Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടിടത്ത് കോണ്‍ഗ്രസിനെ വീഴ്ത്തി; എഎപി ഇനി ഗുജറാത്തിലേക്ക്... ആധി കോണ്‍ഗ്രസിന്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടങ്ങിയ പടയോട്ടമാണ് ആം ആദ്മിയുടേത്. അഴിമതി വിരുദ്ധ സമരത്തിലൂടെ രാഷ്ട്രീകളത്തിലേക്ക് കളം മാറ്റിയ അരവിന്ദ് കെജ്രിവാള്‍ രൂപീകരിച്ച എഎപി രാജ്യത്ത് അതിവേഗം വളരുന്ന പ്രാദേശിക പാര്‍ട്ടിയായിരിക്കുന്നു. ഡല്‍ഹിക്ക് ശേഷം പഞ്ചാബ് സംസ്ഥാനത്തിന്റെ ഭരണം പിടിച്ചിരിക്കുകയാണ് എഎപി. ഗോവയില്‍ രണ്ട് സീറ്റ് നേടി അക്കൗണ്ട് തുറക്കുകയും ചെയ്തു.

ഇനി ഗുജറാത്തിലേക്കാണ് എഎപിയുടെ നോട്ടം. ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിന്റെ ഭരണം തൂത്തെറിഞ്ഞ ശേഷമാണ് എഎപി വെന്നിക്കൊടി നാട്ടിയതെങ്കില്‍ ഗുജറാത്തില്‍ ഭരണം ബിജെപിക്കാണ്. എന്നാല്‍ ബിജെപിയേക്കാള്‍ ആശങ്ക ഗുജറാത്തിലെ കോണ്‍ഗ്രസിനാണ് എന്നത് വേറെ കാര്യം...

1

എഞ്ചിനിയറിങ് ബിരുദ ധാരിയായി സിവില്‍ സര്‍വീസ് എടുത്ത കെജ്രിവാള്‍, ജോലി ഒഴിവാക്കിയാണ് രാഷ്ട്രീയത്തിലെത്തിയത്. 2012 നവംബര്‍ 26ന് എഎപി രൂപീകരിക്കുമ്പോള്‍, അതിന് മുമ്പ് അഴിമതി വിരുദ്ധ സമിതിയായ ഐഎസിയിലുണ്ടായിരുന്നവരും കെജ്രിവാളിനൊപ്പം ചേര്‍ന്നിരുന്നു. ബദല്‍ രാഷ്ട്രീയമെന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ എഎപി ഒമ്പത് വര്‍ഷത്തിനകം രണ്ടു സംസ്ഥാനങ്ങളുടെ ഭരണം പിടിച്ചിരിക്കുകയാണ്.

2

ഇന്ത്യയില്‍ അതിവേഗം വളരുന്ന പ്രാദേശിക പാര്‍ട്ടിയായി എഎപി മാറിയിരിക്കുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിത് സര്‍ക്കാരിനെ പരാജയപ്പെടുത്തി അധികാരം പിടിച്ച എഎപി, പഞ്ചാബില്‍ ചരഞ്ജിത് ചന്നി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ തുരത്തിയാണ് ഭരണത്തിലേറുന്നത്. രണ്ടിടത്തും കോണ്‍ഗ്രസില്‍ രൂപപ്പെട്ട ആഭ്യന്തര കലഹം എഎപിക്ക് ഗുണമാകുകയായിരുന്നു.

3

ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ ഭരണം പിടിച്ച എഎപി ഇത്തവണ ഗോവയില്‍ രണ്ട് സീറ്റുകള്‍ നേടി അക്കൗണ്ട് തുറക്കുകയും ചെയ്തു. ഇനി നോട്ടം ഗുജറാത്തിലേക്കാണെന്ന് എഎപി നേതാക്കള്‍ പറഞ്ഞു. വരുന്ന ഡിസംബറിലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി ഇപ്പോള്‍ തന്നെ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഗുജറാത്തിലെ ബിജെപിയില്‍ ആഭ്യന്തര തര്‍ക്കം നിലനില്‍ക്കുന്നുണ്ട് എങ്കിലും മോദി ഫാക്ടര്‍ ബിജെപിക്ക് ആശ്വാസമാണ്.

4

ഗുജറാത്തില്‍ പ്രധാന പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എഎപി ചലനങ്ങളുണ്ടാക്കിയിരുന്നു. സൂറത്ത് ഉള്‍പ്പെടെയുള്ള മേഖലകളില്‍ എഎപിക്ക് ശക്തമായ സംഘടനാ ശേഷിയുണ്ട്. ഇവിടെ ജയിച്ച പല എഎപി നേതാക്കളും അടുത്തിടെ ബിജിപിയില്‍ ചേര്‍ന്നിരുന്നു എന്നത് മറ്റൊരു കാര്യം.

5

ഇനി ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ ബിജെപിക്കെതിരായ പോരാട്ടമാണ് എഎപി നയിക്കുന്നതെങ്കിലും കോണ്‍ഗ്രസിന് വെല്ലുവിളിയേറെയാണ്. കാരണം പ്രതിപക്ഷ പദവി നഷ്ടപ്പെടുന്ന അവസ്ഥ വരുമോ എന്നാണ് കോണ്‍ഗ്രസിലെ ആധി. ശക്തമായ പ്രതിപക്ഷം എന്ന നിലയിലേക്ക് എഎപി വന്നാല്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. മികച്ച പ്രതിപക്ഷമാകാനാണ് ആദ്യം ഗുജറാത്തില്‍ മല്‍സരിക്കുക എന്ന് എഎഫി നോക്കള്‍ പറയുന്നു.

6

പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഫലം ഗുജറാത്തിലെ ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്നുണ്ട്. അടുത്ത ഒമ്പത് മാസത്തിനിടെ ഗുജറാത്തില്‍ ശക്തമായ പ്രവര്‍ത്തനം നടത്തി ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താനാണ് എഎപിയുടെ ആലോചന. ഇവിടെ കഴിഞ്ഞ 27 വര്‍ഷമായി കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. മറ്റൊരു ശക്തി വളര്‍ന്നാല്‍ ജനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഗുജറാത്ത് എഎപിയുടെ ചുമതലയുള്ള ഗുലാബ് സിങ് പറയുന്നു.

ശാലിനിയുടെ അനിയത്തിയാണോ? മകളെ കണ്ട് ആരാധകരുടെ ചോദ്യം... ചിത്രങ്ങള്‍ വൈറല്‍

7

പഞ്ചാബിലെ എഎപിയുടെ വിജയം ഗുജറാത്തിലും ആഘോഷമാക്കാന്‍ ആലോചിക്കുകയാണ് പാര്‍ട്ടി. ഏപ്രില്‍ ആദ്യത്തില്‍ കെജ്രിവാളും നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഗുജറാത്തില്‍ എത്തും. മാര്‍ച്ച് 16 വരെ ഗുജറാത്തില്‍ വാര്‍ഡ് തലത്തില്‍ ആഘോഷ പരിപാടികള്‍ എഎപി പദ്ധതിയിട്ടുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസിനെ മറികടക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഗുലാബ് സിങ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+