• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ണാടക കൈവിട്ടു: അടുത്ത അങ്കം തെലങ്കാനയില്‍, ചാണക്യതന്ത്രത്തില്‍ തെലങ്കാന വീഴുമോ?

ഹൈദരാബാദ്: ബിജെപിയുടെ ചരിത്രത്തില്‍ മുറിപ്പാടായി കര്‍ണാടകയിലെ അധികാരമോഹങ്ങള്‍ മാറിയതോടെ ലക്ഷ്യങ്ങളും മാറുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപിയെ വേരോടിക്കാനുള്ള പാര്‍ട്ടിയുടെ തന്ത്രങ്ങളുടെ ഭാഗമാണ് തെലങ്കാന. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെലങ്കാനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബിജെപി സ്റ്റേറ്റ് പ്രസിഡന്റ് കെ ലക്ഷ്മണ്‍ ആണ് അറിയിച്ചിട്ടുള്ളത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

കര്‍ണാടകത്തില്‍ അധികാരം പിടിച്ചെടുക്കുമെന്ന് അവകാശപ്പെട്ടിരുന്ന ബിജെപിക്കേറ്റ ഇരുട്ടടിയാണ് യെദ്യൂരപ്പയുടെ രാജി. അവസാന നിമിഷം വരെയും ഭൂരിപക്ഷം തെളിയിക്കുമെന്ന അവകാശവാദമുന്നയിച്ചിരുന്ന ബിജെപി വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പാണ് പരാജയം സമ്മതിച്ച് കീഴങ്ങിയത്. തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകം വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയായെങ്കിലും ഒന്ന് ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ പോന്നവയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് തെലങ്കാനയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമം.

 ദില്ലിയില്‍ പ്രത്യേക യോഗം!

ദില്ലിയില്‍ പ്രത്യേക യോഗം!

അടുത്തിടെ ദില്ലിയില്‍ വെച്ച് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും തെലങ്കാനയായിരുന്നു ശ്രദ്ധാകേന്ദ്രം. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശ്രദ്ധാകേന്ദ്രം ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ആയിരിക്കണമെന്ന് ബിജെപി ധാരണയിലെത്തിയിട്ടുണ്ട്. കെ ലക്ഷമണിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത മാസം അമിത് ഷാ ബിജെപി അധ്യക്ഷന്‍ തെലങ്കാന സന്ദര്‍ശിക്കുമെന്നും തിരഞ്ഞെടുപ്പിന് വേണ്ടി രാഷ്ട്രീയ അന്തരീക്ഷം തിരിച്ചറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാണിക്കുന്നു.

പന്നാ പ്രമുഖ് മോഡല്‍

പന്നാ പ്രമുഖ് മോഡല്‍

തെലങ്കാനയില്‍ സംഘടനാ തലത്തില്‍ ബിജെപി ശക്തമാണ്. തിരഞ്ഞെടുപ്പില്‍ പന്ന പ്രമുഖ് മോഡലാണ് പ്രയോഗിക്കുകയെന്നും പോളിംഗ് ബൂത്ത് തലം വരെ സംസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നും ബിജെപി നിരീക്ഷിക്കുന്നു. ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ് പന്നാ പ്രമുഖ് മോഡല്‍. വോട്ടര്‍മാരെയും വോട്ടര്‍പട്ടിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ കുടുംബത്തേയും കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരമാണ് ഈ പേരില്‍ അറിയപ്പെടുന്നത്.

തെലങ്കാനയില്‍ കാത്തിരിക്കുന്നത്

തെലങ്കാനയില്‍ കാത്തിരിക്കുന്നത്

തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളില്‍ 40-50 മണ്ഡലങ്ങളില്‍ പന്നാ പ്രമുഖ് പരീക്ഷണം പൂര്‍ത്തിയിട്ടുണ്ട്. അവശേഷിക്കുന്നത് അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് സംഘടനാ തലത്തില്‍ പാര്‍ട്ടിയുടെ കരുത്ത് ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ നടത്തുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

 മോദിയുടെ നേട്ടങ്ങള്‍

മോദിയുടെ നേട്ടങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് പ്രചാരണം ആരംഭിക്കാനാണ് ബിജെപിയുടെ പ്ലാന്‍. തെലങ്കാനയിലെ ദേശീയ പാതാ വികസനം, റെയില്‍വേ പദ്ധതികള്‍, സൗജന്യ പാചകവാതകം ലഭ്യമാക്കുന്നതിനുള്ള ഉജ്ജ്വല പദ്ധതി എന്നിങ്ങനെയുള്ള കേന്ദ്രപദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ചായിരിക്കും ബിജെപിയുടെ നീക്കമെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാണിക്കുന്നു. തെലങ്കാനയിലെ ടിആര്‍എസ് സര്‍ക്കാരിന്റെ ഭരണത്തിലെ കോട്ടങ്ങളും ബിജെപി ഉയര്‍ത്തിക്കാണിക്കും. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ചകളായിരിക്കും ഇതില്‍ പ്രധാനം. തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിലും പാവപ്പെട്ടവര്‍ക്ക് രണ്ട് ബെഡ‍്റൂമുള്ള വീടുകള്‍ ലഭ്യമാക്കും, ദളിതുകള്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി ലഭ്യമാക്കും എന്നിങ്ങനെയായിരുന്നു ടിആര്‍എസ് തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍.

 പ്രത്യേകം പ്രകടന പത്രിക

പ്രത്യേകം പ്രകടന പത്രിക

ബിജെപി തെലങ്കാനയില്‍ ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രകടന പത്രിക പുറത്തിറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. പിന്നാക്ക സമുദായം, ദളിതുള്‍ എന്നിങ്ങനെ സമൂഹത്തിലെ ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രകടന പത്രിക തന്നെ പുറത്തിറക്കും. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്, കേന്ദ്രമന്ത്രി നരേന്ദ്ര സിങ് ടോമര്‍, ബീഹാര്‍ മന്ത്രി മംഗള്‍ പാണ്ഡെ എന്നിവര്‍ക്കാണ് തെലങ്കാനയിലെ 17 ലോക് സഭാ സീറ്റകളുടെ ചുമതലയുള്ളത്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിജെപിയുടെ കേന്ദ്രനേതൃത്വവും മുഖ്യമന്ത്രിമാരും തെലങ്കാനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ബിജെപിയെ തെലങ്കാനയില്‍ അധികാരത്തിലെത്തിക്കാന്‍ സഹായിക്കുമെന്നാണ് നിരീക്ഷണം. മൂന്ന് ദിവസം മാത്രം നീണ്ടുനിന്ന ബിജെപി സര്‍ക്കാര്‍ ശനിയാഴ്ച തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് തെലങ്കാന പിടിക്കാനുള്ള പാര്‍ട്ടിയുടെ നീക്കം. വിശ്വാസ വോട്ടെടുപ്പിന് മിനുറ്റുകള്‍ക്ക് മുമ്പാണ് യെദ്യുരപ്പ തോല്‍വി സമ്മതിച്ച് നാടകീയമായ രാജി പ്രഖ്യാപനം നടത്തിയത്. ഭൂരിപക്ഷം തെളിയിക്കുന്നതില്‍ വന്ന വീഴ്ചയാണ് ബിജെപിക്ക് കപ്പിനും ചുണ്ടിനുമിടയില്‍ അധികാരം നഷ്ടപ്പെടുത്തിയത്.

English summary
With the election process in Karnataka coming to a close, Telangana would be one of the focus states for BJP and the party was gearing up for the polls in 2019, state BJP president K Laxman has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X