പങ്കജ് മിശ്ര പോലീസിനെ ധരിപ്പിച്ചത്. ​എന്നാല്‍ ഭാര്യയെ വധിക്കാന്‍ ഭര്‍ത്താവ് കരുതിക്കൂട്ടി കെട്ടിച്ചമച്ച കഥയാണ് കടക്കെണിയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

 വെടിയേറ്റ് മരിച്ചു

വെടിയേറ്റ് മരിച്ചു


നഗരമധ്യത്തില്‍ വച്ച് പുലര്‍ച്ചെ 4.15ഓടെ മറ്റൊരു കാറിലെത്തിയ നാലംഗ സംഘമാണ് ഭാര്യയെ വധിച്ചതെന്നും പങ്കജ് പോലീസിനോട് പറഞ്ഞിരുന്നു. കാര്‍ നിര്‍ത്തിച്ച അക്രമികള്‍ കാറിന്‍റെ ചില്ല് തകര്‍ത്ത് തങ്ങള്‍ക്ക് നേരെ നിറയൊഴിച്ചെങ്കിലും താനും മകനും രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാള്‍ അവകാശപ്പെടുന്നു.

 ആശുപത്രിയിലെത്തിച്ചു

ആശുപത്രിയിലെത്തിച്ചു

രണ്ട് വെടിയുണ്ടകളാണ് പ്രിയയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്. അക്രമികളുടെ കയ്യില്‍ നിന്ന് തോക്ക് നഷ്ടമായതോടെ മറ്റൊരു തോക്ക് ഉപയോഗിച്ച് നിറയൊഴിക്കാന്‍ ശ്രമിക്കുമ്പോഴേയ്ക്കും കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു. തുടര്‍ന്ന് പരിക്കേറ്റ ഭാര്യയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 ആശുപത്രിയിലെത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നു

ആശുപത്രിയിലെത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നു

തങ്ങള്‍ ആശുപത്രിയിലെത്തിയപ്പോള്‍ പ്രിയയുടെ കണ്ണുകള്‍ ചലിക്കുന്നുണ്ടായിരുന്നുവെന്നാണ് പങ്കജ് മിശ്രയുടെ സഹോദരി സബീനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിന് ശേഷമാണ് പ്രിയ മരിക്കുന്നത്.

 ഭാര്യയെ കൊലപ്പെടുത്താന്‍ നീക്കം

ഭാര്യയെ കൊലപ്പെടുത്താന്‍ നീക്കം

നോര്‍ത്ത് ദില്ലിയില്‍ കഴിഞ്ഞ വര്‍ഷം മെഹ്റ ആരംഭിച്ച റസ്റ്റോറന്‍റ് നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തുന്നതിന് വേണ്ടി ഇയാള്‍ കെട്ടിച്ചമച്ച സംഭവങ്ങളാണ് ഇതെന്നാണ് പോലീസ് നിഗമനം.

 പിന്നില്‍ അവിഹിത ബന്ധം!

പിന്നില്‍ അവിഹിത ബന്ധം!

പ്രിയയുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ പങ്കജ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. അവര്‍ക്കൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് പ്രിയയെ വധിച്ചതെന്ന സൂചനകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മിലിന്ദ് ദുംബരേയാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

English summary
The husband of a woman who was shot dead in a car in the heart of the capital has confessed to the crime, the police said today, alleging that he had secretly married another woman who he wanted to be with.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X