തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചൗക്കീദാര്‍ ജയിലില്‍ പോവും; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
Recommended Video

നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ വിമര്‍ശനങ്ങളല്‍ ശക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം നാഗ്പൂരില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ച രാഹുല്‍ ഗാന്ധി നരേന്ദ്രമോദി സര്‍ക്കാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ഉന്നയിച്ചത്.
വയനാട്ടിലെ പത്രികാസമര്‍പ്പണത്തിനും റോഡ്ഷോയ്ക്കും ശേഷമായിരുന്നു രാഹുല്‍ ഗാന്ധി നാഗ്പൂരില്‍ എത്തിയത്. നാഗ്പുറിലെയും രാംടെക്കിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്ത അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചു.

ബിജെപി വന്നതിന് ശേഷം
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിന് വന്നതിന് ശേഷം രാജ്യത്ത് അഴിമതി വര്‍ധിച്ചു. വിവിധ മേഖലകളില്‍ തൊഴിലില്ലായ്മ രൂക്ഷമായി. യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനോ കാര്‍ഷിക പ്രതിസന്ധികള്‍ പരിഹരിക്കാനോ മോദിക്ക് സാധിച്ചില്ലെന്ന് രാഹുല്‍ ആരോപിച്ചു.

റാഫേല്‍ വിഷയവും
പുല്‍വാമ ഭീകരാക്രമണത്തോടെ ശ്രദ്ധ നഷ്ടപ്പെട്ട റാഫേല്‍ വിഷയവും കോണ്‍ഗ്രസ് അധ്യക്ഷന്‍ മോദിക്കെതിരെ നാഗ്പൂരില്‍ വീണ്ടും ആയുധമാക്കി. മോദി സര്‍ക്കാര്‍ 550 കോടി രൂപ വിലയുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ 1600 കോടി രൂപയാണ് നല്‍കിയാണ് വാങ്ങിയതെന്ന് രാഹുല്‍ പറഞ്ഞു.

മോദി നേരിട്ട്
മോദി നേരിട്ട് ഫ്രഞ്ച് സര്‍ക്കാറുമായി ഇടപെടുകയായിരുന്നു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് ഇതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. കരാറില്‍ തിരിമറി നടന്നു എന്ന് പരീക്കറിന് സംശയമുണ്ടായിരുന്നു.

മോദിക്ക് സഹോദരങ്ങള്‍
അനിൽ അംബാനി, വിജയ് മല്യ, ഗൗതം അദാനി, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവരെല്ലാം തട്ടിപ്പുകാരാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, മോദിക്ക് ഇവരെല്ലാം സഹോദരങ്ങളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

മോദി ആവശ്യപ്പെടുന്നത്
കോടിക്കണക്കിന് രൂപയും കൊണ്ടാണ് അവര്‍ രാജ്യത്ത് നിന്നും കടന്നു കളഞ്ഞത്. മോദി അവരെ ഭായ് എന്നാണ് വിശേഷിപ്പിക്കുന്നത്. തന്നെ പ്രധാമന്ത്രി ആക്കാനല്ല ഒരു കാവല്‍ക്കാരനാക്കൂ എന്നാണ് മോദി ആവശ്യപ്പെടുന്നത്.

ചൗകിദാര്‍ ജയിലില്‍ പോവും
മോദി സർക്കാർ അഴിമതിക്കാരാണെന്നും, തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണം ഉണ്ടാവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതി ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കുന്നതോടെ ചൗകിദാര്‍ ജയിലില്‍ പോവുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു

തന്റെ സ്വപ്‌നം
ന്യായ് പദ്ധതി തന്റെ സ്വപ്‌നമാണെന്ന് പറഞ്ഞ അദ്ദേഹം, 15 ലക്ഷം തരുമെന്ന് കള്ളം പറയില്ലെന്നും, കള്ളത്തരങ്ങൾക്ക് മൂന്ന് മാസത്തിനപ്പുറം ആയുസ്സില്ലെന്നും വ്യക്തമാക്കുന്നു. ഇന്ത്യയെ ചൈനയേക്കാൾ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും രാഹുല്‍ പ്രസംഗത്തിൽ വാഗ്‌ദാനം ചെയ്തു.

സംസ്ഥാന സര്‍ക്കാറിനെതിരേയും
സംസ്ഥാനത്തെ ബിജെപി സര്‍ക്കാറിനെതിരേയും ശിവസേനക്കെതിരേയും രാഹുല്‍ ഗാന്ധി ശക്തമായ വിമര്‍ശനമുന്നയിച്ചു. മഹാരാഷ്ട്രയില്‍ ഇത്തവണ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് നല്ല മുന്നേറ്റം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.

കോണ്‍ഗ്രസ് സഖ്യം
സംസ്ഥാനത്തെ 44 സീറ്റുകളില്‍ കോണ്‍ഗ്രസ് 24 സീറ്റിലാണ് മല്‍സരിക്കുന്നത്. എന്‍സിപി 20 സീറ്റില്‍ മത്സരിക്കുമ്പോള്‍ ബഹുജന്‍ വികാസ് അഗഥി ഒരു സീറ്റിലും സ്വാഭിമാനി ശത്കരി സംഘടന രണ്ടു സീറ്റിലും യുവ സ്വാഭിമാനി പക്ഷ ഒരു സീറ്റിലും മല്‍സരിക്കും.

മറുവശത്ത്
മറുവശത്ത് ബിജെപി-ശിവസേന സഖ്യമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നേരത്ത മുന്നണിയിലുണ്ടായിരുന്നു അസ്വാരസ്യങ്ങള്‍ പരിഹരിച്ച് ബിജെപിയുമായി സഹകരണം തുടരാന്‍ ശിവസേന തീരുമാനിക്കുകയായിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ ബിജെപി-ശിവസേന സഖ്യമാണ് ജയിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയെക്കുറിച്ച് അറിയേണ്ടതെല്ലാം












Click it and Unblock the Notifications